തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.

Share News

മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് MLA

Share News
Read More

പാലാരിവട്ടം ഡിവിഷൻ കൗൺസിലർ എന്നനിലയിൽ എന്റെ അഞ്ചു വർഷം പൂർത്തീകരിക്കുകയാണ്..സ്നേഹപൂർവം നന്ദി അറിയിക്കുന്നു

Share News

പ്രിയ 43-ാ൦ ഡിവിഷൻ കുടുബാ൦ഗങ്ങളെ…. 12/11/2015 മുതൽ പാലാരിവട്ടം ഡിവിഷൻ കൌൺസിലർ എന്ന നിലയിൽ നാളിതുവരെ നിങ്ങൾ എന്നോട് കാണിച്ച സ്നേഹാദരങ്ങൾക്കു൦ ,വിശ്വാസത്തിനു൦ സ്നേഹപൂർവം നന്ദി അറിയിക്കുന്നു കഴിഞ്ഞ അഞ്ച് വർഷം നമ്മുടെ ഡിവിഷൻ്റെ സമഗ്രമായ വികസനത്തിനായ്, അഴിമതി രഹിതവും ആദർശപരവുമായ കാഴ്ചപ്പാടുകളോടെ പ്രവർത്തിക്കുവാൻ ഞാൻ ആത്മാർത്ഥമായ് ശ്രമിച്ചിട്ടുണ്ട്.എൻ്റെ സ്വന്തം ഡിവിഷനിൽ മത്സരിച്ചപ്പോൾ നിങ്ങളുടെ പ്രാർത്ഥനയു൦ അകമഴിഞ്ഞ പ്രോത്സാഹനവു൦ എനിക്കു പ്രവൃത്തി ക്കാനുള്ള ഊർജ്ജമായിരുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളു൦ പൂർണ്ണമായി നടപ്പാക്കാൻ ഞാൻ പരമാവധി ശ്രമിച്ചെങ്കിലും ചിലതെല്ലാം […]

Share News
Read More

കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്.

Share News

കൊല്ലം താലൂക്കില്‍പ്പെട്ട മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനുതകുന്ന പെരുമൺ പാലത്തിന്റെ നിർമ്മാണത്തിന് ഇന്ന് തുടക്കമാവുകയാണ്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പാലം വിഭാവനം ചെയ്തത്. എന്നാല്‍, പിന്നീട് വന്ന സര്‍ക്കാര്‍ ഇതു യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒരു ഇടപെടലും നടത്തിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പെരുമണ്‍ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കിയത്. കിഫ്ബിയില്‍ നിന്നും […]

Share News
Read More

ഇ​ന്‍​ക​ല്‍ എം​ഡി എം.​പി. ദി​നേ​ശി​നെ നീ​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: ഇ​ന്‍​ക​ല്‍ എം​ഡി എം.​പി. ദി​നേ​ശ് ഐ​പി​എ​സി​നെ തൽസ്ഥാനത്ത് നിന്നും സ​ര്‍​ക്കാ​ര്‍ നീ​ക്കി. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. പു​റ​ത്താ​ക്കി​ക്കൊ​ണ്ട‌് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ബി​പി​സി​എ​ല്‍ മു​ന്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന് പ​ക​രം ചു​മ​ത​ല ന​ല്‍​കി. മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് ഇ​ന്‍​ക​ല്‍ എം​ഡി​യാ​യി ദി​നേ​ശി​നെ സ​ര്‍​ക്കാ​ര്‍ നി​യ​മിച്ച​ത്.

Share News
Read More

മയ്യഴി തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ

Share News

വടക്കേ മലബാറിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ദേവാലയത്തിൽ വിശുദ്ധ അമ്മത്രേസ്സ്യായുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. തികച്ചും കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ ആഘോഷം നടത്തപ്പെടുന്നത്. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റിയായിരിക്കും തിരുനാളിന് നേതൃത്വം വഹിക്കുന്നത്. . കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം […]

Share News
Read More

നാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം

Share News

തിരുവമ്പാടി:മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*

Share News
Read More

മഹാബലി പാതാളത്തിൽ നിന്നും വന്ന വഴി ഇന്ന്‌ ഞങ്ങൾ കണ്ടെത്തി

Share News

കണ്ണമ്പ്ര -കിഴക്കഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാൽകുളമ്പ് -പനംകുറ്റി മലയോര ഹൈവേയിലാണ് പ്രസ്തുത സ്ഥലം അതിനുള്ള സൗകര്യം ഒരുക്കിയത് PWD ആണ്. മലയോര പ്രദേശത്തെ ജനങ്ങൾക്ക് നാഷണൽ ഹൈവേയിലേക്ക് എളുപ്പത്തിൽ എത്താവുന്നതുമാണ് ഈ റോഡ്. രണ്ടാഴ്ച ആയിട്ടും മഹാബലി വന്ന കുഴി അടക്കാതെയും, മുന്നറിയിപ്പ് ബോർഡ് വെക്കാതെയും നടുറോഡിലെ പതാള കുഴിയുമായി ശമ്പളം വാങ്ങുന്ന PWD ഉദ്യോഗസ്ഥരും. ഉദ്യോഗസ്ഥ അനാസ്ഥയുടെ നേർകാഴ്ച്ചയുടെ വിശദമായ വീഡിയോ കാണുവാൻ വീഡിയോ ഈ ലിങ്കിൽ Santhosh Arackal

Share News
Read More

പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവും

Share News

കേരളത്തിലെ 23 വന്യജീവിസങ്കേതങ്ങൾക്ക് ചുറ്റും ബഫർസോൺ എന്ന ഓമനപ്പേരിൽ വന നിയമങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് കൃഷി സ്ഥലങ്ങളെയും ജനവാസകേന്ദ്രങ്ങളെയും വനമാക്കി മാറ്റുന്ന കിരാതമായ നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ആറളം വന്യ ജീവി സങ്കേതവുമായി ബന്ധപ്പെട്ട പരാതികൾ ആയ ക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 20 ആണ്. അതിന് മുന്നോടിയായിട്ടുള്ള പൊതുജന ധർണയും, മെയിൽ ക്യാമ്പയിൻ ഉദ്ഘാടനവുംകേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും (കിഫ) രാഷ്ട്രീയ കിസാൻ മഹാ സംഘ്ഉം സംയുക്തമായി ഈ വരുന്ന തിങ്കളാഴ്ച സെപ്റ്റംബർ ഏഴാം തീയതി […]

Share News
Read More

വയനാട്ടില്‍ വീണ്ടും കടുവയെ കണ്ടു; പ്രദേശവാസികള്‍ ഭീതിയില്‍

Share News

വയനാട്:ഇരുളത്ത് വനഗ്രാമമായ പാമ്ബ്ര പ്രദേശത്ത് പട്ടാപകല്‍ കടുവയെ കണ്ട ഭീതിയില്‍ പ്രദേശവാസികള്‍. ആഴ്ചകളായി ചീയമ്ബം 73 ഭാഗത്ത് നിരവധി കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത് അതിനിടയിലാണ് പട്ടാപകല്‍ റോഡരികില്‍ കടുവയെ കണ്ടത്. ഇന്നലെ ഉച്ചയോടെയാണ് ബത്തേരി- പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്ബ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. – ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം […]

Share News
Read More