ഇന്‍കല്‍ എംഡി എം.പി. ദിനേശിനെ നീക്കി
തിരുവനന്തപുരം: ഇന്‍കല്‍ എംഡി എം.പി. ദിനേശ് ഐപിഎസിനെ തൽസ്ഥാനത്ത് നിന്നും സര്‍ക്കാര്‍ നീക്കി. ഡയറക്ടര്‍ ബോര്‍ഡിന്റെ പരാതിയിലാണ് നടപടി. പുറത്താക്കിക്കൊണ്ട് വെള്ളിയാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ബിപിസിഎല്‍ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ മോഹന്‍ലാലിന് പകരം ചുമതല നല്കി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍കല്‍ എംഡിയായി ദിനേശിനെ സര്‍ക്കാര്‍ നിയമിച്ചത്.
Read More