കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് മാഗസിൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു
എറണാകുളം: 24 വർഷകാലമായി യുവജനങ്ങൾക്കും കുട്ടികൾക്കൾക്കുമിടയിൽ നിർണായക സാന്നിധ്യമായി നിലകൊള്ളുന്ന, ജീസസ് യൂത്തിൻ്റെ ആഭിമുഖ്യത്തിലുള്ള കെയ്റോസ് കുടുംബത്തിൽ നിന്നും 3 – 12 പ്രായത്തിലുള്ള കുട്ടികൾക്കായി കെയ്റോസ് ബഡ്‌സ് എന്ന ഒരു പുതിയ മാസിക കൂടി. മൂന്നിനും പന്ത്രണ്ടിനും മധ്യേ പ്രായമുള്ള കുട്ടികളെ ലക്ഷ്യമാക്കി ഇംഗ്ലീഷ് ഭാഷയിലാണ് കെയ്റോസ് ബഡ്‌സ് പുറത്തിറങ്ങുന്നത്. 2019 ൽ പ്രകാശനം ചെയ്ത കെയ്റോസ് ബഡ്‌സിന്റെ പൈലറ്റ് കോപ്പിക്ക് നല്ല ജനസ്വീകാര്യതയാണ് ലഭിച്ചത്. കുട്ടികൾക്ക് മനസിലാക്കുന്ന ഭാഷയിൽ ലളിതമായി ബൈബിൾ കഥകളും, വിശുദ്ധരുടെ […]
Read Moreദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുഖ്യ മന്ത്രി-
ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികൾ വസ്തുനിഷ്ഠമായി മലയാളി വായനക്കാർക്ക് പറഞ്ഞുകൊടുത്ത പ്രഗത്ഭനായ പത്രപ്രവർത്തകനായിരുന്നു ഡി വിജയമോഹനൻ. മുൻവിധിയില്ലാതെയും ഊഹാപോഹങ്ങൾക്ക് ചെവി കൊടുക്കാതെയും വസ്തുതകൾ അടിസ്ഥാനമാക്കി വാർത്തകൾ കൈകാര്യം ചെയ്തുവെന്നതാണ് ഡി. വിജയ മോഹനെ വേർതിരിച്ചു നിർത്തുന്നതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു .. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ സമൂഹത്തെ ധ്രുവീകരിക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് തികച്ചും മതനിരപേക്ഷമായ കാഴ്ചപ്പാടോടെ അദ്ദേഹം മാധ്യമ പ്രവർത്തനം നടത്തി. രാഷ്ട്രീയത്തോടൊപ്പം സാമ്പത്തിക പ്രശ്നങ്ങളും വിശകലനം ചെയ്യാനുള്ള കഴിവ് […]
Read Moreഎസ്. വി പ്രദീപിന്റെ മരണം:ലോറി കണ്ടെത്തി, ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു. നേമം പൊലീസ് സ്റ്റേഷനിലേക്കാണ് വാഹനം കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]
Read Moreമുതിർന്ന മാധ്യമപ്രവർത്തകൻ ഡി വിജയമോഹൻ അന്തരിച്ചു .
മലയാള മനോരമ ന്യൂഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ സാർ അന്തരിച്ചു. ന്യൂഡൽഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്(65) നിര്യാതനായി. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. 1978ലാണ് മനോരമയില്‍ ചേര്‍ന്നത്. 1985 മുതല്‍ ഡല്‍ഹി ബ്യൂറോയില്‍ സേവനം ആരംഭിച്ചു. ഡല്‍ഹി ഫിലിം സെന്‍സര്‍ ബോര്‍ഡ്, ലോക്സഭാ പ്രസ് അഡ്വൈസറി സമിതി എന്നിവയില്‍ അംഗമായിരുന്നു. കേരള ലളിത കല അക്കാദമി അവാര്‍ഡ് (2005), കേരള പ്രസ് […]
Read Moreമനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.
ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത് ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ […]
Read Moreസമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണു നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ നിന്നുരുവായ തോമ്മാമാർഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നുവീണ രൂപമാണ് തോമ്മാമാർഗം. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തോടു ചേർന്നുനിന്ന് ഒരു ഒന്നാംകിട ഭാരതീയസമുദായമായി അതു വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കല്‍ദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയാക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജീവമായി സഭാകാര്യത്തിലും സമുദായത്തിന്റെ […]
Read More