വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം

Share News

അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ . (One Minute Read) മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ […]

Share News
Read More

“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More

മുതിർന്നവരുടെ മേൽനോട്ടത്തിൽ പിള്ളേർ കാണേണ്ട സിനിമ യു എ അല്ലേ? അപ്പോൾ തുണ്ട് ഏ യു തന്നെ!

Share News

പോലീസിന്റെ പ്രൊമോഷൻ പരീക്ഷയിൽ കോൺസ്റ്റബിൾ അപ്പനെ കോപ്പിയടിക്കാൻ പരിശീലിപ്പിക്കുന്ന പള്ളിക്കൂടം പയ്യനെ കാണണമെങ്കിൽ തുണ്ടെന്ന സിനിമ കാണാം. രണ്ടാളും കർമ്മം ഭംഗിയായി നിർവഹിക്കുന്ന വിപ്ലവകരമായ രംഗങ്ങൾ കണ്ട് കുടുംബ സദസ്സുകൾക്ക്‌ വിനോദത്തിൽ ആറാടാം. കോപ്പിയടിയെ കലാരൂപമാക്കി വാഴ്ത്തുന്ന ഈ സിനിമ നല്‍കുന്ന സന്ദേശത്തെ ജനകീയവൽക്കരിക്കാം. കോപ്പിയടിച്ചു കോപ്പിയടിച്ചു മിടുക്കരാകുവിൻ എന്നൊരു പാട്ടും ചേർക്കാമായിരുന്നു. സിനിമകളിലൂടെ ഇറക്കുമതി ചെയ്യപ്പെടുന്നത് എന്തെന്ന് ശ്രദ്ധിക്കാതെ കൈയ്യടിക്കുന്ന പൊതുബോധത്തിനും സ്തുതി. മുതിർന്നവർ പിള്ളേരുടെ മേൽനോട്ടത്തിൽ കാണേണ്ട ഇമ്മാതിരി സിനിമകൾക്കും വേണ്ടെ ഒരു സെൻസർ […]

Share News
Read More

ആനക്ക് അതിന്റെ ശക്തി അറിയില്ല.. !!|ആനയുടെ ചങ്ങല ശരിക്കും കാലിലല്ല മനസ്സിലാണ് കെട്ടിയിരിക്കുന്നത്..!!

Share News

ആനകളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ എപ്പോഴും ആടിക്കൊണ്ടേയിരിക്കും… അതെന്തു കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആനകൾ, കുട്ടിയായിരിക്കുമ്പോൾ അല്ലെങ്കിൽ മെരുക്കിയെടുക്കുമ്പോൾ, അതിന്റെ കാലിൽ ഒരു ചങ്ങല കെട്ടിയിട്ടുണ്ടാവും…… കുഞ്ഞാന അത് വലിച്ചു പൊട്ടിക്കാൻ മുന്നോട്ട് ആയുന്നതാണ് ആ ആട്ടം.. കുറേ തവണ വലിച്ച് കഴിയുമ്പോൾ കാല് മുറിയും… പക്ഷെ അതിനെ ഒരിക്കലും പരിശീലകർ ചികിൽസിക്കില്ല.. മുറിവുള്ള കാല് വീണ്ടും വലിക്കുമ്പോൾ വേദനിക്കും.. മുറിവ് വലുതാകും… ആനക്കുട്ടി പിന്നെ ഒരിക്കലും ചങ്ങല പൊട്ടിക്കാൻ ശ്രമിക്കില്ല……, കാരണം, അത് പൊട്ടിക്കാൻ തനിക്കു കഴിയില്ല, […]

Share News
Read More

വീട്ടിലെ ചട്ടിയും കലവും തട്ടിയും മുട്ടിയും കലഹിക്കുമ്പോൾ നരച്ചതലകൾക്ക് എന്ത് ചെയ്യാം?

Share News

നിരവധി ഭവനങ്ങളിൽ വിവിധ തലമുറയിലുള്ളവർ ഒരുമിച്ച് പാർക്കാറുണ്ട്.അവിടെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാം. കലഹം പൊട്ടി പുറപ്പെടാം.അശാന്തി പടരുമ്പോൾ തുറന്ന ആശയവിനിമയങ്ങൾക്കുള്ള വഴി അടയുന്നു. ഇത് വീണ്ടെടുക്കുകയെന്ന ദൗത്യം ഏറ്റെടുക്കണം. ശാന്തമായ സാഹചര്യത്തിൽ പരസ്പരം സംസാരിച്ചാൽ തീരാവുന്നതാണ് പല അഭിപ്രായ വ്യത്യാസങ്ങളും. അതിനുള്ള സാഹചര്യം ഒരുക്കിയില്ലെങ്കിൽ ഗാർഹീകാന്തരീക്ഷം പുകയും. എല്ലാവരെയും ശ്വാസം മുട്ടിക്കും. ശരിയുടെ പക്ഷം കണ്ടെത്താനും, മറ്റുള്ളവരെ അത് കാട്ടി കൊടുക്കാനും, അവരെ കൊണ്ട് അത് അംഗീകരിക്കാനും കഴിയണമെങ്കിൽ നിഷ്പക്ഷ നിലപാടെടുക്കുന്നയാൾ എന്ന പ്രതിച്ഛായ വേണം. ചിലരോട് […]

Share News
Read More

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം.

Share News

വർഷങ്ങളോളം ജീവിച്ച നാടും വീടും വിട്ട് ഏക മകളുടെ ഒപ്പം നഗരത്തിലെ ഫ്ലാറ്റിൽ പാർക്കാൻ വന്ന വിധവയായ അമ്മയ്ക്ക് പരാതിയും പരിഭവങ്ങളും ധാരാളം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കോപം. എന്ത് ചെയ്യും? മക്കൾ ജോലി ചെയ്യുന്ന ഇടങ്ങളിലേക്ക് ഇങ്ങനെ വയോജനങ്ങൾ പോകേണ്ട സാഹചര്യം കേരളത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അന്യ ദേശങ്ങളിൽ ജോലിക്കായി സ്ഥിരതാമസമാക്കിയ മക്കളുടെ ആവശ്യങ്ങൾക്കായി അങ്ങോട്ട് താൽക്കാലികമായി പോകുന്നവരുണ്ട്. ബേബി സിറ്റിംഗ്, പ്രസവ ശുശ്രുഷ തുടങ്ങിയ പല ചുമതലകളും ഇതിൽ പെടും. പരിചാരകരുടെ പണി തന്നുവെന്ന പരിഭവം […]

Share News
Read More

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്.

Share News

അതിരു വിടുന്ന കോപവും അക്രമവും കൊടി കുത്തി നിന്ന വർഷമായിരുന്നു കടന്ന് പോയത്. കോപനിയന്ത്രണം പുതു വർഷത്തിലെ ഒരു മുൻഗണനാ മാനസികാരോഗ്യ വിഷയമാണ്. സ്ട്രെസ്സിനെ നേരിടുന്ന കാര്യത്തിലും കേരളം പിന്നോക്കം പോയി. ആത്മഹത്യാ നിരക്ക് കൂടുന്നു. ടെൻഷൻ മാറ്റാനായി ലഹരി പദാർത്ഥങ്ങളെയും മദ്യത്തെയും ആശ്രയിക്കുന്നവർ കൂടുന്നു. അത് കൊണ്ട്‌ സ്ട്രെസ് കൈകാര്യം ചെയ്യലും മുൻഗണനാ വിഷയമാകുന്നു. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ ഇതേ കുറിച്ച് എഴുതിയ കുറിപ്പിന്റെ ലിങ്ക്. (ഡോ .സി ജെ ജോൺ) https://www.newindianexpress.com/cities/kochi/2024/jan/02/two-be-tamed-in-2024-2646853.html?fbclid=IwAR0LjjJmuVSFVY-JZomGeikfeRUBXwn_SWF78AyZ6yyihCST2eMVWf-X2_0

Share News
Read More

മുതിർന്ന പൗരൻ എന്ന നിലയിൽ, നിങ്ങൾക്ക് കഴിയുന്നത്ര ആളുകളുമായി സംസാരിക്കുകയും സജീവമായി ഇടപഴകുകയും ചെയ്യുക എന്നതാണ് അൽഷിമേഴ്‌സ് തടയാനുള്ള ഏക മാർഗം.

Share News

ശ്രദ്ധാപൂർവ്വം വായിക്കുക പ്രായമായവർ അമിതമായി സംസാരിക്കുമ്പോൾ പരിഹസിക്കപ്പെടുന്നു, പക്ഷേ ഡോക്ടർമാർ അത് ഒരു അനുഗ്രഹമായി കാണുന്നു: വിരമിച്ചവർ (മുതിർന്ന പൗരന്മാർ) കൂടുതൽ സംസാരിക്കണമെന്ന് ഡോക്ടർമാർ പറയുന്നു, കാരണം നിലവിൽ മെമ്മറി നഷ്ടപ്പെടുന്നത് തടയാൻ ഒരു മാർഗവുമില്ല. കൂടുതൽ സംസാരിക്കുക മാത്രമാണ് പോംവഴി. മുതിർന്ന പൗരന്മാ൪ അധികം സംസാരിക്കുന്നതിന്റെ മൂന്ന് ഗുണങ്ങളെങ്കിലും ഉണ്ട്. ആദ്യം: സംസാരം തലച്ചോറിനെ സജീവമാക്കും , കാരണം ഭാഷയും ചിന്തകളും പരസ്പരം ആശയവിനിമയം നടത്തുന്നു, പ്രത്യേകിച്ചും വേഗത്തിൽ സംസാരിക്കുമ്പോൾ, ഇത് സ്വാഭാവികമായും ചിന്തയെ വേഗത്തിലാക്കുകയും […]

Share News
Read More

നമ്മുടെ വികാരങ്ങൾക്ക് അടിമകളല്ല: നമ്മുടെ വികാരങ്ങൾ ശക്തമാണെങ്കിലും അവയെ നിയന്ത്രിക്കാനുള്ള കഴിവ് നമുക്കുണ്ട്.|Emotions are a social process

Share News
Share News
Read More