Pro Life welcomes the action plan to save lives on the roads.

Share News

Kochi. The Pro Life Apostolate has welcomed the central government’s “Good Samaritan” scheme, which saves lives by urgently taking those involved in road accidents to hospitals.The five-fold increase in the amount of compensation for those who help people who are injured in road accidents and do not ignore them and pass by, even when they […]

Share News
Read More

ചിത്രത്തിൽ കാണുന്ന വിധം കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുന്നതും അത്യന്തം ഗുരുതരമാണ്. നമുക്കും സീറ്റ് ബെൽറ്റിനും ഇടയിൽ ഞെരുങ്ങി കുട്ടികൾ മരണപ്പെടാൻ വരെ സാദ്ധ്യത കൂടുതലാണ്

Share News

യാത്രയിൽ ഒരു വാഹനം ബ്രേക്ക് ചെയ്യുമ്പോൾ, ശ്രദ്ധയോടെ യാത്രചെയ്തില്ലെങ്കിൽ വാഹനത്തിനുളളിൽ നിൽക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചു വീഴാറുണ്ട്. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുമുണ്ട്. ശരീരഭാരവും വാഹനത്തോടൊപ്പം സഞ്ചരിക്കുന്ന ശരീരവേഗതയും ചേർന്ന ഒരു ആക്കം അഥവാ സംവേഗശക്തി കാരണമാണ് നാം അപ്രതീക്ഷിത ബ്രേക്കിംഗ് സമയത്ത് മുന്നോട്ട് തെറിച്ചു പോകാൻ ഇടയാക്കുന്നത് 60 Kg ഭാരമുള്ള ഒരാൾ 60 Km വേഗതയിൽ സഞ്ചരിക്കുമ്പോൾ സഡൻ ബ്രേക്കിംഗിലോ അപകടത്തിൽ വാഹനം ഇടിച്ചു നിൽക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിൻ്റെ 60 മടങ്ങ് (60 x […]

Share News
Read More

റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം.

Share News

ഇന്ന് ഉച്ചയോടെ പത്തനംതിട്ട ജില്ലയിലെ കൂടലിൽ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് രണ്ടു പേർക്ക്. മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മാർത്താണ്ഡത്തേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം റോഡ് അപകടമരണത്തിന് ഹേതുവാകുന്ന ഏറ്റവും പ്രധാനപ്പെട്ട വില്ലനാണ് ഉറക്കം. ഇത്തരം അപകടങ്ങളുടെ തീവ്രത കൂടുതലായിരിക്കും കാരണം, വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല , ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്. എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ […]

Share News
Read More

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു.

Share News

കാൽനടയാത്രക്കാർക്കാണ് റോഡിൽ മുൻഗണന. അടുത്ത കാലത്തായി സീബ്ര ലൈനിൽ വാഹനാപകടങ്ങൾ കൂടുതലായി കണ്ടുവരുന്നു. ഇത്തരം അപകടങ്ങൾ നാം ഒന്നു ശ്രദ്ധിച്ചാൽ ഒഴിവാക്കാൻ കഴിയുന്നവയാണ്. സീബ്ര ലൈനിൽ കാൽനടയാത്രക്കാർ ഉണ്ടെങ്കിൽ ദയവായി വാഹനം നിർത്തി അവരെ റോഡ് മുറിച്ചുകടക്കാൻ അനുവദിക്കുക. സീബ്രാ ക്രോസ്സിൽ ഡ്രൈവർമാർ ചെയ്യേണ്ടത് : സീബ്രാ ക്രോസ്സ് സൂചിപ്പിക്കുന്ന റോഡ് സിഗ്നൽ കണ്ടാൽ വേഗം കുറച്ച് വാഹനം സീബ്രാ ക്രോസ്സിന് മുമ്പായി വാഹനം നിർത്താനുള്ള റോഡ് മാർക്കിംഗിൽ റോഡിന് ഇടതുശം ചേർത്ത് നിർത്തണം. പെഡസ്ട്രിയൻ ക്രോസ്സിംഗിലൂടെ […]

Share News
Read More

വാഹനമോടിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ നമ്മൾ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..

Share News

1.ഇരുചക്ര വാഹനങ്ങളിൽ ഹാൻഡിലിൽ നിന്നും കൈകൾ വിടുവിക്കുന്നത്. 2. സ്റ്റിയറിംഗ് വീലിൽ നിന്നും കൈകൾ എടുക്കേണ്ടി വരുന്നത്. 3. മൊബൈൽ ഫോൺ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാൽ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം. 4. നോട്ടം റോഡിൽ നിന്നും മാറുന്നത്. 5. ഡ്രൈവ് ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കുന്നത്. 6.വാഹനമോടിക്കുമ്പോൾ ദീർഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈൽ ഫോൺ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം. 7.വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നത്. 8. മേക്ക് അപ്പ് ചെയ്യുന്നത് . 9. […]

Share News
Read More

ഡിഫൻസീവ് ഡ്രൈവിംഗ് എന്ത് ?എങ്ങിനെ ?…

Share News

. റോഡിലേക്ക് വരുന്ന പന്തിന്റെ പുറകെ ഒരു കുട്ടിയുണ്ടാവും എന്ന് ചിന്തിക്കുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിങ്ങിന്റെ അടിസ്ഥാനം തന്നെ … റോഡ് നിയമങ്ങൾക്കും ഡ്രൈവിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾക്കും അപ്പുറം റോഡിലെ മറ്റുള്ളവരുടെ തെറ്റായ പെരുമാറ്റം കൂടി മുൻകൂട്ടി കണ്ടുകൊണ്ട് , അവയെ കൂടി മറികടക്കാൻ കഴിയുന്ന വിധത്തിൽ സ്വന്തം ഡ്രൈവിംഗ് രീതികളെ നിരന്തരമായി പരിഷ്കരിക്കുകയും കൂടുതൽ അപകടരഹിതമായ രീതികളിലേക്ക് സ്വയം മാറുകയും ചെയ്യുക എന്നതാണ് ഡിഫൻസീവ് ഡ്രൈവിംങ്ങിൻ്റെ അടിസ്ഥാനതത്വം. നമ്മൾ ഒരു കൊടും വളവ് മറികടക്കാൻ ശ്രമിക്കുകയാണെന്നിരിക്കട്ടെ […]

Share News
Read More

സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ ജീവൻ എല്ലായ്പോഴും തുറന്നുവയ്ക്കപ്പെട്ട ഒരു വേഗയന്ത്രമാണ് ഇരുചക്രവാഹനങ്ങൾ

Share News

ഇരുമെയ്യാണെങ്കിലും…12.O വാഹനയാത്രയിൽ സുരക്ഷയാണ് പ്രധാനം, യാത്രാസുഖം രണ്ടാമതാണ്. ഇന്ന് പക്ഷെ വീടിനുള്ളിലെ സുഖസൗകര്യങ്ങളും സ്വകാര്യതയും വാഹനയാത്രയിലും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന കാലഘട്ടമാണ്. പഴി സൂര്യനും ചൂടിനുമാണെങ്കിലും കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ എന്നിവ ഈ സ്വകാര്യകാരണങ്ങളാൽ പ്രചാരം നേടിയ നിയമലംഘനങ്ങളുമാണ് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കംഫർട്ട് കൺവീനിയൻസ് പ്രൈവസി അതായത് സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. ടൂവീലറുകളുടെ ഇനവിവരണം അഥവാ specification-നിൽ Comfort and Convenience എന്നൊരു കോളം തന്നെ ഉണ്ടാകില്ല…!! സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ […]

Share News
Read More

ഒരു വാഹനത്തിന് എത്ര ഫൈൻ ഉണ്ട് എന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സംവിധാനം ഉണ്ടോ?

Share News

1. ഒരു വാഹനത്തിന് എത്ര ഫൈൻ ഉണ്ട് എന്ന് പൊതുജനങ്ങൾക്ക് പരിശോധിക്കാൻ സംവിധാനം ഉണ്ടോ? 2. റോഡിലെ റൗണ്ട് എബോട്ടുകളിൽ ഏതു വാഹനത്തിനാണ് പരിഗണന ഉള്ളത് ? 3. 40% വികലാംഗത്വമുള്ള ആളിന് വാഹനത്തിന്റെ റോഡ് ടാക്സിൽ ഇളവ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തെല്ലാം ? 4. ഒരു ചെറിയ ഗുഡ്സ് വാഹനത്തിൽ ഒരു കമ്പനിയുടെ പരസ്യം പതിപ്പിച്ച് സഞ്ചരിക്കുന്നതിന് ഫീസ് അടക്കേണ്ടതുണ്ടോ? 5. എ.ഐ ക്യാമറ വഴി ഫൈൻ ലഭിച്ചത് അടച്ചതിനുശേഷവും ഫൈൻ അടയ്ക്കാൻ നിർദ്ദേശിച്ചു കൊണ്ട് […]

Share News
Read More

മറയ്ക്കരുത് കണ്ണുകളെമറക്കരുത് വിളക്കുകളെ|പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല

Share News

പൊതുവേ ഒരു അമിതപ്രാധാന്യംd ഹെഡ് ലൈറ്റുകൾക്ക് നാം നൽകാറുണ്ട്. എന്നാൽ അവ ഓൺ ചെയ്യണമെങ്കിൽ ആദ്യം ഓണാക്കേണ്ട ഒട്ടും പ്രാധാന്യം കല്പിക്കാത്ത ഒരു ലൈറ്റുണ്ട്. അതാണ് പാർക്ക്ലൈറ്റുകൾ. ഹെഡ് ലൈറ്റുകൾ ഓണായിക്കഴിഞ്ഞാൽപ്പിന്നെ ഇങ്ങിനൊരാൾ ‘ജീവിച്ചിരി’പ്പുണ്ടെന്ന് തന്നെ ആരും കാണില്ല. സൂര്യൻ ഉദിച്ചാൽപ്പിന്നെ തെരുവ് വിളക്കിനെന്ത് പ്രസക്തി. ഈ പാർക്ക് ലൈറ്റുകളുടെ ആവശ്യകത എന്താണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്തു കൊണ്ട് ഹെഡ് ലൈറ്റുകൾക്ക് മുന്നോടിയായി ഇത് ക്രമീകരിച്ചിരിക്കുന്നു ? ലൈറ്റുകളിൽ നമ്മുടെ കണ്ണുകൾക്ക് ഏറ്റവും നിരുപദ്രവകാരിയായ ഒന്നാണ് […]

Share News
Read More

ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം..

Share News

വേനൽക്കാലമാണ്.. സ്വകാര്യ വാഹനങ്ങളിൽ അടക്കം കുടിവെള്ള കുപ്പികളും ദാഹം ശമിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച്, നാരങ്ങ തുടങ്ങിയ വസ്തുക്കളും ധാരാളമായി കാണുന്ന സമയമാണ്.. ഉപയോഗിച്ച ശേഷം അലക്ഷ്യമായി വാഹനത്തിന്റെ തറയിൽ ഉപേക്ഷിക്കുന്ന കുടിവെള്ള കുപ്പിയോ, പാക്കറ്റിൽ നിന്നും പുറത്തു ചാടിപ്പോയ ഓറഞ്ചോ നാരങ്ങയോ, കളിപ്പന്തോ സമ്മാനിച്ചേക്കാവുന്ന വലിയൊരു അപകടം ഈ ചിത്രത്തിൽ നമുക്ക് കാണാം.. ഡ്രൈവറുടെ ശ്രദ്ധയിൽപെടാതെ ബ്രേക്ക് പെഡലിന്റെ അടിയിൽ കുടുങ്ങുന്ന കുപ്പി നാരങ്ങ,ഓറഞ്ച്, പന്ത് എന്നിവ പോലെയുള്ള ഉരുണ്ട വസ്തുക്കൾ ബ്രേക്ക് പെഡലിന്റെ ചലനത്തെ തടസ്സപ്പെടുത്തുകയും […]

Share News
Read More