റേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ വരാൻ അർഹതയുള്ളവർക്ക് അത് ലഭ്യമാക്കും
റേഷൻ കാർഡിന്റെ മുൻഗണന പട്ടികയിൽ വരാനുള്ള ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവർത്തിയില്ലാത്ത ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് പട്ടികയിൽ ഇടം നൽകാൻ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് മാറ്റി പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഇ-കാർഡിലേക്ക് മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് […]
Read Moreനാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം
ന്യൂഡല്‍ഹി: നാല് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം. പ്രിയങ്കാ രാധാകൃഷ്ണന്‍ (ന്യൂസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് (സൗദി അറേബ്യ), ഡോ. മോഹന്‍ തോമസ് (ഖത്തര്‍), ബാബുരാജന്‍ കല്ലുപറമ്ബില്‍ ഗോപാലന്‍ (ബഹ്റൈന്‍) എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാര്‍ക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ്. ന്യൂസിലന്‍ഡിലെ ലേബര്‍ പാര്‍ട്ടിയുടെ എംപിയും മന്ത്രി പദവിയിലെത്തിയ ആദ്യ മലയാളിയുമാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി […]
Read Moreമറ്റൊരാളുടെ ജീവിതത്തിൽ അവരെപ്പോലും അതിശയിപ്പിക്കുംവിധം സന്തോഷാനുഭവങ്ങൾ പകരുന്നതല്ലേ, ഏറ്റവും വിലയേറിയ സത്കർമം?
💡ആ സ്ഥാപനത്തിൽ എല്ലാ മാസവും കുറി നടത്തുന്ന പതിവുണ്ട്. 300 ജോലിക്കാരും 100 രൂപ വീതം സംഭാവന ചെയ്യണം. അതിനു ശേഷം എല്ലാവരും സ്വന്തം പേരെഴുതി ഒരു പെട്ടിയിൽ നിക്ഷേപിക്കും. അതിൽനിന്ന് നറുക്കെടുക്കും. കുറി വീഴുന്ന ആൾക്ക് മുപ്പതിനായിരം രൂപ ലഭിക്കും. 💡ഇത്തവണ ഒരു ചെറുപ്പക്കാരനു തന്റെ പേരെഴുതാൻ തോന്നിയില്ല. ഓഫിസിൽ തൂപ്പുജോലി ചെയ്യുന്ന സ്ത്രീയുടെ മകന്റെ ചികിത്സയ്ക്കു പണം അത്യാവശ്യമാണെന്ന് അയാൾക്കറിയാം. യുവാവ് ആ സ്ത്രീയുടെ പേര് എഴുതിയിട്ടു. 💡നറുക്കെടുത്തപ്പോൾ ആ സ്ത്രീക്കുതന്നെ! അവർ നിറകണ്ണുകളോടെ […]
Read Moreപ്രദേശവാസികൾക്ക് ആശ്വാസകരം; കേരളത്തിനാകെ ഉപകാരപ്രദം..
പ്രതിദിനം ഒരുലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന കേരളത്തിലെ ഏറ്റവും തിരക്കേറിയ കവലകളായ വൈറ്റിലയും കുണ്ടന്നൂരും പുതിയ മേൽപ്പാലങ്ങളിലൂടെ സുഗമയാത്രയ്ക്ക് സാഹചര്യം ഒരുങ്ങി. 2001 മുതൽ സജീവ പരിഗണനയിൽ ഉണ്ടായിരുന്ന പദ്ധതിക്ക് 2016 ഫെബ്രുവരി 28ന് അന്നത്തെ മുഖ്യമന്ത്രി തറക്കല്ലിട്ടുവെങ്കിലും പണമില്ലാതിരുന്നതിനാൽ നിർമ്മാണ നടന്നില്ല. പിന്നീട് ദേശീയപാത അതോറിറ്റി നിർമ്മാണം നടത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചെങ്കിലും അതുമുണ്ടായില്ല. തുടർന്ന് നിലവിലെ സംസ്ഥാന സർക്കാർ പാലം സ്വന്തം നിലയിൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. വൈറ്റില മേൽപ്പാലത്തിന് 78.36 കോടിയും […]
Read Moreകൊച്ചി നഗരത്തിന്റെ മുഖഛായ മാറ്റാൻ പോകുന്ന വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് നാടിന് സമർപ്പിക്കുന്നു.
ദേശീയപാതയുടെ ഭാഗമായി വരുന്ന പ്രസ്തുത മേല്‍പ്പാലങ്ങള്‍ക്ക് സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് പണം കണ്ടെത്തി നല്‍കുന്നത്. പാലങ്ങളുടെ നൂറ് ശതമാനം പ്രവൃത്തികളും പൂർത്തീകരിച്ച് കൃത്യമായ എൻജിനീയറിംഗ് പ്രോട്ടോക്കോൾ അനുസരിച്ച് ഡൗൺ ഡേറ്റിംഗ് നടത്തി മാത്രമാണ് മുഖ്യമന്ത്രിപിണറായി വിജയൻ പാലം (2021, ജനുവരി 9 ന്)ജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നത്. ദേശീയപാതയുടെ വികസനത്തിലും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിലും വലിയ മുന്നേറ്റം ഈ പാലങ്ങൾ സജ്ജമാകുന്നതോടെ സാധ്യമാകും. നിരവധി പ്രതിസന്ധികളുണ്ടായിട്ടും വളരെ വേഗത്തിൽ തന്നെ പാലങ്ങളുടെ പണി പൂർത്തീകരിക്കാൻ സർക്കാരിനു സാധിച്ചു. […]
Read Moreകേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?|നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്.
കരീനാകപൂർ രണ്ടാമതും ഗർഭിണിയാണെന്നു നമുക്കറിയാം. അനുഷ്ക്കാശർമ്മ ആദ്യകുഞ്ഞിന് ജന്മം നൽകാൻ ഒരുങ്ങുന്നുവെന്നും ഒപ്പം കൂടാൻ ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ആസ്ത്രേലിയയിൽ നിന്നു മടങ്ങിയെന്നും നമുക്കറിയാം.ഏതു താരം ഏതു ഡിസൈനർ വേഷം ധരിക്കുമെന്നും നമുക്കറിയാം. എന്നാൽ കേഡറ്റ് അമിത് രാജ് ആരാണെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?ഒരിക്കലുമുണ്ടാകില്ല. നിങ്ങളെ അക്കാര്യത്തിൽ പൂർണ്ണമായി കുറ്റപ്പെടുത്താനുമാവില്ല. നാമാകെ, നമ്മുടെ വാർത്താ അഭിരുചികൾ സമൂഹത്തിനു യാതൊരുവിധ മൂല്യവർദ്ധനയും നൽകാത്ത അപ്രധാന വാർത്തകൾക്കായി നഷ്ടപ്പെടുത്തുകയാണ്. ഇത് കേഡറ്റ് അമിത് രാജിൻ്റെരക്തസാക്ഷിത്വ കഥ. […]
Read Moreപ്രധാന മന്ത്രി പിഎം കിസാൻ യോജനയിൽ നിങ്ങൾക്കും അംഗമാകാം.
എപ്പോൾ വേണമെങ്കിലും പദ്ധതിയ്ക്ക് അപേക്ഷ നൽകാം. 2019 ഫെബ്രുവരി ഒന്നു വരെ കൈവശമുള്ള ഭൂമിയുടെ രേഖ അനുസരിച്ചാണ് പദ്ധതിയിൽ അംഗമാകാൻ ആകുക. സംസ്ഥാന സര്‍ക്കാരിൻറെ ലാൻഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്.പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കുന്ന ആനുകൂല്യം അഞ്ചു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് ലഭിയ്ക്കും. രജിസ്റ്റേര്‍ഡ് മൊബൈൽ നമ്പറിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിയ്ക്കും. കൊറോണ പ്രതിസന്ധിയോട് അനുബന്ധിച്ച് പദ്ധതിയുടെ രണ്ടാം ഘട്ടം വിതരണം ചെയ്തിരുന്നു. എല്ലാ വർഷവും 6,000 രൂപയാണ് പദ്ധതി പ്രകാരം അക്കൗണ്ടിൽ എത്തുക. […]
Read Moreദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. -ഉമ്മൻ ചാണ്ടി
സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടത്– മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി വ്യക്തമാക്കി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് […]
Read More