“ശാസ്ത്രമെഴുത്തിൽ” പി.ജെ.കുര്യൻ പുതുവഴിവെട്ടുന്നു.

Share News

കാമ്പ് ഒട്ടും കൈമോശം വരാതെ, മുതിർന്നവർക്കും കുട്ടികൾക്കും വായനസുഖം നൽകിക്കൊണ്ടുള്ള ശാസ്ത്രമെഴുത്ത്. പ്രൊഫ.(ഡോ.) പി.ജെ. കുര്യന്റെ ”ജ്യോതിശ്ശാസ്ത്രം-ഉത്ഭവവും വികാസവും” എന്ന പുതിയ പുസ്തകം ഒറ്റവാക്യത്തിൽ ഇതാണ്.ഡോ. കെ. ഭാസ്‌കരൻ നായർ ജീവശാസ്ത്രത്തിലും പ്രൊഫ. എസ്.ശിവദാസ് രസതന്ത്രത്തിലും ഡോ. അച്യുത് ശങ്കർ ഐടിയിലും തുറന്നുവച്ച മലയാള ശാസ്ത്രസാഹിത്യശൈലി ഊർജതന്ത്രത്തിന്റെ (ഫിസിക്‌സ്) മേഖലയിലേക്കു സ്വതസിദ്ധമായ വിധത്തിൽ അഭിനന്ദനീയമായി വെട്ടിത്തെളിയിച്ചിരിക്കുകയാണു പ്രൊഫ. കുര്യൻ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 70 രൂപയ്ക്കു ജനങ്ങളിലെത്തിക്കുന്ന ഈ പുസ്തകത്തിന്റെ നൂറേനൂറു പേജേ വന്നുള്ളൂ അദ്ദേഹത്തിനു ജ്യോതിശ്ശാസ്ത്രത്തിന്റെ […]

Share News
Read More

കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്.

Share News

നിരവധി പുസ്തക പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്.എന്നാലിത് വ്യത്യസ്തമായ ഒന്നാണ്. കവിയും ചിത്രകാരനുമായ സിജു പുന്നേക്കാടിൻ്റെ ‘സിലബസ് ഒരു പകൽചിത്രം ‘ എന്ന പുസ്തകത്തിൻ്റെ ആദ്യപ്രതിയേറ്റുവാങ്ങാൻ സ്വന്തം അപ്പച്ചനെത്തന്നെയാണ് കവി നിയോഗിച്ചത്. എന്തൊരു അഭിമാനമായിരുന്നു അപ്പോൾ ആ മുഖത്ത്!സിജുവിന് അപ്പച്ചൻ ജ്യേഷ്ഠ തുല്യനായ സുഹൃത്തിനെപ്പോലെയായിരുന്നു. അവരുടെ ഉള്ളടുപ്പം ഞാൻ അടുത്തുനിന്നറിഞ്ഞിട്ടുണ്ട്; എത്രയോ തവണ എത്രയോ ഇടങ്ങളിൽ വച്ച്. ദിവസങ്ങളേ ആയുള്ളൂ ഈ അപ്പച്ചൻ നിത്യതയിലേക്ക് യാത്രയായിട്ട്. അപ്രതീക്ഷിതമായിന്നില്ല ഈ വിയോഗം. എന്നാലും ഇത്രവേഗം എന്നു കരുതിയില്ല. നല്ല കർമങ്ങൾ […]

Share News
Read More

വാഴ്ത്തപ്പെട്ട കാർലോ അക്വൂറ്റിസ് 15-ാം വയസ്സിൽ അൾത്താരയിലേക്ക്.

Share News

11-ാം വയസ്സിൽ ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങൾ ശേഖരിച്ച് ഇൻറർനെറ്റിലാക്കിയ അൽഭുത ബാലൻ ഫ്രാൻസിസ് പാപ്പാ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ധന്യൻ കാർലോ അക്വൂറ്റിസിൻ്റെ പ്രഥമ സമ്പുർണ്ണ ജീവചരിത്രവും കാർലോ 11-ാം വയസ്സിൽ ലോകം മുഴുവനിൽ നിന്നും ശേഖരിച്ച മുഴുവൻ ദിവ്യകാരുണ്യഅത്ഭുതങ്ങളിലൂടെയുമുള്ള ഒരു യാത്രയുമാണീ പുസ്തകം. 15 വർഷം മാത്രമാണ് കാർലോ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ഒരു സാധാരണ ബാല്യം ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ ദൈവം കാർലോയെ ദിവ്യകാരുണ്യ ഭക്തിയുടെയും മരിയ വണക്കത്തിൻ്റെയും വഴിയെ നടത്തി […]

Share News
Read More

അനുഭവങ്ങള്‍ ആനന്ദമാക്കാം ചരിത്രമായി മനസിനെ നിറയ്ക്കാം പൊന്നച്ചന്‍ വക്കീല്‍

Share News

അനുഭവങ്ങള്‍ നമുക്കും മറ്റുള്ളവര്‍ക്കും ആനന്ദമാക്കാന്‍ ശ്രമിക്കണം. ഓര്‍മകള്‍ പലതും നമ്മെ സന്തോഷിപ്പിക്കും. അതു ചരിത്രപരമായി മനസിനെ നിറയ്ക്കും. ചിന്തകള്‍ സജീവമാകേണ്ട കാലമാണിത്. ഏതു തൊഴിലിലും വ്യാപൃതരായിരിക്കുന്നവര്‍ക്കും ലോകത്തിനു നല്‍കാന്‍ പറ്റിയ നല്ല അനുഭവങ്ങള്‍ കാണും. അതു വക്കീലോ, ഡോക്ടറോ, എന്‍ജിനീയറോ, അധ്യാപകരോ, ഏതുതരം തൊഴിലാളികളോ ആകട്ടെ, എല്ലാ തൊഴിലും മഹത്വമുള്ളതു തന്നെ. പരീക്ഷിച്ചുളവായ ജ്ഞാനവും, ആസ്വാദനവും, അനുഭൂതികളും, അന്തര്‍ദര്‍ശനങ്ങളും നന്മകളായിത്തീരും. പ്രസിദ്ധരായ ചിലരുടെ ജീവചരിത്രം ആത്മകഥകളായി പ്രസിദ്ധീകരിച്ചു നാം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. ആത്മകഥ ഒരിക്കലും ആത്മ പ്രശംസയാകരുത്. […]

Share News
Read More

ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര.

Share News

പുസ്തകവിചാരം ഫ്രാൻസിസ് അസീസിയുടെ രഹസ്യ ജീവിതത്തിലേക്ക് ഒരു യാത്ര സത്യാനന്തര കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എന്താണ് സത്യം എന്താണ് മിഥ്യ എന്ന് തിരിച്ചറിയാൻ സാധിക്കാത്ത തരത്തിൽ ബ്രേക്കിംഗ് ന്യൂസുകളും ഫെയ്ക്ക് ന്യൂസുകളും നിരന്തരം നമ്മുടെ കൺമുന്നിൽ മിന്നിമറയുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാൽ അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ പറ്റാത്ത തരത്തിലുള്ള അഭിപ്രായങ്ങളുടെ കുത്തൊഴുക്കാണ്. എല്ലാം അഭിപ്രായങ്ങളായി മാറുകയും എല്ലാവരും വിധികർത്താക്കളാകുകയും ചെയ്യുമ്പോൾ ഇരയായി മാറുന്നത് സത്യം മാത്രമാണ്. ഇതൊരു താളപ്പിഴയാണ്. സംഭവവും അതിന്റെ സത്യാവസ്ഥയും ചേർത്തുവായിക്കുമ്പോൾ […]

Share News
Read More

രാജ്യസഭാ ഉപാധ്യക്ഷനെതിരായ അവിശ്വാസപ്രമേയം തള്ളി.

Share News

ന്യൂഡല്‍ഹി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസ്​ രാജ്യസഭ തള്ളി. 47 അംഗങ്ങള്‍ ഹരിവംശ്​ സിങ്ങിനെതിരെ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ആണ് തള്ളിയത്​. സഭാചട്ട പ്രകാരം നോട്ടീസ് അനുവദിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യക്ഷന്‍ വെങ്കയ്യ നായിഡു അവിശ്വാസം തള്ളുകയായിരുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പാര്‍ട്ടികളാണ് രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നല്‍കിയത്. അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ നിഷേധിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഹരിവംശ് നാരായണ്‍ സിങ് […]

Share News
Read More

പുസ്തകപ്രകാശനം

Share News

റവ. ഡോ. ജെയിംസ് ഏര്‍ത്തയില്‍ സി.എം.ഐ. രചിച്ച “സങ്കീര്‍ത്തനഗാനങ്ങള്‍” (ബൈബിളിലെ സങ്കീര്‍ത്തനപുസ്തകം പദ്യരൂപത്തിലും ഗാനരൂപത്തിലും രചിച്ചത്) എന്ന ഗ്രന്ഥം കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍ റവ. ഫാ. ജോസഫ് വെള്ളമറ്റത്തിന് നല്‍കി പ്രകാശനം ചെയ്തു. പ്രകാശന കര്‍മ്മത്തില്‍ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ഡോമിനിക് അയിലൂപ്പറമ്പില്‍, റവ. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംതടം, ബേബിച്ചന്‍ ഏര്‍ത്തയില്‍ എന്നിവര്‍ പങ്കെടുത്തു.

Share News
Read More

മലയാളിയുടെ ഇംഗ്ലീഷ് നോവൽ ശ്രദ്ധ നേടുന്നു.

Share News

മഹാമാരിയുടെ നടുവിൽ ”പകർച്ചാമുക്തി”യുടെ മൂന്നാം കണ്ണുമായി മലയാളിയുടെ ഇംഗ്ലീഷ് നോവൽ. തനിമയും തെളിമയും നിറഞ്ഞ ഈ രചന ഇപ്പോൾ ആമസോൺ കിൻഡിലിൽ ശ്രദ്ധേയമാവുന്നു. ആധ്യാത്മിക നോവലുകളുടെ ‘ഹോട്ട് ന്യൂ റിലീസ്’ പട്ടികയിൽ തുടർച്ചയായി ഇതു ലിസ്റ്റ് ചെയ്യപ്പെടുകയാണ്. പ്രമുഖ രാജ്യാന്തര കമ്പനിയിൽ കൊമേഴ്‌സ്യൽ റൈറ്ററായി മൂന്നു ഭൂഖണ്ഡങ്ങളിലെ 27രാജ്യങ്ങളിൽ ജീവിച്ച് നാടൻജീവിതങ്ങൾ നിരീക്ഷിച്ചു നേടിയ ലോകപരിചയവുമായാണ് കോട്ടയം അയ്മനം ഒളശ്ശ സ്വദേശി ഐപ് മാത്യൂസ് ‘പാൻഡേമിക് ലിബർട്ടി’ (Pandemic Liberty) എഴുതിയത്. 2009-ൽ ന്യൂയോർക്കിൽനിന്നു പ്രസിദ്ധീകരിച്ച ‘ട്രെയിൽസ് […]

Share News
Read More