അധോലോക ശക്തികൾ സമൂഹത്തെ ഹൈജാക്ക് ചെയ്യാതിരിക്കാൻ ഉയർന്ന ജാഗ്രതയും തുറന്ന സംവാദങ്ങളും അനിവാര്യമാണ്.|ഫാ. വർഗ്ഗീസ് വളളിക്കാട്ട്

Share News

സഭക്കെതിരെ നടക്കുന്ന നീക്കങ്ങൾ സംഘടിതവും ആസൂത്രിതവും ദുരുദ്ദേശ്യപരമായി ഉണ്ടാക്കിയെടുക്കുന്നവയുമാണ് എന്നത് മുൻപും വ്യക്തമാക്കിയിട്ടുള്ളതാണ്. അതു കാലം കഴിയുംതോറും ഓരോ സംഭവങ്ങളുടെയും ചുരുളഴിയുമ്പോൾ, സാമാന്യ യുക്തിയും നിരീക്ഷണ പാടവവുമുള്ളവർക്ക് വ്യക്തമാകുന്നതുമാണ്. മാധ്യമങ്ങളുടെ ഏകപക്ഷീയത ഇക്കാര്യത്തിൽ ജനങ്ങളെ വളരെയേറെ വഴിതെറ്റിച്ചിട്ടുണ്ട്‌. തീവ്ര സ്വഭാവമുള്ള ചില പ്രസ്ഥാനങ്ങൾക്കു കിട്ടുന്ന രാഷ്ട്രീയ പിന്തുണയും ഒരു പ്രധാന ഘടകമാണ്. “വേഷപ്രഛന്നത” മുഖമുദ്രയാക്കിയ ചില തീവ്ര സംഘടനകൾ, മനുഷ്യാവകാശ പ്രവർത്തകരായും, പരിസ്ഥിതി സംരക്ഷകരായും, ചാരിറ്റിയുടെ മറപിടിച്ചുമൊക്കെ ചാടിവീഴുന്നത് മുൻപും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇവരുടെ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും […]

Share News
Read More

“സമുദായസൗഹാർദം വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്.”|സീറോമലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

Share News

മതസാമുദായിക സൗഹാർദം കാലഘട്ടത്തിൻ്റെ ആവശ്യകത: സീറോമലബാർ സഭ കാക്കനാട്: കേരളത്തിലെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം നിലനിർത്തേണ്ടത് ഈ നാട്ടിലെ സാമൂഹിക സുസ്ഥിതിക്ക് അനിവാര്യമാണെന്ന് സീറോമലബാർ സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. കേരളം മഹത്തായ മതേതര സംസ്കാരം പുലർത്തി വന്നിരുന്ന സമൂഹമാണ്. എന്നാൽ അടുത്ത കാലത്തായി ഇവിടുത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അകലം വർദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ സമുദായസൗഹാർദം  വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതിനുപകരം വിദ്വേഷ പ്രചരണങ്ങളിലൂടെ സമുദായധ്രുവീകരണം സൃഷ്ടിക്കുവാനാണ് മതേതരമെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കന്മാർപോലും ശ്രമിക്കുന്നത്. ഇത്തരത്തിൽ താത്കാലിക […]

Share News
Read More

ഭാഗ്യം വന്നു ചേരുന്നത് എപ്പോൾ? എങ്ങിനെ? | Rev Dr Vincent Variath

Share News
Share News
Read More

ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

Share News

ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചു സമസ്ത പണ്ഡിതന്റെ […]

Share News
Read More

സ്വന്തംവാക്കുകളിലും പറഞ്ഞ നിലപാടുകളിലും നിന്നും ഒരിഞ്ചു പോലും മാർ കല്ലറങ്ങാട്ടു പിന്നോട്ടു പോയില്ല.|അന്നുംഇന്നും എന്നും ഇന്ത്യൻ ദേശീയതയോടും രാഷ്ട്രത്തിന്റെ ഉത്തമ രാഷ്ട്രീയ താല്പ്പര്യങ്ങളോടും ചേർന്നു നിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ചരിത്രമാണ് പാലായ്ക്കും പറയുവാനുള്ളത്.|ഡോ. സിറിയക് തോമസ് .

Share News

ഇന്നു അഭിവന്ദ്യ പാലാ ബിഷപ്പ്മാർ ജോസഫ് കല്ലറങ്ങാട്ടു പിതാവിന്റെമെത്രാഭിഷേക വാർഷികമാണ്. 2004 മെയ് 2 നാണ് പിതാവു ബിഷപ്പായി ഔദ്യോഗികമായി അഭിഷേകം ചെയ്യപ്പെട്ടത്. അതു വരെ കോട്ടയം വടവാതൂർ അപ്പസ്തോലിക് സെമിനാരി പ്രൊഫസറും പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റുമായിരുന്നു ഡോ.ജോസഫ് കല്ലറങ്ങാട്ടു അച്ചൻ .അന്നും അറിയപ്പെടുന്ന ദൈവശാസ്ത്രഞ്‌ജനും സഭാ പണ്ഡിതനും വേദ വിജ്ഞാനീയ വിദഗ്ധനുമായിരുന്നു ബഹു. കല്ലറങ്ങാട്ടച്ചൻ . എഴുപത്തിയഞ്ചാം വയസ്സിൽ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവ്വിരമിക്കൽ സന്നദ്ധത റോമിൽ അറിയിച്ച നാളുകളിൽത്തന്നെ പിൻഗാമിയെക്കുറിച്ചുള്ള ഊഹോപോഹങ്ങളിൽ സാധ്യതാ […]

Share News
Read More

കാത്തിരിപ്പിൻ്റെ ദിനമാണിത് – സ്നേഹം മരണത്തെ കീഴടക്കിയിരിക്കുന്നു എന്നതിൻ്റെ ആത്യന്തികതെളിവായ ഉത്ഥാനാചരണത്തിനായുള്ള പ്രാർത്ഥനാപൂർവകമായ കാത്തിരിപ്പ്.|*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്*

Share News

*നിശ്ശബ്ദം, ധ്യാനലീനം ഈ കാത്തിരിപ്പ്* സൃഷ്ടിചെയ്ത തമ്പുരാന്‍ വിശ്രമിച്ച ഏഴാംദിനത്തില്‍ത്തന്നെ പുതുസൃഷ്ടി ചെയ്തു തളര്‍ന്ന തമ്പുരാനും വിശ്രമിച്ചു. “അങ്ങേ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു” എന്നു പറഞ്ഞ് തളർന്നുവീണ പുത്രൻ്റെ ആ വിശ്രമത്തിന് ഏറെ ചാരുതയുണ്ട്. അപ്പൻ്റെ മാറിലെ ചൂടുകൊണ്ടുള്ള ആ വിശ്രമത്തിൻ്റെ അർത്ഥതലങ്ങൾ വലുതാണ്. പിതാവിന്റെ ഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ച് ഏദന്‍തോട്ടത്തില്‍നിന്നു പുറത്തായ ആദിമാതാപിതാക്കളുടെ സ്ഥാനത്ത് പിതാവിന്റെ ഹിതത്തിനു പൂര്‍ണമായും കീഴ്‌വഴങ്ങി തോട്ടത്തിനകത്തുതന്നെ അറസ്റ്റും കല്ലറയും വരിക്കുന്ന പുത്രന്‍, ദൈവഹിതത്തിന്റെ തോട്ടത്തില്‍ വീണഴുകി നൂറുമേനി ഫലം […]

Share News
Read More

സ്വകാര്യ അന്യായം Vs ക്രിമിനൽ ചാർജ്;ഭൂമി വിവാദം Vs വ്യാജരേഖ കേസ്

Share News

സീറോ മലബാർ സഭയിലെ അഭിഷിക്തർ പ്രതികളായുള്ള രണ്ട് കേസുകളാണ് ഇപ്പോൾ ഏറെ ജനശ്രദ്ധ നേടിയിട്ടുള്ളത്. ഒന്ന് എറണാകുളം അങ്കമാലി അതിരൂ‌പതയിലെ ഭൂമി ഇടപാട് സംബന്ധിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേയുള്ള കേസും രണ്ടാമത്തേത് ഭൂമിയിടപാടിൻ്റെ ഭാഗമായി വ്യാജരേഖ നിർമ്മിച്ചതിൻ്റെ പേരിൽ മൂന്ന് വൈദികർ പ്രതികളായ വ്യാജരേഖ കേസും. കത്തോലിക്കാ സഭയിൽ വിശ്വാസികൾ വിശുദ്ധവാരം ആചരിക്കുന്ന സമയം ആയതുകൊണ്ടു ഇപ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണ് “ഇവർക്ക് പരസ്പരം ക്ഷമിച്ചുകൊണ്ട് കേസുകൾ പിൻവലിച്ചു കൂടെ”യെന്ന്. ഈ രണ്ടു കേസുകളുടെയും പശ്ചാത്തലവും ഇന്ത്യയിൽ […]

Share News
Read More

സീറോമലബാർ സഭയുടെ മെത്രാൻസിനഡിന്റെ പ്രത്യേക സമ്മേളനം തുടരും|എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കും .

Share News

കാക്കനാട്: സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ ഒരു പ്രത്യേക സമ്മേളനം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ അധ്യക്ഷതയിൽ ഇന്നലെ വൈകുന്നേരം ഓൺലൈനിൽ ചേരുകയുണ്ടായി. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. സിനഡിന്റെ പ്രത്യേക സമ്മേളനം ഇന്നും തുടരുന്നതാണെന്ന് സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറി .ഫാ. അലക്സ് ഓണംപള്ളി ഇന്നലെ നൽകിയ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു . സീറോമലബാർ സഭയുടെ മെത്രാൻസിന‍ഡിന്റെ പ്രത്യേക സമ്മേളനം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് […]

Share News
Read More

ആദ്യം മൂലമ്പിള്ളിക്കാർക്ക് നീതി നടത്തിക്കൊടുക്കുക. ശേഷം, അടുത്ത വികസനകാര്യം ചർച്ച ചെയ്യാം. അതല്ലേ സാമൂഹ്യനീതിയും സാമാന്യമര്യാദയും?|ഫാ. ജോഷി മയ്യാറ്റിൽ

Share News

*ആ ‘തീവ്രവാദി’ചാപ്പ വീണ്ടും!* തീവ്രവാദികളാണ് കെ. റെയിലിനെതിരേ ജനങ്ങളെ ഇളക്കിവിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ! വല്ലാർപാടം ടെർമിനലിലേക്ക് ചരക്കുതീവണ്ടി എത്താനായി റെയിൽ പാളം പണിയുന്നതിൻ്റെ ഭാഗമായി 14 വർഷം മുമ്പ് – കൃത്യമായി പറഞ്ഞാൽ, 2008 ഫെബ്രുവരി ആറിന് – മൂലമ്പിള്ളിയിൽനിന്നു കുടിയിറക്കപ്പെട്ട പത്തു കുടുംബങ്ങൾ തികച്ചും സമാധാനപരമായി ന്യായമായ സമരം ചെയ്തപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സഖാവ് വി.എസ്. അച്യുതാനന്ദൻ ചെയ്ത പ്രസ്താവനയിൽനിന്ന് ഇതിന് അല്പം വ്യത്യാസമേയുള്ളൂ. അന്ന് ‘നക്സലുകൾ’ ആയിരുന്നു പ്രശ്നക്കാർ! വൈപ്പിൻ LNG സമരത്തിലും […]

Share News
Read More

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ|മാർച്ച് 18 ന് 100 വയസ്സ്

Share News

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത്‌ ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്. പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി […]

Share News
Read More