ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും, ദീപികയാണെന്റെ അഭിമാനം.

Share News

ദീപിക പത്രവും ന്യൂയോര്‍ക്ക് ടൈംസും മാധ്യമവും ദീപികയാണെന്റെ അഭിമാനം. കോവിഡില്‍ മരണം ഒരു ലക്ഷം ആയപ്പോള്‍ കഴിഞ്ഞ മെയ് 24 ന് പ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ് പത്രം ഒന്നാം പേജ് പൂര്‍ണമായി ചരമപേജ് ആക്കി. മരിച്ചവരുടെ വിശദ വിവരങ്ങള്‍ നിരത്തിയാണ് ഒന്നാം പേജ് പുറത്തിറക്കിയത്. കോവിഡ് രോഗത്തിന്റെ ഭീകരത വരച്ചുകാട്ടാനും ജനങ്ങളില്‍ അവബോധം ഉണ്ടാക്കാനുമായിരുന്നു ഇത് ലോകം മുഴുവനും ഇതു വാര്‍ത്താവുകയും ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജിനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ഇതിനു ശേഷം ഒരു മാസം […]

Share News
Read More

ഈ പുണ്യകർമ്മത്തിന് നിമിത്തമാകാൻ ഇടയായതിലുള്ള സന്തോഷം മറച്ചു വയ്ക്കുന്നില്ല.

Share News

കാപ്പൻ കുടുംബത്തിൻ്റെ കാരുണ്യം ഇന്നലെ മലയാള മനോരമ ദിനപത്രത്തിൽ രണ്ടു കുടുംബങ്ങളുടെ ദയനീയാവസ്ഥയെക്കുറിച്ചു വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കിടങ്ങൂർ പാലത്തിനടിയിൽ കുടിൽ കെട്ടി വർഷങ്ങളായി താമസിക്കുന്ന 16 പേരുടെ കാര്യങ്ങളായിരുന്നു വാർത്ത ചെറിയാൻ സി കാപ്പൻ പിതാവ് സ്വാതന്ത്രസമരസേനാനിയും എം പി യും എം എൽ എ യും പാലാ നഗരസഭാ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പൻ മാതാവ് ത്രേസ്യാമ്മ കാപ്പൻ എന്നിവരുടെ ഓർമ്മ നിലനിർത്തുന്നതിന് ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടിയിൽ വാങ്ങിയ 53 സെൻ്റ് സ്ഥലം വീടില്ലാത്തവർക്കു നൽകാൻ […]

Share News
Read More

.സന്ധ്യകളിൽ ഇന്നും അവർ ദൂരെനിന്ന് ഉറക്കെ ചിരിച്ചും തമാശ പറഞ്ഞും നടന്നു വന്ന് ഒരു പാട്ടും പാടി,യാത്രയും പറഞ്ഞ് പോകുന്നുണ്ടാകാം.ആരും കാണാതെ.

Share News

എന്റെ കൂട്ടുകാരൻ വീടിനു താഴെയുള്ള ചെറിയ വഴിയിൽ ഒരു കലുങ്കുണ്ട്.അവിടെ വൈകുന്നേരങ്ങളിൽ സൗഹൃദം പങ്കുവക്കാൻ ഒത്തുചേർന്നാൽ ഒരു പാടു കാഴ്ചകൾ കാണാൻ കഴിയും. പോക്കുവെയിലിന്റെ ചുവപ്പിൽ കൂടുതൽ സുന്ദരികളായ തരുണീമണികൾ,സ്കൂൾ വിട്ടുവരുന്ന കുട്ടികൾ,ജോലികഴിഞ്ഞു മടങ്ങുന്നവർ, ഫുട്ബോളുമായി കളിസ്ഥലം തേടി പോകുന്ന ചെറുപ്പക്കാർ,നന്നേ പതുക്കെ, പ്രണയം പങ്കുവെച്ചു നടന്നുപോകുന്ന കോളേജ് വിദ്യാർഥികൾ ;അങ്ങനെ നാട്ടിൻ പുറത്തിന്റെ മാധുര്യം ആസ്വദിച്ച് കൂട്ടുകാരോടൊപ്പം സൊറ പറഞ്ഞു പിരിയാൻ നേരം ഇരുട്ടായിത്തുടങ്ങും. അങ്ങനെയിരിക്കുമ്പോൾ കുറച്ചകലെനിന്നും ഒരു പാട്ടുകേൾക്കാം.പേരറിയാത്ത രണ്ടു ചങ്ങാതിമാർ;എഴുപതിനോടടുത്തു പ്രായം കാണും.അൽപ്പം […]

Share News
Read More

കർഷകനും കൃഷിഭൂമിയും .

Share News

ജീവിതകാലം മുഴുവൻ മണ്ണിൽ വിയർപ്പൊഴുക്കി ഉപജീവനം കണ്ടെത്തുന്നവരാണ് കർഷകർ. കാർഷിക മേഖലയിലെ തകർച്ചയിൽ ആത്മഹത്യയിൽ അഭയം തേടിയ നിരവധി കർഷരുടെ വിയർപ്പിന്റെ ഗന്ധം ഇന്നും ഈ മണ്ണിനുണ്ട്. ബാങ്ക് ലോണെടുത്തും ബ്ലേഡ് മാഫിയയെ ആശ്രയിച്ചും കൈ വായ്പ്പ വാങ്ങിയും മണ്ണിൽ വിത്തിറക്കുന്ന കർഷകർ ഈ സമൂഹത്തെ ഊട്ടുന്നവരാണ്. ഉടുമുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും മറ്റുള്ളവരുടെ വിശപ്പകറ്റാൻ പാടത്ത് പകലന്തിയോളം പണിയെടുക്കുന്ന കർഷകന് ഈ സമൂഹം ചാർത്തി തന്ന പേരാണ് പ്രകൃതി ചൂഷണക്കാരെന്നും കയ്യേറ്റക്കാരനെന്നും. മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കിയ സർവ്വതും […]

Share News
Read More

സുരക്ഷയുടെ കാവലൊരുക്കുകയാണിവിടെ

Share News

ചങ്കാണ്… ചങ്കിടിപ്പാണ്…മരച്ചില്ലകളിലൊരുക്കിയ കൂടുകളില്‍ ഇത് പുതു ജീവന്‍ വിരിയും കാലം.അന്നംതേടിപ്പോയ കൂട്ടുകാര്‍ തിരികെയെത്തും വരെ സുരക്ഷയുടെ കാവലൊരുക്കുകയാണിവന്‍ .പത്തനംതിട്ട മിനിസിവില്‍സ്റ്റേഷനു പിന്നിലെ മരക്കൊമ്പിലാണീ കാഴ്ച. ജെലീഷ് പീറ്റർ

Share News
Read More

സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം ഉണ്ടാകുമല്ലോ?

Share News

ലോകസഭാംഗമായ അഡ്വ.എ.എം ആരിഫ് എൻ്റെ ചിരകാല സുഹൃത്താണ്. ഇന്ന് രാവിലെ എൻ്റെ സുഹൃത്ത് ജോയി സി. കമ്പക്കാരൻ്റെ വീട്ടിൽവെച്ച് വീണ്ടും സൗഹൃദം പുതുക്കാനിടയായി. ഇന്നത്തെ സംഗമത്തിന് ഒരു മധുരമുണ്ടായി. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘എൻ്റെ തിരഞ്ഞെടുത്ത നിയമസഭാപ്രസംഗങ്ങളും മാധ്യമ ഇടപെടലുകളും’ എന്ന ആരിഫ് എം പി യുടെ പുസ്തകം അദ്ദേഹം എനിക്ക് സമ്മാനിച്ചു. 336 പേജുള്ള പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത് മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയാണ്. സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യത്യസ്തമാർഗങ്ങളും ശൈലിയുള്ള ഒരു ജന പ്രതിനിധിയുടെ ചിന്തകൾക്കും നൂതനാഭിമുഖ്യം […]

Share News
Read More

എല്ലാ ദിവസവും ലഹരി വസ്തു വിരുദ്ധ ദിനം ആകട്ടെ

Share News

എതാണ്ട് രണ്ടായിരം രൂപ വരുന്ന ഒരു ലഹരി സ്റ്റാമ്പ് നാലായി മുറിച്ചു ആ നാല് പ്ലസ് വൺ വിദ്യാര്‍ഥികള്‍ ലഹരിയുമായി ആദ്യ സമ്പര്‍ക്കo നടത്തി. അതിൽ ഒരുവന്‍ പിന്നെയും ആ വഴി പോയി. വീട്ടില്‍ നിന്നും, കിട്ടാവുന്ന ഇടങ്ങളില്‍ നിന്നും ഒക്കെ പണം മോഷ്ടിച്ചു. പ്രിയ പുതു തലമുറക്കാരെ ലഹരിയോട് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി സുരക്ഷിതരായി ഇരിക്കുക.ഇന്ന് ലഹരി വിരുദ്ധ ദിനമാണ്.എല്ലാ ദിവസവും ലഹരി വസ്തു വിരുദ്ധ ദിനം ആകട്ടെ. (സി ജെ ജോൺ)

Share News
Read More