നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചിൽ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു.
ഇടുക്കി; നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ ചലഞ്ചിൽ വാക്ക് പാലിച്ച് അഡ്വ. ഇ എം ആഗസ്തി തല മുണ്ഡനം ചെയ്തു. ഉടുമ്പൻചോലയിൽ എം എം മണി ഇരുപതിനായിരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാൽ താൻ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു ആഗസ്തിയുടെ ചലഞ്ച്. ഫലം വന്ന ദിവസം തന്നെ താൻ വാക്കുപാലിക്കുമെന്ന് ആഗസ്തി വ്യക്തമാക്കിയിരുന്നു. തൻ്റെ ഫെയിസ്ബുക്കിൽ വാക്ക് പാലിക്കാനുള്ളതാണെന്ന തലക്കെട്ടോടെ തലമുണ്ഡനം ചെയ്തതിന് ശേഷം ഉള്ള ചിത്രം ആഗസ്തി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമാണെന്നും തൻ്റെ […]
Read Moreഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.
കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]
Read Moreരമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെത്തുടർന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞേക്കും. നേതൃസ്ഥാനം ഒഴിയാനുള്ള താത്പര്യം കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ചെന്നിത്തല അറിയിക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായൊരിക്കും പ്രതിപക്ഷ നേതാവിന്റെ പേരിലുള്ള വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ വ്യക്തിപരമായ പേരിലേക്കു മാറ്റിയതോടെയാണ് നേതൃസ്ഥാനം ഒഴിയുമെന്ന സൂചനകള്‍ പുറത്തുവന്നത്. ഒഴിയാനാണ് അദ്ദേഹത്തിനു താത്പര്യമെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വിഡി സതീശന്‍, പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ […]
Read Moreഎൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല|കേന്ദ്രമന്ത്രി മുരളീധരൻ
വിജയലഹരിയിൽ എൻഎസ്എസിനുമേൽ സിപിഎമ്മും അണികളും നടത്തുന്ന കടന്നാക്രമണത്തെ ബി ജെ പി ശക്തമായി അപലപിക്കുന്നതായി കേന്ദ്രമന്ത്രി . എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ സുകുമാരൻ നായരെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു . അദ്ദേഹത്തിൻെറ ഫേസ്ബുക് കുറിപ്പ് താഴെ ചേർക്കുന്നു . ..ശബരിമല വിഷയത്തിൽ വിശ്വാസികളുടെ ശബ്ദമായതിനാലാണ് സുകുമാരൻ നായർ ആക്രമിക്കപ്പെടുന്നത്. ..ശ്രീ സുകുമാരൻ നായരടക്കം ആർക്കും രാഷ്ട്രീയ നിലപാടുകൾ പറയാൻ സ്വാതന്ത്ര്യവും അവകാശവുമുള്ള രാജ്യമാണ് ഇന്ത്യ.ഹൈന്ദവ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം […]
Read Moreനിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്–മുഖ്യമന്ത്രി
കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായ ആർ ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. നിരവധി പതിറ്റാണ്ടുകൾ കേരളരാഷ്ട്രീയത്തിൽ സമഗ്രതയോടെ ഉയർന്നു നിന്ന സമുന്നത വ്യക്തിത്വമായിരുന്നു ബാലകൃഷ്ണപിള്ളയുടേത്.–മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു കേരള നിയമസഭയിലും പാർലമെന്റിലും കേരളത്തിന്റെ ശബ്ദം ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ എന്നും ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഉജ്ജ്വല വാഗ്മി, മികവുറ്റ സംഘാടകൻ, സമർത്ഥനായ നിയമസഭാ സാമാജികൻ എന്നിങ്ങനെ വിവിധങ്ങളായ തലങ്ങളിൽ ശ്രദ്ധേയനായിരുന്നു ബാലകൃഷ്ണപിള്ള. എന്നും കേരളരാഷ്ട്രീയത്തിലെ മുഖ്യധാരയിൽ നിറഞ്ഞുനിന്ന ബാലകൃഷ്ണപിള്ള അടിയന്തരാവസ്ഥയുടെ പ്രാരംഭഘട്ടത്തിൽ അതിശക്തമായി അതിനെ എതിർത്തിരുന്നു. […]
Read More“തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല”; തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് അനില്‍ അക്കര
തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര.താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ല. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അനില്‍ അക്കര പറഞ്ഞു. അതേസമയം ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം […]
Read Moreജനങ്ങളോട് പ്രതിബദ്ധതയുള്ള മികച്ച ഭരണവും ജനങ്ങള്‍ക്കൊപ്പം നിന്ന് അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ജനകീയ പ്രവര്‍ത്തന രീതിയും സിപിഐ എം മുന്നോട്ട് കൊണ്ടുപോകും. | സിപിഐ എം
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള ജനത ചരിത്രവിജയമാണ് നല്‍കിയത്. ഈ ജനകീയ അംഗീകാരത്തിലൂടെ ആദ്യമായി കേരളത്തില്‍ ഒരു ഇടതുപക്ഷ തുടര്‍ഭരണം വരികയാണ്. കേരള ചരിത്രം തിരുത്തിയെഴുതിയ സംസ്ഥാനത്തെ വോട്ടര്‍മാരെ സിപിഐ എം അഭിവാദ്യം ചെയ്‌തു . ഇതിനായി പ്രവര്‍ത്തിച്ച ജനങ്ങളോടുള്ള നന്ദി പ്രകാശിപ്പിച്ചു . ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തോട് നീതി പുലര്‍ത്തി പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്ന് പാര്‍ടി ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. സിപിഐ എമ്മിനും ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കും ആത്മവിശ്വസത്തോടുകൂടി ജനങ്ങള്‍ക്കൊപ്പം […]
Read Moreപരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും.|രമേശ് ചെന്നിത്തല
നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ […]
Read More