പാർട്ടിയിലും ഗവൺമെന്റിലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.|മുരളി തുമ്മാരുകുടി
ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ്… കുറച്ചു ദിവസങ്ങളായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ. സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷംയുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് […]
Read Moreഅസാധാരണമായ പ്രതിസന്ധികളിലൂടെ നാട് കടന്നു പോകുന്ന ഈ കാലത്ത് സഖാവ് നായനാരുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമ്മുടെ കരുത്തായി മാറുകയാണ്. |മുഖ്യമന്ത്രി
ആധുനിക കേരളത്തിൻ്റെ ചരിത്രം സഖാവ് നായനാരുടെ ജീവചരിത്രം കൂടിയാണ്. 1939-ൽ തൻ്റെ ഇരുപതാമത്തെ വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ സഖാവിൻ്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതം ഈ നാടിൻ്റെ സമസ്തമേഖലകളേയും സ്പർശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി, തൊഴിലാളി-കർഷക സമര നായകൻ, സംഘാടകൻ, ഭരണാധികാരി, പ്രഭാഷകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം കേരളത്തിൻ്റെ ചരിത്രത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ് സഖാവ് നായനാർ. പ്രതിസന്ധികളിൽ തളരാത്ത അചഞ്ചലനായ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. എക്കാലത്തും മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാർട്ടിക്ക് കരുത്തു പകർന്നു. തൊഴിലാളി […]
Read Moreമന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഐ: എല്ലാവരും പുതുമുഖങ്ങള്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് കെ. രാജന്‍, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആര്‍.അനില്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ട് സ്പീക്കറാകും. വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതു മുന്നണി മന്ത്രിസഭയിലെ അംഗങ്ങളെ സംബന്ധിച്ച് സിപിഎം നേതൃയോഗത്തില്‍ ധാരണയായി. പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ ഉള്‍പ്പെടെ കഴിഞ്ഞ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കി. ആര്‍ ബിന്ദു, വീണാ […]
Read Moreപ്രതിപക്ഷ നേതാവിനെ കണ്ടെത്തുവാൻ കോൺഗ്രസ് വിഷമിക്കുന്നുവോ ?
കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമോ . പ്രതിപക്ഷ നേതൃനിരയില്‍ മാറ്റം വേണമെന്ന് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നുവെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തീരുമാനം എളുപ്പമല്ല . വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ഉറച്ച നിലപാടിലാണ് ദേശിയ നേതൃത്വം എന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നു . ഇനി നിയമസഭയില്‍ വേണ്ടത് കരുത്തുള്ള നേതൃത്തമാണെന്ന് എല്ലാ വിഭാഗവും അഭിപ്രായപ്പെടുന്നു .ഘടകകക്ഷികളുടെ എല്ലാ താല്‍പര്യങ്ങള്‍ക്കും വഴങ്ങുന്ന നേതാക്കള്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുമെന്നും വിലയിരുത്തല്‍. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃത്വം ഒഴിയുവാൻ ആഗ്രഹിക്കുന്നില്ല .അദ്ദേഹം മാറേണ്ടിവന്നാൽ […]
Read Moreഓരോ ദിവസവും ലഭ്യമാകുന്ന ഫയലുകള്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക എന്നായിരുന്നു. പിന്നെയ്ക്ക് മാറ്റി വയ്ക്കരുത് എന്നും പറഞ്ഞു. നന്നായി പ്രവര്‍ത്തിക്കാനുള്ള ഗൗരിയമ്മയുടെ ആശംസകള്‍ വലിയ ആത്മവിശ്വാസമാണ് പകര്‍ന്നുനല്‍കിയത്. |കെ കെ ശൈലജ ടീച്ചർ
കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമാണ് സഖാവ് ഗൗരിയമ്മ. കുഞ്ഞുനാള്‍ മുതല്‍ ഗൗരിയുടെ വീരകഥകള്‍ വല്യമ്മ പറയാറുണ്ടായിരുന്നു. പോലീസും ജന്മി ഗുണ്ടകളും ചേര്‍ന്ന് നടത്തിയ ഭീകരമായ അക്രമണങ്ങള്‍ക്കൊന്നും ആ ധീര വനിതയെ തളര്‍ത്താന്‍ കഴിഞ്ഞില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രം അധസ്ഥിതരുടെ വിമോചനത്തിന് കാരണമാകുമെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ ഗൗരിയമ്മയ്ക്ക് കഴിഞ്ഞു. കേരളത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമാവാന്‍ അവസരം ലഭിച്ചതു മുതല്‍ മാറ്റങ്ങള്‍ക്ക് വേണ്ടി ഇടപെടാന്‍ അവര്‍ ശ്രമിച്ചു. ഭൂപരിഷ്‌കരണ നിയമമടക്കം ജന്മി-നാടുവാഴി വ്യവസ്ഥയ്ക്ക് അന്ത്യം കുറിക്കാന്‍ കാരണമായ ഒട്ടേറെ നിയമങ്ങള്‍ രൂപീകരിക്കാനും […]
Read Moreഅസാധാരണമായ ത്യാഗവും ധീരതയും നിറഞ്ഞ ജീവിതമാണു ഗൗരിയമ്മ നയിച്ചത്. അതാകട്ടെ, ഈ സമൂഹത്തെ പുരോഗമനോന്മുഖവും മനുഷ്യോചിതവുമായി മാറ്റിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. |മുഖ്യമന്ത്രി
സ്വന്തം ജീവിതത്തെ നാടിന്‍റെ മോചനത്തിനുള്ള പോരാട്ടത്തിന്‍റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായികയായിരുന്നു കെ.ആര്‍. ഗൗരിയമ്മ. എല്ലാവിധ ഉച്ചനീചത്വങ്ങളും അവസാനിപ്പിക്കാനും സമത്വത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സ്ഥാപിച്ചെടുക്കാനും വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിതമായ ജീവിതമായിരുന്നു ഗൗരിയമ്മയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു . കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് സമാനതകളില്ലാത്തവിധത്തിലുള്ളതാണ്. ധീരയായ പോരാളിയും സമര്‍ത്ഥയായ ഭരണാധികാരിയും ആ വ്യക്തിത്വത്തില്‍ ഒരുമിച്ചു. ആധുനിക കേരളത്തിന്‍റെ ചരിത്രം അവരുടെ ജീവചരിത്രം കൂടിയാണ്. നൂറുവര്‍ഷം ജീവിക്കാന്‍ കഴിയുക എന്നത് അപൂര്‍വം പേര്‍ക്കു […]
Read Moreസ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ
ഗൗരിയമ്മയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അതികായയായ നേതാവ് കെ ആർ ഗൗരിയമ്മ (101) അന്തരിച്ചു രാവിലെ ഏഴു മണിയോടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) സ്ഥാപക നേതാവാണ്. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗമായിരുന്നു ഗൗരിയമ്മ. സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ […]
Read Moreവടകരയിലെ വീട്ടിൽഎത്തിപി ടി തോമസ് കെ കെ രമയെ അനുമോദിച്ചു
വടകരയുടെ വിപ്ലവ നായിക കെ കെ രമയുടെ ശബ്ദം നിയമസഭയുടെ അകത്തളങ്ങളിൽ ഇടിമുഴക്കമായി മാറുമെന്ന് പി ടി തോമസ് എം എൽ എ പറഞ്ഞു .
Read More