മാണി സി.കാപ്പന്‍ യു.ഡി.എഫ് വേദിയില്‍
പാലാ: എന്‍.സി.പിയില്‍ നിന്ന് രാജിവെച്ച മാണി സി.കാപ്പന്‍ യു.ഡി.എഫ് വേദിയിലെത്തി. ഇന്ന് അണികള്‍ക്കൊപ്പം ശക്തി പ്രകടിപ്പിച്ചാണ് മാണി സി. കാപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ വേദിയിലെത്തിയത്. ആര്‍വി പാര്‍ക്കില്‍ നിന്ന് തുറന്ന വാഹനത്തില്‍ റാലിയായി കാപ്പന്‍ യുഡിഎഫ് വേദിയിലെത്തുകയായിയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീര്‍ എം.എം. ഹസന്, ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ.സി. ജോസഫ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്നാണ് […]
Read Moreകാപ്പന്റെ യുഡിഎഫ് പ്രവേശനം രാഷ്ട്രീയ വിജയം: ചെന്നിത്തല
കോട്ടയം: മാണി സി കാപ്പന്‍ എന്‍സിപി വിട്ട് യുഡിഎഫിലേക്ക് വരുന്നത് മുന്നണിയുടെ രാഷ്ട്രീയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാലായില്‍ തന്നെ കാപ്പന്‍ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ച് ധാര്‍മിക പ്രശ്നം ഉന്നയിക്കാന്‍ എല്‍ഡിഎഫിന് അവകാശമില്ല. യുഡിഎഫ് വിട്ട് പോയപ്പോള്‍ റോഷി അഗസ്റ്റിനും എന്‍ ജയരാജും എംഎല്‍എ സ്ഥാനം രാജി വച്ചില്ലല്ലോ എന്നും ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ പ്രതികരണം. എന്‍എസ്എസിന് തങ്ങളോടുള്ള തെറ്റിധാരണ മാറിയെന്നും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ യുഡിഎഫ് നിലപാട് ശരിയായിരുന്നു […]
Read Moreഭരണത്തുടര്‍ച്ചയെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നം:മുല്ലപ്പള്ളി
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയെന്നത് മുഖ്യമന്ത്രിയുടെ ദിവാസ്വപ്‌നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യങ്ങളുടെ ഘോഷയാത്രയുമായിരുന്നു കാസര്‍ഗോഡ് മുഖ്യമന്ത്രി നടത്തിയ പ്രസംഗം.യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികളുടെ നാടമുറിക്കുന്നതിന് അപ്പുറം എന്ത് വികസന നേട്ടമാണ് ഈ സര്‍ക്കാരിന് അവകാശപ്പെടാനുള്ളത്.യുഡിഎഫ് പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് മുഖ്യമന്ത്രി കളിക്കുന്നത്.അത് കേരള ജനത തിരിച്ചറിയും. കേരളത്തിന്റെ സാമ്പത്തിക രംഗം താറുമാറാക്കിയ ഭരണമാണിത്. പൊതുകടം പെരുകി. കടബാധ്യത സര്‍ക്കാരിന് താങ്ങാവുന്നതിനും അപ്പുറമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിഭവസമാഹരണം കണ്ടെത്താന്‍ പോലും ശേഷിയില്ലാത്ത […]
Read Moreഎല്ലാ വിഭാഗവും എല്‍ഡിഎഫിന്റെ ഭരണ തുടര്‍ച്ച ആഹിക്കുന്നു: മുഖ്യമന്ത്രി
കാസര്‍ഗോഡ്:പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞതിനൊപ്പം പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. 2016 ല്‍ ഭരണ മാറ്റം ജനം ആഗ്രഹിച്ചു. ശാപം ഒഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചു. അന്ന് ഞങ്ങള്‍ എന്തൊക്ക ചെയ്യും എന്ന് മുന്നോട്ട് വച്ചു. അഞ്ച് വര്‍ഷം കൊണ്ട് എല്‍ഡിഎഫ് പറഞ്ഞത് മുഴുവന്‍ നടപ്പാക്കാന്‍ […]
Read Moreഎം.എം.മണിയുടെ പാർട്ടി ശൈലിയിലുള്ള വിരട്ടലൊന്നും കേരളത്തിലെ യുവജനങ്ങളോട് വേണ്ട – ടി.ജെ വിനോദ് എം.എൽ.എ
കൊച്ചി : കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികളോടുള്ള വൈദ്ധ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ പരാമർശം തികച്ചും അപക്വവും വെല്ലുവിളി നിറഞ്ഞതുമാണെന്നു എറണാകുളം എം.എൽ.എ ടി ജെ വിനോദ്. പിൻവാതിൽ നിയമനത്തിലൂടെ വേണ്ടപ്പെട്ടവരെയും ബന്ധുജനങ്ങളെയും പാർട്ടി അനുകൂലികളെയും പി.എസ്.സി നിയമനത്തെ മറികടന്നു നിയമിക്കുന്നതിനെതിരെ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരടക്കമുള്ള നിരവധി ഉദ്യോഗാർഥികൾ കേരള സെക്രട്ടേറിയേറ്റിനു മുന്നിൽ ദിവസങ്ങളായി ജനാധിപത്യ രീതിയിൽ സമരത്തിലാണ്. ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതിനേക്കാൾ ഉപരി നേരിടുമെന്നുള്ള മന്ത്രി മണിയുടെ പ്രസ്താവനയാണോ […]
Read Moreയുഡിഎഫിലേക്ക് പോകും: നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ
ന്യൂഡല്‍ഹി: യുഡിഎഫിലേക്ക് ഘടകകക്ഷിയായി പോകുമെന്ന നിലപാട് വ്യക്തമാക്കി എന്‍സിപി നേതാവ് മാണി സി കാപ്പന്‍. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ നേതൃത്വം തനിക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്‍സിപി ഇടതുമുന്നണിയില്‍ ഉറച്ചുനിന്നാല്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ല. പവാര്‍ തീരുമാനമെടുക്കാന്‍ പ്രഫുല്‍ പട്ടേലിനെ ചുമതലപ്പെടുത്തിയതായും കാപ്പന്‍ പറഞ്ഞു.ശശീന്ദ്രന്‍ […]
Read Moreമേജര്‍ രവി കോണ്‍ഗ്രസിലേക്ക്?: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. മേജര്‍ രവി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുമെന്ന് മേജര്‍ രവി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ […]
Read Moreമുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് എകെ ശശീന്ദ്രൻ
ന്യൂഡല്‍ഹി : മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം അദ്ദേഹം എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു. എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് […]
Read More