കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള് 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില് വച്ച് പ്രകാശനം ചെയ്യുകയാണ്.
പ്രിയ സുഹൃത്തുക്കളേ, കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള് 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില് വച്ച് പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും സ്നേഹപൂര്വം ക്ഷണിക്കുന്നു. ലോക്ഡൗണില്പ്പെട്ട് ജനങ്ങളില് നിന്ന് അകന്നു കഴിയാന് നിര്ബന്ധിതനായ ഉമ്മന് ചാണ്ടി നിലയ്ക്കാതെ ചിലച്ച ഒരു ഫോണിന്റെ അറ്റത്ത് രാപകലിരുന്ന് സ്വദേശത്തും വിദേശത്തുമുള്ള അനേകര്ക്ക് രക്ഷകനായതിന്റെ ഉജ്വലമായ ഏടുകളാണ് പ്രധാന പ്രതിപാദ്യ വിഷയം. മേമ്പൊടിക്ക് ചില നര്മ മുഹൂര്ത്തങ്ങളുമുണ്ട്. മൂന്നു കാര്ട്ടൂണിസ്റ്റുകളുടെ ശ്രദ്ധേയമായ കാര്ട്ടൂണുകളുണ്ട്. മനോഹരമായ കവര് ചിത്രവും. ഉമ്മന് ചാണ്ടി, ഡോ. […]
Read Moreജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. -മുഖ്യമന്ത്രി
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു. വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു. അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് […]
Read Moreയൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും ഉപാധ്യക്ഷൻ ശബരിനാഥിന്റേയും ആരോഗ്യം വളരെ മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
സർക്കാരിന്റെ വഞ്ചനയ്ക്ക് ഇരയായ ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവർ നടത്തിയ നിരാഹാര സമരം 9 ദിവസം പിന്നിട്ടപ്പോഴാണ് ആരോഗ്യനില വഷളായത്. പരിശോധിച്ച ഡോക്ടർമാർ ഇന്നലെ തന്നെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഉദ്യോഗാർത്ഥികളുടെ നീതിക്ക് വേണ്ടി അവർ ഉപവാസ പന്തലിൽ തുടരുകയായിരുന്നു.ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമരത്തിൽ നിന്നും പിന്നോട്ടില്ല.യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷന്മാരായ റിയാസ് മുക്കോളി, എൻ. എസ് നുസൂർ, റിജിൽ മാക്കുറ്റി എന്നിവർ നിരാഹാര സമരം ഏറ്റെടുത്ത് തുടരുന്നു.
Read Moreരാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു
അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു. ജയ് കിസാൻ, ജയ് ജവാൻ. Jolly George Kavalam Puthupparampil
Read Moreശ്രീ ഇ ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടിയെ പറ്റിയും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ…|മുരളി തുമ്മാരുകുടി
പ്രായവും തമാശയും “Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.” […]
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്: എൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിൽ 15 സീറ്റുകൾ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ്-എം. സിപിഎമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിലാണ് ജോസ് കെ. മാണി ആവശ്യം ഉന്നയിച്ചത്. പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയെ മത്സരിപ്പിക്കണം. പാർട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ച് പരിഗണന നൽകണമെന്നും ജോസ് ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചര്ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്ത്തു. അതേസമയം, കേരളാ കോൺഗ്രസ്-എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂർ മണ്ഡലങ്ങൾ വിട്ടുനൽകാമെന്നും സിപിഎം അറിയിച്ചതായി സൂചനകളുണ്ട്. പാലാ സീറ്റിന്റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് […]
Read Moreപിണറായി സര്ക്കാര് സ്വീകരിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്ന നിലപാട്: യോഗി ആദിത്യനാഥ്
കാസര്കോട്: കേരളത്തെ ഇസ്ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് ലവ് ജിഹാദെന്ന് ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്ര കാസര്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില് ലവ് ജിഹാദിനെതിരേ നിയമമില്ല. എന്നാല് യു.പിയില് ഞങ്ങള് ഇതിനായി ശക്തമായ നിയമം നിര്മിച്ചു. ലവ് ജിഹാദ് ഉണ്ടെന്ന് കോടതിയാണ് പറഞ്ഞത്. എന്നിട്ടും ഇവിടത്തെ സര്ക്കാരുകള് ഉറങ്ങുകയായിരുന്നു. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സര്ക്കാരുകള്ക്ക് യാതൊരു ചിന്തയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനും രാജ്യത്തിനും അപകടകരമായ കാര്യങ്ങളില് […]
Read Moreലിസിജോസ് കോതമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ?
അഭ്യൂഹങ്ങൾക്ക് വിരാമമാകുന്നുവോ? കൊതമംഗലം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോതമംഗലം മണ്ഡലത്തെ പ്രതിനിധീകരിച്ച് മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ലിസി ജോസ്സിന് കൂടുതൽ സാധ്യതയേറി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് യു.ഡി.എഫ് സീറ്റ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഒരിക്കൽ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിച്ച് വിജയം ഉറപ്പിക്കുന്നതിനാണ് പാർട്ടി മുൻഗണന നൽകുന്നത്. സീറ്റിനായി ലിസി ജോസിനെ കൂടാതെ ഫ്രാൻസിസ് ജോർജ്ജ്, ജോണി നെല്ലൂർ, ഷിബു […]
Read More“ഞങ്ങളുടെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാം’: ജോസ് കെ. മാണി
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ജനപിന്തുണ സിപിഎമ്മിന് നന്നായി അറിയാമെന്ന് ജോസ് കെ. മാണി. എൽഡിഎഫിലെ സീറ്റ് നിർണയത്തിൽ ആ പരിഗണന തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഇടതുമുന്നണിക്ക് കിട്ടിയ ജൂനിയര് മാൻഡ്രേക്കാണെന്ന മാണി സി. കാപ്പന്റെ പ്രസ്താവനയിൽ അതേ നാണയത്തിൽ മറുപടി പറയാനില്ല. പാലായുടെയും കേരള കോൺഗ്രസിന്റെയും സംസ്കാരം അതല്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Read More