മേജര്‍ രവി കോണ്‍ഗ്രസിലേക്ക്?: ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും
കൊച്ചി: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍ഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുക്കും. തൃപ്പൂണിത്തുറയില്‍ വച്ചായിരിക്കും പരിപാടിയില്‍ പങ്കെടുക്കുക. മറ്റ് വേദികളിലും പ്രസംഗിക്കും. മേജര്‍ രവി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ കേരളയാത്രയില്‍ പങ്കെടുക്കുമെന്ന് മേജര്‍ രവി അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയുടെ പ്രചാരണ […]
Read Moreമുന്നണി മാറ്റത്തിൽ പുനരാലോചന വേണമെന്ന് എകെ ശശീന്ദ്രൻ
ന്യൂഡല്‍ഹി : മുന്നണി മാറ്റത്തില്‍ പുനരാലോചന വേണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ഇക്കാര്യം അദ്ദേഹം എന്‍സിപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. ഏകപക്ഷീയമായാണ് മാണി സി കാപ്പന്‍ മുന്നണിമാറ്റം പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നില്ലെന്നും കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ ശശീന്ദ്രന്‍ ആരോപിച്ചു. എന്‍സിപി ഇടത് മുന്നണി വിടേണ്ട സാഹചര്യമില്ല. ഇത് സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ല. അഭ്യൂഹങ്ങളുടെ പിന്നാലെ പോകേണ്ടതില്ല. അഭ്യൂഹങ്ങള്‍ പരക്കുന്ന കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി നടത്തിയത് സീറ്റ് […]
Read Moreഎന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടു; മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും: മാണി സി കാപ്പൻ
ന്യൂഡല്‍ഹി : എന്‍സിപി ഇടതുമുന്നണിയില്‍ അപമാനിക്കപ്പെട്ടെന്ന് മാണി സി കാപ്പന്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. മുന്നണി മാറ്റത്തില്‍ ദേശീയ നേതൃത്വം തീരുമാനം എടുക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വം അതനുസരിച്ച് നിലപാട് എടുക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വന്നശേഷം പ്രതികരിക്കാമെന്നും മാണി സി കാപ്പനും ടി പി പീതാംബരനും മാധ്യമങ്ങളെ അറിയിച്ചു. ഇത് നയപരമായ പ്രശ്‌നമാണ്. കേരളത്തിലെ പ്രശ്‌നം ദേശീയനേതൃത്വത്തിന് മുന്നിലുണ്ടെന്ന് ടി പി പീതാംബരന്‍ പറഞ്ഞു. പാലാ അടക്കം നാലു സീറ്റും വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. […]
Read Moreകോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന്
കൊച്ചി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സമിതിയുടെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ യോഗമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെക്കുറിച്ച് ആലോചിക്കാനാണ് ഇന്ന് സമിതി യോഗം ചേരുന്നത്. രാത്രി ഒന്‍പത് മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ ചേരുന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പങ്കെടുക്കും. പ്രചാരണ സമിതി അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. എന്‍സിപി ഇടതുമുന്നണി വിട്ടു […]
Read Moreമതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ല: കെ.സുരേന്ദ്രൻ
തൃശ്ശൂർ: മതേതര സമൂഹത്തിൽ മറ്റു മതക്കാർക്കുള്ള അവകാശങ്ങൾ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കേരളത്തിൽ മുസ്ലിം ദേവാലയങ്ങൾ ഭരിക്കാനുള്ള അവകാശം മുസ്ലിംങ്ങൾക്കാണ്. ക്രൈസ്തവ ദേവാലയങ്ങൾ ഭരിക്കുന്നത് ക്രിസ്ത്യാനികളാണ്. എന്തുകൊണ്ടാണ് കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കാനുള്ള അവകാശം ഹിന്ദുക്കൾക്കില്ലാത്തതെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചോദിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ എന്താകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്ക് ചാർത്തി കൊടുത്തത് ഇവിടുത്തെ സർക്കാരാണ്. എന്തുകൊണ്ടാണ് മറ്റുമതക്കാരുടെ ആരാധനാലയങ്ങൾ ഭരിക്കാനോ അവരുടെ ആചാരങ്ങളിൽ ഇടപെടാനോ സർക്കാർ […]
Read Moreകഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിയാണ് ജയലക്ഷ്മി. ഉമ്മൻ ചാണ്ടി –
നികൃഷ്ടമായ രാഷ്ട്രീയ ആക്രമണത്തിന് ഇരയായ മുന്‍ മന്ത്രി പികെ ജയലക്ഷ്മിക്കെതിരേയുള്ള അഴിമതി ആരോപണക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചെന്നും യാതൊരുവിധ ക്രമക്കേടും കണ്ടെത്തിയില്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേ കള്ളക്കേസ് ചുമത്തുന്ന ഇടതുസര്‍ക്കാരിനു കിട്ടിയ കനത്ത തിരിച്ചടിയായി പികെ ജയലക്ഷ്മി പട്ടികവര്‍ഗ ക്ഷേമ യുവജനകാര്യ മന്ത്രിയായിരുന്നപ്പോള്‍ 2015-16ല്‍ ആദിവാസി ഭൂമി പദ്ധതിയില്‍ വന്‍ അഴിമതിയുണ്ടായി എന്നാണ് സിപിഎം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രചരിപ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് വയനാട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണം നടത്തിയത്. നാലുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് കേസ് അവസാനിപ്പിച്ചത്. സിപിഎമ്മിന്റെ […]
Read Moreഎംവി ഗോവിന്ദന് സംഘപരിവാര്‍ മനസ്സ്:മുല്ലപ്പള്ളി
തിരുവനന്തപുരം: ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗതിന്റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണ്ണമായും അംഗീകരിക്കുന്ന നിലപാടാണ് അദ്ദേഹത്തിന്റെത്. ജനിക്കുമ്പോള്‍ എല്ലാവരും ഹിന്ദുക്കളാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗത് വാദിക്കുന്നതും പറയുന്നതും. അതേവാദഗതിയാണ് ഇപ്പോള്‍ സിപിഎം നേതൃത്വം ഉയര്‍ത്തുന്നത്. ഇതിലൂടെ സിപിഎമ്മിന്റെയും ബിജെപിയുടെയും മാനസികാവസ്ഥയും നിലപാടും ഒന്നു തന്നെയെന്ന് കേരളീയ സമൂഹത്തിന് വ്യക്തമായെന്നും മുല്ലപ്പള്ളി പറഞ്ഞു. […]
Read Moreവിശ്വാസത്തെയും ദൈവത്തെയും തള്ളി വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ല: എം.വി. ഗോവിന്ദൻ മാസറ്റർ
തിരുവനന്തപുരം: മതത്തിനും ദൈവ വിശ്വാസത്തിനും ഏറെ പ്രാധാന്യമുള്ള ഇന്ത്യ പോലെയൊരു സമൂഹത്തിൽ വൈരുദ്ധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടുപോകാനാകില്ലെന്ന് തുറന്നുപറഞ്ഞ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം. വി ഗോവിന്ദൻ. നമ്മൾ ഇപ്പോഴും ജൻമിത്വത്തിന്റെ പിടിയിൽനിന്നുപോലും മോചിതരായിട്ടില്ലെന്നും അതിനാൽ മാർക്സിയൻ ദർശനത്തിന്റെ അടിസ്ഥാനമായ വൈരുധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനാവില്ലെന്നുമാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. 1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല. ജനാധിപത്യവിപ്ലവം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഭൂപ്രഭുത്വം അവസാനിക്കാത്ത സമൂഹമാണ് ഇവിടുത്തേത്. ഇന്ത്യൻ സമൂഹത്തിൽ മഹാഭൂരിപക്ഷത്തിന്റെയും […]
Read Moreബിജെപി അധികാരത്തിലെത്തിയാൽ ദേവസ്വം ബോർഡുകൾ പിരിച്ചുവിടും: കെ. സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല പ്രക്ഷോഭ കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ ഇരുമുന്നണികളും പരമ്പരാഗത നിലപാടില്‍ മാറ്റം വരുത്തുകയാണ്. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയെന്ന് പറയുന്നവര്‍ അത് പരസ്യമാക്കണമെന്നും സുരേന്ദ്രന്‍ വാര്‍്ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ എല്ലാ ദേവസ്വം ബോര്‍ഡുകളും ആദ്യം തന്നെ പിരിച്ചുവിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണമേല്‍പ്പിക്കും. കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരുന്നതിന്റെ പ്രധാനകാരണം […]
Read More