ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ മതത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളും ക്രൂരകൃത്യങ്ങളും ഹൃദയമില്ലാത്ത ഒരു ദൈവസങ്കല്പത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റെന്താണ്?
തിരുഹൃദയ വിചാരം: ജൂണിന്റെ പുണ്യം ഹൃദയമില്ലാത്ത മനുഷ്യന്‍ എന്ന് ആരെക്കുറിച്ചെങ്കിലും പരാമര്‍ശമുണ്ടാകുന്നത് വളരെ മോശം തന്നെ. ‘സഹൃദയന്‍’ എന്നത് ഏറെ വിശാലാര്‍ത്ഥങ്ങളുള്ള പദമാണു താനും. ഹൃദയമില്ലാത്ത സൗഹൃദങ്ങളില്ലെന്നും വ്യക്തം. സുഹൃത്തുക്കളുണ്ടാകുന്നത് ഹൃദയമുള്ളതുകൊണ്ടാണെന്നതിന് ആ പദം തന്നെ സാക്ഷി. ഭൂമിയില്‍ ഹൃദയത്തിനുള്ള ഈ പ്രാധാന്യം തന്നെയാണ് ഈശോയുടെ തിരുഹൃദയ ഭക്തിയുടെയും ആധാരം. ദൈവം ഹൃദയമാണ്പഴയനിയമത്തില്‍ നിഴല്‍രൂപത്തില്‍ കണ്ട ദൈവഹൃദയത്തിന്റെ തെളിഞ്ഞരൂപമാണ് കുരിശില്‍ കണ്ടത്. “എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു” എന്ന് ഇസ്രായേല്‍ രാജ്യത്തെക്കുറിച്ചു പറഞ്ഞ കര്‍ത്താവ് (ജറെ 31,20) […]
Read More