‘പ്രത്യാശയുടെ കിരണമായി ഉയര്‍ന്നുവന്നിരിക്കുന്നു’: ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ കിഴക്കന്‍ ഇന്ത്യയുടെ വിദൂര ഭാഗത്തെ ആദിവാസി വിഭാഗത്തില്‍ നിന്ന വളര്‍ന്നുവന്ന ഇന്ത്യയുടെ മകളെ 130കോടി ജനങ്ങള്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നു. ഈ ചുവടുവയ്പ്പില്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദങ്ങള്‍’- പ്രധാനമന്ത്രി കുറിച്ചു. ‘ദ്രൗപതി മുര്‍മുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, സമ്ബന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക്, […]
Read More