മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ.

Share News

ക്രൈ​സ്ത​വ ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ലും ഹി​ന്ദു ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഇ​ന്ത്യ​യി​ലും ഉ​ള്ള മ​തേ​ത​ര, ജ​നാ​ധി​പ​ത്യ, സ്വ​ത​ന്ത്ര ചി​ന്ത​ക​ളെ​യും സ​മീ​പ​ന​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും തീ​വ്ര​വാ​ദി​ക​ള്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നെ​തി​രെ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ല. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ഭി​ന്നി​പ്പു​ക​ളും വി​ദ്വേ​ഷ​വും ഭീ​ക​ര​ത​യും വ​ള​ര്‍​ത്തു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും ന​ല്ല​വ​രാ​യ മു​സ്‌​ലിം​ക​ളും എ​തി​ർ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. മ​ത​മൗ​ലി​ക​വാ​ദം, തീ​വ്ര​വാ​ദം, ഭീ​ക​ര​ത എ​ന്നി​വ​യ്‌​ക്കെ​തി​രെ രാ​ജ്യ​വും ലോ​ക​വും ഒ​ന്നി​ച്ചു​നി​ല്‍​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി കൂ​ടി ഫ്രാ​ന്‍​സി​ലെ ഭീ​ക​രാ​ക്ര​മ​ണം വ​ഴി​തെ​ളി​ക്ക​ട്ടെ. ഡൽഹിഡയറി / ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്

Share News
Read More

സകല വിശുദ്ധരുടെയും തിരുനാൾ|മാനുഷികതയുടെ പൂർണതയുള്ളവരാണ് വിശുദ്ധർ.

Share News

സകല വിശുദ്ധരുടെയും തിരുനാൾ വിചിന്തനം:- സുവിശേഷഭാഗ്യങ്ങൾ (മത്താ 5:1-12) ആരാണ് വിശുദ്ധർ? സുവിശേഷഭാഗ്യങ്ങളെ സ്വത്വത്തിലേക്കാവഹിച്ച ഒരു കൂട്ടം സാധാരണ മനുഷ്യരാണവർ. അവരും നമ്മളും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? പച്ച മനുഷ്യരായ പാപവാസനയുള്ളവർ എന്ന നിലയിൽ ഒരു വ്യത്യാസവുമില്ല. പക്ഷേ എല്ലാ ദൗർബല്യങ്ങൾക്കും മുകളിൽ ദൈവിക ചോദനയ്ക്ക് പ്രാധാന്യം കൊടുത്തവരാണവർ. എന്താണ് ദൈവീക ചോദന? അതിനുള്ള ഉത്തരമാണ് സുവിശേഷ ഭാഗ്യങ്ങളിലെ പുണ്യങ്ങൾ. ക്രിസ്തു പഠനങ്ങളുടെ കാതലാണത്. മാനുഷികതയുടെ ഏറ്റവും ലാവണ്യം നിറഞ്ഞ പരികൽപന. ആചാരാനുഷ്ഠാനങ്ങളിൽ ആശ്രിതമായ വിശുദ്ധി എന്ന […]

Share News
Read More

വില്‍സണ്‍ മലയാറ്റൂരിന്‍റെ ആത്മീയരാഗങ്ങള്‍

Share News

വില്‍സന്‍ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന കപ്രക്കുടിയില്‍ വില്‍സന്‍റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാം ഇന്നത്തെ മഞ്ജരിയില്‍. ശബ്ദരേഖയോടെ… – ഫാദര്‍ വില്യം നെല്ലിക്കല്‍  https://media.vaticannews.va/media/audio/s1/2020/10/30/12/135772203_F135772203.mp3 സംഗീതവഴികളില്‍ ഒരു വെബ്-ഡിസൈനര്‍കാലടി  ശ്രീ  ശങ്കരാചാര്യ കോളെജിലെ പഠനം പൂര്‍ത്തിയാക്കിയ വില്‍സണ്‍ വെബ്-ഡിസൈനിങ്ങില്‍ പ്രാഗത്ഭ്യം നേടി. കലയും സംഗീതവും ഹൃദയത്തിലേറ്റിയും ജന്മസിദ്ധമായ കഴിവുകള്‍ കോര്‍ത്തിണക്കിയും അദ്ദേഹം ഭക്തിഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയുംചെയ്യുന്നു. 30 ആല്‍ബങ്ങളില്‍ വില്‍സന്‍ ഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയും ചെയ്തിട്ടുണ്ട്. ഗാനങ്ങളുടെ നിര്‍മ്മാണവും ചിത്രീകരണവും അദ്ദേഹത്തിന്‍റെ മറ്റൊരു അഭിനിവേശമാണ്.  ആധുനിക മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിന് നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും […]

Share News
Read More

വീണ്ടും ഫ്രാൻസീസ് പാപ്പായുടെ പൊതു കൂടിക്കാഴ്ചകൾ ഓൺലൈൻ വഴി ആക്കുന്നു.

Share News

കോവിഡ് വ്യാപനം ഇറ്റലിയിൽ കുറഞ്ഞതിന് ശേഷം കഴിഞ്ഞ 9 ആഴ്‍ച്ചകളോളം ആയി പാപ്പയുടെ ബുധനാഴ്ച ദിവസത്തെ പൊതുകൂടി കാഴ്ചകൾ നേരിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇറ്റലിയിൽ കൊറോണ വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ വത്തിക്കാൻ ഇനിമുതൽ പാപ്പയുടെ കൂടി കാഴ്ചകൾ ഓൺലൈൻ വഴി നവംബർ 4 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ചത്. ഭാവിയിലെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് എന്നാണ് ഇതിനെ പറ്റി വത്തിക്കാൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 21 പാപ്പയുടെ കൂടിക്കാഴ്ചക്ക് വന്ന വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് […]

Share News
Read More

ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ

Share News

പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. […]

Share News
Read More

ക്യാര ഒരു സാധാരണ പെൺകുട്ടി ആയിരുന്നു. ദൈവസ്നേഹം അവളിൽ ആളിക്കത്തിയപ്പോൾ അവൾ അസാധാരണ വിശുദ്ധയായി മാറി.

Share News

വാ: ക്യാര-ലൂചെ- ബദാനൊ: ഈശോയക്കു വേദനകൾ സമർപ്പിക്കാൻ ഇഷ്ടപ്പെട്ട കൗമാരക്കാരി . ഇന്നു വാഴ്ത്തപ്പെട്ട ക്യാര-ലൂചെബദാനാ യുടെ തിരുനാൾ ദിനം .പത്തു വർഷങ്ങൾ ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥന കാത്തിരിപ്പിനൊടുവിൽ 1971 ഒക്ടോബർ 29 നു റുജ്ജേറൊ തെരേസ ബദാനൊ ദി സസെല്ലൊ ദമ്പതികൾക്കു ഒരു പെൺ കുഞ്ഞു പിറന്നു അവർ ആ കുഞ്ഞിനു ക്യാര എന്നു നാമകരണം ചെയ്തു. നാലു വയസ്സുള്ളപ്പോൾത്തന്നെ കുഞ്ഞു ക്യാര മറ്റുള്ളവരും ആവശ്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ തുടങ്ങിയിരുന്നു. അവളുടെ കളിപ്പാട്ടങ്ങൾ […]

Share News
Read More

മാര്‍ത്തോമ്മാ സഭയുടെ പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണം നവംബര്‍ 14ന്.

Share News

തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ അധ്യക്ഷനായി ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സഫ്രഗന്‍ മെത്രാപ്പോലീത്ത നവംബര്‍ 14നു സ്ഥാനാരോഹണം ചെയ്യും. സഭയുടെ ഇരുപത്തിരണ്ടാമതു മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ തുടര്‍ന്നു സഭാധ്യക്ഷ ചുമതല നിര്‍വഹിച്ചുവരുന്ന മാര്‍ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം സഭ ആസ്ഥാനത്തെ ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ ഹാളില്‍ തയാറാക്കുന്ന താത്കാലിക മദ്ബഹായിലാണ് നടക്കുക. രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. തുടര്‍ന്ന് അനുമോദന സമ്മേളനം ചേരും. ഈ വർഷം ആദ്യമാണ് സഫ്രഗൻ മെത്രാപ്പൊലീത്തയായി […]

Share News
Read More

കൂദാശ ബന്ധം ഒഴിവാക്കാൻ പാത്രിയർക്കീസ് ബാവയുടെ അനുമതി.

Share News

കൊച്ചി. ഓർത്തഡോക്സ് സഭയുമായി കൂദാശ ബന്ധങ്ങൾ ഒഴിവാക്കാൻ യാക്കോബായ സഭാ സിനഡ് ഓഗസ്റ്റ് 20ന് എടുത്ത തീരുമാനത്തിന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിദിയൻ പാത്രിയർക്കീസ് ബാവയുടെ അംഗീകാരം. മാമോദിസ വിവാഹം തുടങ്ങിയ കാര്യങ്ങളിലും വൈദികരുടെ പങ്കാളിത്തത്തി ലുമാണ് വിലക്ക്. യാക്കോബായ വിശ്വാസികളുടെ മക്കളുടെ മാമോദീസ കഴിവതും യാക്കോബായ പള്ളികളിൽ നടത്തണം. അല്ലാത്ത സാഹചര്യങ്ങളിൽ കുട്ടിയെ യാക്കോബായ പള്ളിയിൽ മോറോൻ അഭിഷേകം നടത്തിയശേഷം മാത്രം കുർബാന നൽകി രജിസ്റ്ററിൽ ചേർക്കാം. കുട്ടിയെ തലതൊടുന്നയാൾ യാക്കോബായ സഭാംഗമായി യിരിക്കണം. ദേവാലയങ്ങളിലും […]

Share News
Read More

വര്‍ഗീയത കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ്

Share News

കൊച്ചി: വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ വിലപ്പോവില്ലെന്നു കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലം. കേരളത്തിലെ ഹൈന്ദവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചെറുപ്പം മുതല്‍ ഒരുമിച്ച് പഠിച്ചു വളര്‍ന്ന് സമൂഹമായി ജീവിക്കുന്നതാണ്. രാഷ്ട്രീയ നേട്ടത്തിനായി വര്‍ഗീയതയുടെ കാര്‍ഡ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്നത് പൊതുസമൂഹം പുച്ഛിച്ച് തള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അധ്യക്ഷത വഹിച്ച് അദ്ദേഹം പറഞ്ഞു.യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

Share News
Read More

ശബരിമല: മണ്ഡലകാലത്ത് പ്രതിദിനം ആയിരം പേര്‍ക്കും വാരാന്ത്യങ്ങളില്‍ 2000 പേർക്കും അനുമതി

Share News

പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലം മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം അനുവദിക്കും. രണ്ടായിരം പേരെ വാരാന്ത്യങ്ങളില്‍ അനുവദിക്കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. എന്നാല്‍ എണ്ണം വീണ്ടും കൂട്ടണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം സമിതി അംഗീകരിച്ചില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പരിഗണിക്കാമെന്ന് സമിതി വിലയിരുത്തി. തീര്‍ത്ഥാടന സീസണിലെ ഒരുക്കങ്ങള്‍ക്കായി 60 കോടിയോളം രൂപ ചെലവാക്കിയിട്ടുണ്ടെന്നും തീര്‍ത്ഥാടകര്‍ എത്താതിരുന്നാല്‍ […]

Share News
Read More