മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര ജലശക്തി മന്ത്രി ശ്രീ.സി ആർ പാട്ടീലിന് നിവേദനം നൽകി.
വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ട തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടു പോകരുതെന്നും അടിയന്തിര ഇടപെടൽ വിഷയത്തിൽ ആവശ്യമാണെന്നും മന്ത്രിയെ അറിയിച്ചിട്ടുണ്ട്.കേരളത്തിന്റെയും തമിഴ്നാടിന്റെയും മുഖ്യമന്ത്രിമാരെ വിളിച്ചു ചേർത്ത് വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ടർ ഫോർ തമിഴ്നാട്, സേഫ്റ്റി ഫോർ കേരള എന്നത് തന്നെയാണ് നമ്മൾ എന്നും ഉയർത്തുന്ന മുദ്രാവാക്യം. എം പി മാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ് എന്നിവരോടൊപ്പമാണ് മന്ത്രിയെ കണ്ടത്.
Read More