രണ്ടുമണിക്കൂറില്‍ 35,000 കടന്ന് ലീഡ്: പുതുപ്പള്ളിയില്‍ ചാണ്ടിയുടെ പടയോട്ടം|ചാണ്ടി ഉമ്മൻപുതുപ്പള്ളിയുടെ പുതിയ MLA

Share News

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതീക്ഷകളെ മുഴുവന്‍ മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യ രണ്ടു മണിക്കൂര്‍ പിന്നീടുമ്പോള്‍35,000 ല്‍പ്പരം വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. ഏകദേശം വോട്ടെണ്ണലിന്റെ ഏഴ് റൗണ്ട് പൂര്‍ത്തിയായപ്പോഴാണ് ചാണ്ടി ഉമ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി കുതിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം ആദ്യ രണ്ട് റൗണ്ടുകളില്‍ 5487 വോട്ടുകളുടെ മുന്നേറ്റമാണ് ചാണ്ടി ഉമ്മന് ഉള്ളത്. അയര്‍ക്കുന്നം പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണി കഴിഞ്ഞത്. 2021ല്‍ അയര്‍ക്കുന്നത് യുഡിഎഫിന് 1436 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിനേക്കാള്‍ നാലിരട്ടി വോട്ടുകളാണ് ചാണ്ടി ഉമ്മന്‍ അധികമായി നേടിയത്.

കഴിഞ്ഞ തവണ ജെയ്ക് സി തോമസ് ഭൂരിപക്ഷം നേടിയ ഒരേ ഒരു പഞ്ചായത്തായ മണര്‍കാടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാലിടറി. ഇവിടെയും വലിയ മുന്നേറ്റമാണ് ചാണ്ടി ഉമ്മന്‍ കാഴ്ചവെച്ചത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. വാകത്താനം പഞ്ചായത്താണ് അവസാനം എണ്ണുന്നത്.

പുതുപ്പള്ളികൂടി യു ഡി എഫ് നേടുമ്പോൾ എൽ ഡി എഫ് വിഷമത്തിലാകും.

Share News