മലയാളി വിഷം തിന്നുന്നു ?|ദീപിക

Share News

മലയാളത്തിന്റെ പ്രഥമ ദിനപത്രം മലയാളികൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന വിപത്ത്മനോഹരമായി കഴിഞ്ഞ ദിവസങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു. മലയാളി വിഷവസ്തുക്കൾ ഉണ്ടാക്കരുത്,വിൽക്കരുത്, വാങ്ങരുത്. ഈ തീരുമാനം എടുക്കുവാൻ ദീപികയുടെ പഠന പരമ്പര സഹായിക്കട്ടെ. ദീപികയുടെ സാരഥികൾക്ക് അഭിനന്ദനങ്ങൾ.

Share News
Read More

കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്ന ചിത്രം സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്.

Share News

അമ്മയാകുക എന്നതാണ് ഏറ്റവും വലിയ കരിയർ എന്നതും വലിയൊരു സത്യമാണ്. 2020ൽ അമേരിക്കയിലെ സുപ്രീംകോടതിയിലേക്ക് ഒമ്പതാമത്തെ ജഡ്ജിയായി അന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച വ്യക്തിയാണ് ആമി കോമി ബരറ്റ്. തന്റെ നാമനിർദേശം ട്രംപ് വൈറ്റ് ഹൗസിൽ വച്ച് പ്രഖ്യാപിച്ചപ്പോൾ ആമി അന്നേദിവസം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത് തന്റെ ഏഴ് കുട്ടികളുമായാണ്. ഇതിൽ രണ്ടു പേരെ അവർ ദത്തെടുത്തതാണ്. മറുപടി പ്രസംഗത്തിനായി തന്റെ അവസരം എത്തിയപ്പോൾ ഒരു അമ്മ എന്ന നിലയിൽ എന്തൊക്കെയാണ് വീട്ടിൽ മക്കൾക്കുവേണ്ടി […]

Share News
Read More

കഷ്ടപ്പെടാതെഇഷ്ടപ്പെട്ടു പഠിക്കുവാൻകുട്ടികൾക്ക് ഒരവസരം!

Share News

ഇനി പരീക്ഷക്കാലം ! പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസിക സമ്മർദം, ആശങ്ക എന്നിവ അകറ്റി ഉന്നത വിജയം കരസ്ഥമാക്കുവാൻ സഹായിക്കുന്നതികച്ചും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സമീപനത്തോടെയുള്ള ഒരു പരിശീലനം ഒരുക്കുകയാണ്. ഇത് ലോകം പരീക്ഷിച്ചറിഞ്ഞതും കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഞാൻ നടത്തിവരുന്നതും വിജയം കണ്ടതുമായ വിഷൻ ബോർഡ് വർക്ക്ഷോപ്പ് ആണ്. കാലടിയിൽ JESUIT വൈദീകർ നേതൃത്വം നൽകുന്ന ആത്മീയ കേന്ദ്രമായആത്മമിത്ര-സമീക്ഷയിൽ2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫെബ്രുവരി 7- ഞായറാഴ്ച വൈകിട്ട് 5. 30 വരെ […]

Share News
Read More

നമ്മൾ വിശ്വസിക്കുന്ന ദൈവം ലോകം മുഴുവൻ നിറഞ്ഞു നിൽകുന്ന ശക്തിയാണ്.

Share News

എന്നും ജനങ്ങളെ ഭിന്നിപ്പിച്ച് നിർത്താനാണ് രാഷ്ട്രീയക്കാർക്കും എല്ലാം മത മേലഅധ്യക്ഷൻമാർക്കും താല്പര്യം. നിലവിൽ പൊതുസമൂഹം പൊതു ബോധം എന്നൊന്ന് നമുക്കിടയിലില്ല. മിക്കവരും തന്നെകോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ്, ബി.ജെ.പ്പി അല്ലെങ്കിൽ എന്റെ പാർട്ടി, അല്ലെങ്കിൽ ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളായി തരംതിരിച്ചു കാര്യങ്ങളെ വിലയിരുത്തി അവരവരുടെ വിഭാഗത്തെ ന്യായീകരിക്കുന്നന്യായീകരണത്തൊഴിലാളികളായി മാറിക്കഴിഞ്ഞു. നമ്മൾ ഓരോ മതത്തിന്റെയും ഓരോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയം തടവുപുള്ളികളായി മാറ്റപ്പെടുന്നു. സത്യത്തിൽ മനുഷ്യനെ സ്വർഗത്തിലേക്കു കൊണ്ടു പോകുന്നതിനു പകരം സ്വർഗത്തെ മനുഷ്യരിലേക്കെത്തിക്കാനാണ് എല്ലാ മതങ്ങളും പ്രയത്നിച്ചിരുന്നതെങ്കിൽ ഈ ലോകം […]

Share News
Read More

അതിജ്ജീവനത്തിന്റെ പുതുവർഷം ആശംസിക്കുന്നു.

Share News

ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്ന പുതുവർഷത്തെ കാത്തിരിക്കുമ്പോൾ മുന്നിലെ കംപ്യൂട്ടർ സ്‌ക്രീനിൽ മിന്നിമറയുന്ന വാർത്തയിൽ കണ്ണും മനസ്സും ഉടക്കുകയാണ്.. ‘എറണാകുളത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ച നിലയിൽ’പൊള്ളിക്കുന്ന തലക്കെട്ടിനു താഴെ വാർത്തയുടെ വിശദമായ വിവരണവും കണ്ടു . കൊച്ചി∙ എറണാകുളം ചേലാമറ്റത്ത് ഒരു കുടുംബത്തിലെ 4 പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യ, അര്‍ജുന്‍ എന്നിവരാണ് മരിച്ചത്. കടബാധ്യത മൂലമുള്ള ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസങ്ങളിൽ കേരളം […]

Share News
Read More

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ?

Share News

തദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ? കേരളത്തില്‍ തദ്ദേശ ഭരണ കൂടങ്ങള്‍ ഭരണ നിര്‍വ്വഹണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളും പുതിയ ഭരണസംവിധാനങ്ങളുമായി ജനസേവനത്തിന് ഒരുങ്ങുകയാണ്. ഭരണനിര്‍വ്വഹണത്തിലെ അപാകതകളും പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളും പലപ്പോഴും പരാതികളായി ഉയരുമ്പോഴും ആരാണ് യഥാര്‍ത്ഥ നടത്തിപ്പുകാരെന്ന തിരിച്ചറിവ് ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. തദ്ദേശ ഭരണകൂടങ്ങളില്‍ പ്രതിപക്ഷം ഇല്ല; പ്രതിപക്ഷനേതാവ് എന്ന പദവിയും ഇല്ല. ഭരണം […]

Share News
Read More

പക്ഷേ ഈ “വിഗതം” മലയാളി എന്നും സൂക്ഷിക്കും.

Share News

മുറ്റത്ത് കിടന്ന പത്രങ്ങളുടെ കൂട്ടത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് കണ്ടപ്പോൾ ഇന്ന് തിങ്കളോ ചൊവ്വയോ എന്ന ദിവസങ്ങളെക്കുറിച്ചുള്ള ഒരു ശങ്ക മനസ്സിലുണ്ടായി. പിന്നെ പത്രത്തിലെ തീയതി നോക്കി 28 തിങ്കൾ എന്നു തന്നെ ഉറപ്പാക്കി. സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായി ആഴ്ചപ്പതിപ്പ് ഒരുക്കിയ “LOST – വിഗതം” വിശേഷാൽ ലക്കം ഹൃദ്യമാണ്. താനെഴുതിയ ഏതാണ്ട് മുഴുവൻ അക്ഷരങ്ങളും മാതൃഭൂമി ആഴ്ചപ്പതിപ്പിനു സമർപ്പിച്ച ആ മഹാപ്രതിഭയെക്കുനേർക്കുള്ള ഞങ്ങളുടെ, നമ്മുടെ നമസ്ക്കാരമാണ് ഈ ലക്കം എന്ന വരികളോടെയാണ് സുഭാഷ് ചന്ദ്രന്റെ പത്രാധിപക്കുറിപ്പ് വാക്ക് […]

Share News
Read More

അലിവുള്ള ഹൃദയം ആഗ്രഹിക്കാം .- 24 -12- 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

മികച്ച വിജയത്തിന് നല്ല അധ്യാപക-വിദ്യാർത്ഥി ബന്ധം അനിവാര്യം…

Share News

എന്റെ ഒന്ന് മുതൽ ആറാം ക്ലാസ് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസം നൈജീരിയയിലായിരുന്നു . എന്റെ മാതാപിതാക്കൾ അവിടെ അധ്യാപകരായിരുന്നു. അവിടെ യു‌എസ് ആസ്ഥാനമായുള്ള കോഫ- കൂപ്പർ സ്കൂളിലാണ് ഞാൻ പഠിച്ചത്.. സ്കൂൾ ജീവിതം രസകരവും കളിയും സന്തോഷവും നിറഞ്ഞതുമായിരുന്നു. രാവിലെ 8 മുതൽ -1 വരെയായിരുന്നു സ്കൂൾ സമയം. അതിനാൽ കളിക്കാനും വിശ്രമിക്കാനും എനിക്ക് ധാരാളം സമയം ഉണ്ടായിരുന്നു ..LKGയിലോ UKGയിലോ ഞാൻ പഠിച്ചിട്ടില്ല. നൈജീരിയയിൽ വിദ്യാഭ്യാസം ആരംഭിക്കുന്നത് ഒന്നാം ക്ലാസ് മുതൽ മാത്രമാണ്. നാലാം ക്ലാസ് […]

Share News
Read More

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. -മുഖ്യ മന്ത്രി

Share News

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്‍റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ 2020ലാകട്ടെ ആ സന്ദേശത്തിന് വര്‍ധിച്ച പ്രസക്തിയാണുള്ളത്. ലോകമൊന്നടങ്കം ഈ മഹാവ്യാധിയില്‍ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെ ഈ ഘട്ടത്തില്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് ഇപ്രാവശ്യം ക്രിസ്മസ് ആഘോഷിക്കപ്പെടുന്നത്. രക്ഷകദൗത്യം എന്ന സങ്കല്‍പത്തിന് ഇത്തവണത്തെ ക്രിസ്മസ് പുതിയമാനം നല്‍കുന്നു. പുതുവര്‍ഷം ഈ മഹാമാരിയില്‍ നിന്നുള്ള വിടുതലിന്‍റേതാകുമെന്നാണ് നാം ഏവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ ക്രിസ്തുമസിന്‍റെ […]

Share News
Read More