
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പുകൾ. ആരോഗ്യകരമായ, പക്വതയാർന്ന മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു. ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.
തൃക്കാക്കരയുടെ ജനപ്രതിനിധിയായി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ശ്രീമതി ഉമ തോമസിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. നാടിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും, വികസന കാഴ്ച്ചപ്പാടുകൾ പൂർത്തീകരിക്കാനും നടത്തുന്ന എല്ലാ പരിശ്രമങ്ങൾക്കും ജില്ലാ ഭരണകൂടത്തിന്റെ പിന്തുണ തീർച്ചയായും ഉണ്ടാകും.
ജനാധിപത്യ സംവിധാനത്തിന്റെ അടിത്തറയാണ് തിരഞ്ഞെടുപ്പുകൾ. ആരോഗ്യകരമായ, പക്വതയാർന്ന മത്സരമാണ് തൃക്കാക്കരയിൽ നടന്നത്. തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിച്ചു. ഏവർക്കും നന്ദി രേഖപ്പെടുത്തുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ നടപടികൾ ഇന്നത്തെ വോട്ടെണ്ണലോടു കൂടി കുറ്റമറ്റ രീതിയിൽ പൂർത്തീകരിച്ചിരിക്കുകയാണ്. ഒരു മാസത്തോളം നീണ്ട വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുടെ വിജയമാണിത്.
ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒരു മാസത്തോളം വിശ്രമമില്ലാതെ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരോടും നന്ദി പറയുന്നു. പരാതികൾക്കിടയില്ലാത്ത വിധം കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പൂർത്തിയാക്കുവാൻ കഴിഞ്ഞത് എല്ലാ വിഭാഗം ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണ്.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശ്രീ സഞ്ജയ് കൗൾ ഐഎഎസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരായ ഗിരീഷ് ശർമ ഐഎഎസ്, ആർ.ആർ.എൻ ശുക്ള ഐആർഎസ് എന്നിവർ നൽകിയ മാർഗ്ഗനിർദ്ദേശങ്ങളും ഏറെ വിലപ്പെട്ടതായിരുന്നു.
തൃക്കാക്കര മണ്ഡലത്തിലെ വരണാധികാരി ശ്രീ വിധു എ മേനോൻ, സഹവരണാധികാരി എസ് ലിജുമോൻ എന്നിവർക്കും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ നേരുന്നു.

Collector, Ernakulam