
- Congress
- CPI(M)
- Elections
- NDA
- UDF
- ഉപതെരഞ്ഞെടുപ്പ്
- എല്ഡിഎഫ്
- ജനപ്രതിനിധി
- ജനവിധി
- ജനാധിപത്യം
- തിരഞ്ഞെടുപ്പ്
- തൃക്കാക്കര
- തൃക്കാക്കര മണ്ഡലം
- തൃക്കാക്കരയിലെ ജനവിധി
- തൃക്കാക്കരയില്
- നമ്മുടെ നാട്
- നിയമസഭ
തൃക്കാക്കര നൽകുന്ന സന്ദേശം എന്തായിരിക്കും?
തൃക്കാക്കരയുടെ വിജയി ആരെന്ന് അറിയുവാൻ ഇനിമിനിറ്റുകൾ മാത്രം.
യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനായിരത്തിനു മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു.
പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് അടിസ്ഥമായി അവർക്ക് പറയുവാൻ നിരവധി കാരണങ്ങളുമുണ്ട്.സ്ഥാനാർഥി ഉമ തോമസ് വിജയിക്കുമെന്ന് ഉറപ്പിച്ചുപറയുമ്പോഴും ഭൂരിപക്ഷം എത്രയെന്നു വ്യക്തമാക്കിയില്ല.
എൽ ഡി എഫ് അട്ടിമറി വിജയം ഉറപ്പാണെന്നും കുറഞ്ഞത് നാലായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നും വ്യക്തമാക്കി.ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫ് വിജയിക്കുമെന്ന് പറഞ്ഞെങ്കിലും കൂടുതൽ വിശദികരിക്കുവാൻ തയ്യാറായില്ല.

എൻ ഡി എ യുടെ സ്ഥാനാർഥി കെ എൻ രാധാകൃഷ്ണൻ ഒരു ഘട്ടത്തിൽ ഓ രാജഗോപലിനുശേഷം എം എൽ എ ആയി നിയമസഭയിൽ എത്തുമെന്ന്പോലും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ അതൊക്കെ മാറ്റി ഇത്തവണ ബി ജെ പിയുടെ വോട്ടുകൾ വർധിക്കുമെന്ന് മാത്രം പറഞ്ഞോഴിഞ്ഞു.
മുഖ്യമന്തി പിണറായി വിജയൻ നേരിട്ട് നേതൃത്വം നൽകുകയും ഇടത്മുന്നണി കൺവിനറും പാർട്ടി സെക്രട്ടറിയും ഭൂരിപക്ഷം മന്ത്രിമാരും എം എൽ എ മാരും സജിവമായി പ്രവർത്തിക്കുകയും ചെയ്തിട്ട് ഡോ. ജോ ജോസഫ് വിജയിക്കാതിരുന്നാൽ അത് നൽകുന്ന സന്ദേശം സർക്കാർ വിരുദ്ധ മനോഭാവം വോട്ടർമാർ ആവർത്തിച്ചുവെന്നായിരിക്കും.
യൂ ഡി എഫിന്റെ മണ്ഡലം നിലനിർത്തുന്നതിനും അപ്പുറം പി ടി ക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചാൽ അത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും കെ പി സി സി പ്രസിഡന്റ് സുധാകരന്റെയും വിജയം ആയിരിക്കും. മുൻമന്ത്രി കെ വി തോമസും മുൻ കൗൺസിലർ മുരളിയും പരസ്യമായി പാർട്ടി സ്ഥാനാർഥിക്ക് എതിരെ പ്രവർത്തിച്ചപ്പോൾ, കൂടെനിന്ന് ആരെങ്കിലും വിമതപ്രവർത്തനം നടത്തിയിയോയെന്നു വോട്ടെണ്ണി കഴിയുമ്പോൾ അറിയാം.
ബി ജെ പിക്ക് ലഭിക്കുന്ന വോട്ടുകൾ നിർണായകമാകും. ന്യൂനപക്ഷവിഭാഗത്തിന്റെ വോട്ടുകൾ വിജയിയെ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും.
വിജയം രണ്ട് മുന്നണികൾക്കും ആവശ്യമാണ്.ഭരണം തുടരുന്നതിന് തൃക്കാക്കരയിൽ ജനപ്രധിനിധിയുടെ പിന്തുണ ആവശ്യമില്ല. എന്നാൽ ഭരണതുടർച്ചക്കുള്ള അങ്ങികാരവും എതിർപ്പും വ്യക്തമാക്കുന്ന ഫലമാണ് പുറത്തുവരുന്നത്. അഹങ്കാരവും ആത്മവിശ്വാസവും ഏറ്റുമുട്ടിയപ്പോൾ വിജയം ലഭിക്കുന്നത് ആർക്കായിരിക്കും?

സിൽവർലൈൻ വരുന്നതിനുള്ള വഴിതുറക്കുമോ അടക്കുമോ എന്നതും ഇന്നറിയാം. ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന് യൂ ഡി എഫ് ഉറപ്പിച്ചു പറയുന്നു. വിജയഗാനം പോലും അവർ തയ്യാറാക്കിയിരിക്കുന്നു.
ഇടതുപക്ഷം മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയുടെ സകല സ്വാധിനവും പ്രയോജനപ്പെടുത്തിയതിനാൽ നേരിയ ഭൂരിപക്ഷംനേടിയാണെങ്കിലും വിജയിക്കുമെന്ന് പരസ്യമായി പറയുന്നു. എന്നാൽ പാർട്ടിയുടെ ഉറച്ചവോട്ടുകൾ ഡോ. ജോയ്ക്ക് ലഭിക്കുമോയെന്നും സംശയിക്കുന്നവരുണ്ട്. പാർട്ടിനേതാവിന്റെ പേര് മാധ്യമങ്ങൾ പ്രഖാപിക്കുകയും, അണികൾ ചുവരെഴുത്തു കൾ നടത്തുകയും ചെയ്ത ശേഷം ഒട്ടും പരിചയമില്ലാത്ത ഒരു ഡോക്ടറെ അവതരിപ്പിച്ചതിൽ പാർട്ടിപ്രവർത്തകർ എങ്ങനെ സ്വീകരിച്ചുവെന്നും വ്യക്തമാക്കുന്നതായിരിക്കും ഇന്ന് പുറത്തുവരുന്നതിരഞ്ഞെടുപ്പ് ഫലം.
ഉപതെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് യൂ ഡി എഫ് ഒരുക്കങ്ങൾ നടത്തിയിരുന്നു. പി ടി യുടെ പ്രിയപ്പെട്ട ഭാര്യതന്നെ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ തന്നെ അവർ മേൽകൈ നേടി. സൂക്ഷ്മതയുള്ള വാക്കുകളും പ്രവർത്തനവും വഴി ആദ്യം മുതൽ മികവ് നിലനിർത്തുവാൻ ഉമ തോമസിന് സാധിച്ചു.
ഡോ. ജോയുടെ അവതരണം തന്നെ പാളിപ്പോയോ എന്ന് തോന്നിക്കുന്നതായിരുന്നു ലിസി ആശുപത്രിയിൽ നടന്ന പ്രഖ്യാപനചടങ്ങുകൾ. സഭയുടെ സ്ഥാനാർഥിയല്ല എന്ന് വ്യക്തമാക്കുവാൻ മത്സരിക്കുന്ന പ്രസ്താവനകളും കണ്ടു.
“സഭയുടെ സ്ഥാനാർഥി “-എന്ന അവതരണം ക്രൈസ്തവ സഭകളിൽ യാതൊരു ചലനവും ഉണ്ടാക്കിയതായി കണ്ടില്ല. എന്നുമാത്രമല്ല വിവിധ സമുദായങ്ങൾ അകൽച്ചപുലർത്തിയോ എന്നും ഇന്നറിയാം.സഭ എന്നത് നിയമസഭയെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും വോട്ടർമാർ എങ്ങനെ ചിന്തിച്ചുവെന്ന് അറിയുവാൻ മിനിട്ടുകൾ മാത്രം.
പി സി ജോർജിന്റെ അറസ്റ്റ് ഏതെങ്കിലും മുന്നണിയുടെ വോട്ടുകളെ ബാധിക്കുവാൻ സാധ്യത വളരെ കുറവ്. ചില സമുദായങ്ങൾ സംഘടിതമായി നിലപാടുകൾ സ്വീകരിക്കുമോ?
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉമ തോമസ് എത്തിയതുതന്നെ അവരുടെ ഉറച്ചആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്. ഡോ. ജോ പാർട്ടിഓഫീസിൽ ആണ്. അദ്ദേഹം ഇന്നലെ ലിസി ആശുപത്രിയിൽ ജോലിക്ക് പോയതുതന്നെ തുടർന്നും അദ്ദേഹം ആതുരശുശ്രുഷയിൽ തുടരുന്നതിന്റെ സുചനയാണെന്ന് യൂ ഡി എഫ് നേതൃത്വം വ്യക്തമാക്കുന്നു.
ഉമ ഉറപ്പാണെന്ന് കൊച്ചിയിലെ മാധ്യമപ്രവർത്തകർ രഹസ്യമായി പറയുന്നു. ഡോ. ജോ വിജയിക്കുമെന്ന് ഇടതുമുന്നണി ഉറച്ചുവിശ്വസിക്കുന്നു.

ഇതാ വോട്ടെണ്ണൽ ആരംഭിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അറിയാം.
ഭരണവിരുദ്ധ വികാരങ്ങളോ, ഭരണതുടർച്ചക്കുള്ള അംഗീകാരമോ?
Related Posts
- Elections
- ജനവിധി തേടുമ്പോൾ
- ജനാധിപത്യം
- തിരഞ്ഞെടുപ്പ്
- തിരഞ്ഞെടുപ്പ് കമ്മീഷന്.
- തൃക്കാക്കര മണ്ഡലം
- തൃക്കാക്കരയിലെ ജനവിധി
- പൊതു അവധി
തൃക്കാക്കര മണ്ഡലത്തില് മെയ് 31ന് പൊതു അവധി
- LDF
- politics
- UDF
- കേരള രാഷ്ട്രീയം
- കേരള സർക്കാർ
- കേരളരാഷ്ട്രീയത്തിൽ
- ജനകീയ ഭരണം
- തുടർഭരണം
- ഭരണ വിരുദ്ധ വികാരം
- ഭരണഘടന
- ഭരണാധികാരി
- മാത്യൂ ചെമ്പുകണ്ടത്തിൽ
- മാധ്യമപ്രവർത്തകൻ
- മാധ്യമപ്രവർത്തകർ
- രാഷ്ട്രീയ നിലപാടുകൾ
- രാഷ്ട്രീയ നേതാക്കൾ
- രാഷ്ട്രീയ വിജയം
- രാഷ്ട്രീയകക്ഷികൾ
- രാഷ്ട്രീയപ്രവർത്തകൻ
- വികസനരാഷ്ട്രീയം
- സ്വയംഭരണ സഭകൾ
- സർക്കാരും സമൂഹവും
മാധ്യമപ്രവർത്തകർക്കിടയിൽ ഭീതി പടർത്താൻ ശ്രമിച്ച ഭരണകൂട നടപടികൾ വിപരീതഫലമാണ് ഉണ്ടാക്കിയത്.
- Congratulations and best wishes
- Congress
- Empowering Education
- MLA
- ഉമതോമസ് എം.എൽ.എ
- എറണാകുളം
- തൃക്കാക്കര മണ്ഡലം
- ലാപ്ടോപ്പുകൾ
- വിതരണം
