വനിത പൗരോഹിത്യം അസാധ്യമായ കാര്യം: സാധ്യത തള്ളി ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: സ്ത്രീകളുടെ പൗരോഹിത്യം അസാധ്യമായ കാര്യമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരോഹിത്യം പുരുഷന്മാർക്ക് മാത്രമായി മാറ്റിയിട്ടുള്ളതാണെന്നും അതിനാല്‍ തന്നെ ആദിമ സഭയിലെ ചില സ്ത്രീകൾ ഡീക്കൻ പദവിയുള്ളവരോ ബിഷപ്പുമാരുടെ ഏതെങ്കിലും തരത്തിലുള്ള സഹായികളോ ആയിരുന്നോ എന്ന ചോദ്യം പ്രസക്തമല്ലായെന്നു പാപ്പ പറഞ്ഞു. കഴിഞ്ഞ ജൂൺ മാസം സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലാണ് സ്ത്രീകളുടെ സഭയിലെ ഭാഗധേയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മാർപാപ്പ നൽകിയ ഉത്തരങ്ങളില്‍ വനിത പൗരോഹിത്യവും പ്രമേയമായിരിക്കുന്നത്. ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ഇക്കഴിഞ്ഞ ഒക്ടോബർ […]
Read More