ചാനലുകളിൽ അര മണിക്കൂർ ദേശീയതാത്പര്യം നിർബന്ധം
ന്യൂഡൽഹി: ദേശീയ താത്പര്യം മുൻനിർത്തിയുള്ള പരിപാടികൾക്ക് അര മണിക്കൂർ മാറ്റിവയ്ക്കാൻ ടെലിവിഷൻ ചാനലുകൾക്കു കേന്ദ്രസർക്കാരിന്റെ തിട്ടൂരം. പരിപാടികളുടെ തത്സമയ സംപ്രേഷണത്തിനും വിദേശ ചാനലുകൾ അപ്ലിങ്ക് ചെയ്യുന്നതിനും ഭാഷ മാറ്റുന്നതിനും മുൻകൂർ അനുമതി ഇനി വേണ്ടെന്നതടക്കമുള്ള പുതിയ മാർഗനിർദേശങ്ങൾക്കു കേന്ദ്രമന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നൽകി. ടെലിവിഷൻ ചാനലുകളുടെ പ്രവർത്തനം എളുപ്പമാക്കുന്നതാണു പുതിയ മാർഗനിർദ്ദേശങ്ങളെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം വിശദീകരിച്ചു. രണ്ടു വ്യത്യസ്ത മാർഗനിർദേശങ്ങൾ ഒരെണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. ഒരേ തരം പിഴയ്ക്കു പകരമായി പിഴ സംബന്ധിച്ച ചട്ടങ്ങൾ ഏകീകരിച്ചതായും […]
Read More