ഓൺ ലൈൻ ഫുഡിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന: അതിമാരകമായ സിന്തറ്റിക്ക് ഡ്രഗ്ഗുമായി യുവാവ് പിടിയിൽ
കൊച്ചി : ഓൺലൈൻ ഫുഡ് എത്തിച്ച് കൊടുക്കുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എം ഡി എം എ യുമായി എക്‌സൈസിന്റെ പിടിയിൽ. കോട്ടയം കാഞ്ഞിരപ്പള്ളി – തുമ്പമട സ്വദേശി ആറ്റിൻപുറം വീട്ടിൽ നിതിൻ രവീന്ദ്രൻ (26) എന്നയാളെയാണ് എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇയാൾ മയക്ക് മരുന്ന് വിൽപ്പന നടത്തിവന്നിരുന്ന ബൈക്കും എക്സൈസ് […]
Read More