ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം ..| ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക.

Share News

കേരള നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ (ഭേദഗതി ) നിയമം പ്രകാരമുള്ള ഭൂമി തരം മാറ്റല്‍ അപേക്ഷകളില്‍ നടപടികള്‍ വേഗത്തിലാക്കാൻ സഹായിക്കാം എന്ന വാഗ്ദാനവുമായി ജില്ലയില്‍ പല ഇടങ്ങളിലും ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നത് കാണുന്നു. ഇത്തരം എജന്റുമാരുടെ വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷകള്‍ ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ revenue.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന മാത്രമാണ് സ്വീകരിക്കുന്നത്. അപേക്ഷകര്‍ക്ക് എവിടെ നിന്നും സ്വന്തമായോ അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെയോ അപേക്ഷ […]

Share News
Read More

ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള ആളുകൾ കഴിയുന്നത്രയും വെളിയിൽ ഇറങ്ങുന്നത് ഒഴിവാക്കുക. |Collector, Ernakulam

Share News

ജില്ലയില്‍ നിലനില്‍ക്കുന്ന വായു മലിനീകരണവും ആരോഗ്യവും. ആരോഗ്യമുള്ളയാളുകളിൽ സാധാരണയായി അനുഭവിക്കുന്ന വായു മലിനീകരണത്തിന്റെ അളവ് ഗുരുതരമായ ഹ്രസ്വകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയില്ല. എന്നാൽ വായു മലിനീകരണത്തിന്റെ തോത് ഉയർന്ന അപൂർവ സന്ദർഭങ്ങളിൽ, ചില ആളുകൾക്ക്, ചുമ, ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ട്, തലവേദന, തലകറക്കം, കണ്ണിന് അസ്വസ്ഥത, ചൊറിച്ചില്‍ തുടങ്ങിയവ അനുഭവപ്പെടാം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഹൃദ്രോഗങ്ങളോ ഉള്ള ആളുകൾ, കുട്ടികള്‍, പ്രായം കൂടിയിവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് വായു മലിനീകരണം മൂലം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂടുതലാണ്. […]

Share News
Read More

റേഷൻ കടകളുടെ ലൈസൻസ് റദ്ദ് ചെയ്തു

Share News

മട്ടാഞ്ചേരിയിൽ വാഹനത്തിൽ റേഷൻ സാധനങ്ങൾ കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിക്കുന്നത് പോലീസ് പിടികൂടിയ സാഹചര്യത്തിൽ കൊച്ചി സിറ്റി റേഷനിങ്ങ് ഓഫീസറും റേഷനിങ്ങ് ഇൻസ്പെക്ടർമാരും റേഷൻ ഡിപ്പോകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തി. തുടർന്ന് കൊച്ചി സിറ്റി റേഷൻ പരിധിയിലെ എം.ആർ രാജ് കുമാർ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 65, കെ.എം ഉസ്മാൻ ലൈസൻസിയായിട്ടുള്ള എ.ആർ.ഡി 44 എന്നിവരുടെ ലൈസൻസ് സ്ഥിരമായി റദ്ദ് ചെയ്യ്തു. ഈ ഡിപ്പോകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന റേഷൻ കാർഡുകൾ കാർഡ് ഉടമകൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം തൊട്ടടുത്ത റേഷൻ […]

Share News
Read More

എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി

Share News

എറണാകുളം ലിസി ആശുപത്രി അഞ്ഞൂറ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ചെങ്ങന്നൂർ വെൺമണി സ്വദേശിയായ പതിമൂന്നുകാരൻ അക്ഷയ് പി. കെയുടെ ഇന്ന് (02/11/2020) നടന്ന ശസ്ത്രക്രിയയോടെയാണ് ഈ നേട്ടം കൈവരിച്ചത്. 1999 മെയ്‌ 25 നാണ് ലിസിയിൽ ആദ്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. അന്ന് അറുപതിനായിരം രൂപയ്ക്കാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. ഇരുപത്തിയൊന്ന് വർഷങ്ങൾ പിന്നിടുമ്പോഴും വൃക്കദാതാവിന്റെയും സ്വീകർത്താവിന്റെയും ശസ്ത്രക്രിയകൾ അഞ്ച് ലക്ഷം രൂപയിൽ താഴെ ചെലവിലാണ് ലിസി ആശുപത്രിയിൽ നടക്കുന്നത്. രക്തബന്ധത്തിൽ ഉള്ളവർ തമ്മിലുള്ള ശസ്ത്രക്രിയകളാണ് സാധാരണയായി […]

Share News
Read More

കൊച്ചിയുടെ സ്വന്തം ജയിക്കബ് ചേട്ടൻ പ്രകാശനം ചെയ്തു.

Share News

എ.എൽ.ജയിക്കബ് എന്ന നാമം എറണാകുളം നഗരത്തിൻ്റെയും കേരള രാഷ്ട്രീയത്തിലെയും ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്.

Share News
Read More

ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്തു

Share News

കാക്കനാട്: മികച്ച പഠനത്തിന് ആധുനിക പഠനോപാധികള്‍ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്; അവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് അര്‍ഹരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്കിയത് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍ ആണ്. കൂരിയ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, ഡി സി എം […]

Share News
Read More

ഫാ.റോബി കണ്ണൻചിറയ്ക്കു ഊഷ്മള യാത്രയയപ്പ്

Share News

കൊച്ചി : കൊച്ചിയുടെ സാംസ്കാരിക പൈതൃകത്തിനു പുതുശോഭ പകരാൻ ചാവറ കൾച്ചറൽ സെന്ററിലൂടെ റോബി കണ്ണൻചിറയ്ക്കു സാധിച്ചെന്നു പ്രഫ. എം. കെ. സാനു അഭിപ്രായപ്പെട്ടു. 15 വർഷത്തെ സേവനത്തിനുശേഷം ചാവറഡയറക്ടർ സ്ഥാനത്തു നിന്നു വിരമിച്ചു പുതിയ നിയോഗമേൽക്കുന്ന ഫാ. റോബി കണ്ണൻചിറയ്ക്കുള്ള ആദര, യാത്രയയപ്പ് സമ്മേളനവും പുതിയ ഡയറക്ടർ ഫാ.തോമസ് പുതുശേരിക്കു സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അവഗണിക്കപ്പെടുന്നവർക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന സേവന പ്രവർത്തനങ്ങളും മത സൗഹാർദ്ദത്തിനായുള്ള ഉദ്യമങ്ങളും മാതൃകയാണ്. അസാധാരണമായ ഊർജസ്വലതയും പ്രസന്നതയും […]

Share News
Read More

മുത്തശ്ശിയേ കാത്തോളണേ, ‘നുമ്മടെ’ കൊച്ചിയെ!

Share News

വിജയദശമി ദിനത്തിലാണ് ഞാന്‍ ഈ ലേഖനം എഴുതാനിരുന്നത്. വാര്‍ത്തകളില്‍ തൊട്ടടുത്ത ദിവസം (ഒക്‌ടോ. 27) മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ പ്രവചനമുണ്ട്. കനത്ത മഴ എന്നു കേള്‍ക്കുമ്പോള്‍ കൊച്ചിക്കാരുടെ ചങ്കിടിക്കും. 30,000 കിലോമീറ്റര്‍ ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള എറണാകുളം ജില്ലയുടെ 20% ഭൂപ്രദേശങ്ങളും താഴ്ന്നുകിടക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. നിര്‍ത്താതെ ഒരു ദിവസം മുഴുവന്‍ മഴ പെയ്താല്‍ കൊച്ചിക്കാര്‍ വെള്ളത്തിലാകും. തീവ്രമഴ മൂലം വെള്ളത്തില്‍ മുങ്ങിപ്പോകുന്നത് ഇപ്പോള്‍ കൊച്ചി മാത്രമല്ല. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 13-ന് തുടങ്ങിയ […]

Share News
Read More