കോവിഡ് നിയന്ത്രണം;ബത്തേരിയിൽ കൺട്രോൾ റൂം തുറന്നു.

Share News

സുൽത്താൻ ബത്തേരി നഗരത്തിലെ മൊത്ത വിപണ പലചരക്ക് സ്ഥാപനത്തിലെ ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി കൺട്രോൾ റൂം തുറന്നു. സുൽത്താൻ ബത്തേരി കോട്ടക്കുന്ന് വയോജന പാർക്കിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കൊവിഡ് 19-മായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് കൺട്രോൾ റൂം നമ്പറായ 9048154453 എന്ന നമ്പറുമായി ബന്ധപ്പെടാം. ജീവനക്കാർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച നഗരത്തിലെ മലബാർ ട്രേഡിംഗ് കമ്പനിയുമായി ജൂലൈ 10 ന് ശേഷം 24-ാം തിയ്യതി […]

Share News
Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ?:പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രിസഭാ യോഗം ചേരുന്നത്. മാന്ത്രിമാർ വീടുകളിലോ ഓഫീസുകളിലോ ഇരുന്ന് ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. സമ്പൂർണ്ണ ലോക് ഡൗൺ സംബന്ധിച്ച്‌ അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ഉണ്ടാവും. സ്വസ്ഥാഥാനത്ത് സ്വീകരിക്കേണ്ട നടപടികളും യോഗം ചർച്ച ചെയ്യും. സമ്പൂർണ്ണ ലോക് ഡൗൺ വേണ്ട എന്ന തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഉണ്ടായത്. കോവിഡിൻ്റെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനം മാറ്റി […]

Share News
Read More

പി പി ഇ കിറ്റ് അണിഞ്ഞ് കൊണ്ട് മൃതശരീരത്തോട് എല്ലാവിധ ബഹുമാനവും നൽകി കൊണ്ട് സെൻ്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തി.

Share News

നല്ല മാതൃക കാണിക്കാൻ മുന്നിട്ടിറങ്ങിയ കത്തീഡ്രൽ പള്ളി കമ്മിറ്റിക്കും, കൈക്കാരൻമാർക്കും അഭിനന്ദനങ്ങൾ..….. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവക ഏറ്റവും ക്രിസ്തീയവും മഹനീയവുമായ സംസ്കാരകർമ്മം നടത്തുവാൻ നേതൃത്വം നൽകിയ വികാരിറവ.ഫാ ആൻ്റോ ആലപ്പാടൻ , കൊച്ചച്ചൻമാരായിരിക്കുന്ന Fr. Rees Vadassery, Fr.Albin Punneliparambil,Fr.Stern Kodiyan എന്നിവർക്കും ഇടവകയിലെ യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്‌,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ […]

Share News
Read More

ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 689 പേര്‍ രോഗമുക്തി നേടി – 26 07 2020

Share News

733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9655 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 9302 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]

Share News
Read More

കാസര്‍ഗോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

Share News

കാസര്‍ഗോട്:കാസർഗോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായയത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ചടങ്ങില്‍ പങ്കെടുത്ത 51പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും […]

Share News
Read More

ജനജാഗ്രത ശക്തമാക്കാന്‍ ബ്രേക്ക് ദി ചെയിന്‍ കാര്‍ട്ടൂണുകള്‍

Share News

മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും ഇല്ലെങ്കില്‍ നമ്മള്‍ പോകും കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണി ഉയരുമ്പോള്‍ പ്രതിരോധത്തിനായി അവബോധ കാര്‍ട്ടൂണുകള്‍. ‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും ഇല്ലെങ്കില്‍ നമ്മള്‍ പോകും’, ‘ബ്രേക്ക് ദ ലൈഫല്ല അങ്കിള്‍’, ‘മക്കളേ അച്ഛന്‍ എന്താണ് കൊണ്ടുവന്നെന്ന് നേക്കിക്കേ’ തുടങ്ങിയ രസകരമായ ആശയങ്ങളിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ഇത്തരം കാര്‍ട്ടൂണുകളിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ആരംഭിച്ച കാര്‍ട്ടൂണ്‍ മതില്‍ പ്രചാരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ‘കോവിഡ് ലൈന്‍സ്’ എന്ന പുതിയ പരിപാടി. കേരള സാമൂഹ്യ സുരക്ഷാ മിഷനും […]

Share News
Read More

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

Share News

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ […]

Share News
Read More

കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ്

Share News

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.നേരത്തെ കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും ഇയാള്‍ നോക്കിയിരുന്നു. വിപുലമായ സൗഹൃദവലയത്തിനുടമയായ ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share News
Read More

എറണാകുളത്ത് കൂടുതൽ കണ്ടെയ്‌ൻമെൻറ് സോണുകൾ ഏർപ്പെടുത്തി

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പു​തി​യ അ​ഞ്ച് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 4,14 എ​ന്നീ വാ​ർ​ഡു​ക​ൾ, തി​രു​വാ​ണി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴ്, ക​ള​മ​ശേ​രി മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ വാ​ർ​ഡ് ആ​റ്, ചേ​രാ​നെ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 17 എ​ന്നി​വ​യാ​ണ് പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ.​അ​തേ​സ​മ​യം, വാ​ഴ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് 19നെ ​ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച 69 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 60 പേ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രോ​ഗ​വ്യാ​പ​നം ഇ​പ്പോ​ഴും തു​ട​രു​ന്ന ആ​ലു​വ, ചെ​ല്ലാ​നം […]

Share News
Read More