ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദിനാൾ ജോർജ് ആലഞ്ചേരി|Dr. M.S. Swaminathan is an Inspiration to Generations: Cardinal George Alencherry

Share News

കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ […]

Share News
Read More

“വ്യക്തിഹത്യയും വിവാദങ്ങളും വർധി ക്കുന്നതിൽ ആശങ്ക “| പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

Share News

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി. വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് […]

Share News
Read More

”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും”: ഒക്ടോബർ അഞ്ചിന് പാലാരിവട്ടം പിഒസിയിൽ ചർച്ച

Share News

കൊച്ചി: കെസിബിസി ജാഗ്രത സദസിന്റെ ഔദ്യോഗികമായ ആരംഭവും ആദ്യ ചർച്ചയും ഒക്ടോബർ അഞ്ച് വ്യാഴാഴ്ച പിഒസിയിൽവെച്ച് നടക്കും. ”ക്രിസ്തീയ ന്യൂനപക്ഷ അവകാശങ്ങൾ, വെല്ലുവിളികളും സാധ്യതകളും” എന്ന പേരില്‍ നടക്കുന്ന ആദ്യ ചര്‍ച്ച കെസിബിസി അൽമായ കമ്മീഷൻ ചെയർമാനും കോതമംഗലം രൂപതാധ്യക്ഷനുമായ മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ അഞ്ച് വ്യാഴാഴ്ച രാവിലെ 10. 30 ന് ആരംഭിക്കുന്ന പ്രോഗ്രാമിൽ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പങ്കെടുത്ത് സംസാരിക്കുന്നതാണ്. […]

Share News
Read More

റാബിസ് വൈറസുകൾ ഹോമിയോപ്പതിക് രീതിയിലൂടെ, നിരവധി രോഗാവസ്ഥകളിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമായി പരിണമിച്ചപ്പോൾ ലൂയി പാസ്റ്റർക്ക് 11 വയസ്സു മാത്രമായിരുന്നു പ്രായം എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

Share News

അലോപ്പതി വൈദ്യശാസ്ത്രത്തിൽ രോഗാണു സിദ്ധാന്തത്തിന്റെ പിതാവ്, പേയ് വിഷബാധയ്ക്ക് വാക്സിനേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ തുടങ്ങിയ നിരവധി നിലകളിൽ വിഖ്യാതനായ ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്തംബർ 28 “ലോകപേയ്വിഷബാധ ദിനമായി” ലോകാരോഗ്യ സംഘടന ആചരിക്കുകയാണ്. 1822 ൽ ജനിച്ച് 1895 ൽ മരിച്ച അദ്ദേഹം 1885 ലാണ് പേയ് വിഷബാധയ്ക്കുള്ള വാക്സിൻ ആവിഷ്കരിച്ചത്. അതിനു മുൻപ് ചിക്കൻ കോളറ, ആന്ത്രാക്സ് എന്നിവയ്ക്കുള്ള പ്രതിരോധൗഷധങ്ങളും പാസ്റ്റർ തയാറാക്കിയിരുന്നു. മുയലുകളിൽ പേയ് ബാധ ഉണ്ടാക്കി അതിന്റെ സുഷ്മന നാഡിയിൽനിന്നാണ് വാക്സിൻ തയാറാക്കിയത്. […]

Share News
Read More

ക്രൈസ്തവര്‍ക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണം: നാഷ്ണൽ പ്രോഗ്രസീവ് പാർട്ടി

Share News

കൊച്ചി: ഭാരതത്തിലെ ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികൾക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നു കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃ കൺവൻഷനിൽ യൂത്ത് ഫോറം കൺവീനർ ജെയ്സൺ ജോൺ പ്രമേയം അവതരിപ്പിച്ചു. പാർട്ടി ചെയർമാൻ വി.വി. അഗസ്റ്റിൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. റബർ, നാളികേര, നെല്ല് കർഷകരുടെ പ്രശ്നങ്ങൾക്കും മത്സ്യത്തൊഴിലാളിക ളുടെ ദുരവസ്ഥയ്ക്കും അടിയന്തര പരിഹാരം കാണുന്നതിന് നടപടികൾ സ്വീ കരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം […]

Share News
Read More

ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. |ആദരാഞ്ജലികൾ

Share News

ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. ആദരാഞ്ജലികൾ💐 ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യയുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് […]

Share News
Read More

അമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen

Share News

“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും സുപരിചിതമാണ്. പലപ്പോഴും ഡയറ്റിങ് എന്നുള്ളത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. യുവതലമുറ പലപ്പോഴും ഡയറ്റിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെയാണ്. എന്നാൽ അത് കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്ന് ഉള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള ഡയറ്റിങ്ങിന്റെ പിറകെ […]

Share News
Read More

ചില ദ്വയാർത്ഥ സാദ്ധ്യതകൾ കാർട്ടുണിസ്റ്റുകൾക്ക് ഉത്സവമാകുന്നത് കാണുക. വെളുത്ത ചോറിലെ കറുത്ത വറ്റ് കാർട്ടൂൺ കണ്ണ് കണ്ടപ്പോൾ

Share News

ചില ദ്വയാർത്ഥ സാദ്ധ്യതകൾ കാർട്ടുണിസ്റ്റുകൾക്ക് ഉത്സവമാകുന്നത് കാണുക. വെളുത്ത ചോറിലെ കറുത്ത വറ്റ് കാർട്ടൂൺ കണ്ണ് കണ്ടപ്പോൾ ഇതാണ് ലോക വാർത്ത ദിന കാഴ്ച. (സി ജെ ജോൺ) Drcjjohn Chennakkattu

Share News
Read More

ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ..!|മരുമകളും ഡോക്ടർ..!

Share News

ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി […]

Share News
Read More

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ.

Share News

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചാണ് ചരിത്ര വനിതയായിരിക്കുന്നത്. ജഡ്ജിക്ക് മനസ്സിലാകാൻ ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയുടെ സഹായത്തോടെ മൊഴി മാറ്റിയായിരുന്നു വാദം. ഓൺലൈനായിട്ടാണ് കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് […]

Share News
Read More