സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്.

Share News

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. പലയിടത്തും നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. തോടുകൾ പലതും കരകവിഞ്ഞു. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വീണു തമിഴ്നാട് സ്വദേശികളായ നാല് സഞ്ചാരികൾ അപകടത്തിൽപെട്ടു. മൂന്ന് പേർ രക്ഷപ്പെടുകയും ഒരാൾ മരണപെടുകയും ചെയ്‌തു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കോട്ടയം ജില്ലയിലെ […]

Share News
Read More

നിങ്ങളുടെ വീട് മാനസിക ആരോഗ്യത്തെ സ്വാധീനിക്കുന്നത് എങ്ങനെ? | Rev Dr Vincent Variath

Share News
Share News
Read More

കനത്ത മഴയെ തുട൪ന്ന് എറണാകുളം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴക്കെടുതി നേരിടാനായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരിച്ച ക്രമീകരണങ്ങൾ വിലയിരുത്തി.

Share News

വിവിധ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ഓൺലൈൻ യോഗത്തിൽ അടിയന്തര സാഹചര്യം നേരിടാ൯ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നി൪ദേശം നൽകിയിട്ടുണ്ട്.അപകടകരമായ സാഹചര്യത്തിൽ താമസിക്കുന്ന എല്ലാവരെയും മാറ്റിപ്പാ൪പ്പിക്കും. ജില്ലയിൽ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂ൪ത്തിയായി. ട്രോളിങ് നിരോധനം നീക്കിയെങ്കിലും ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധന തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. കടലിൽ പോയിരിക്കുന്ന മത്സ്യ ബന്ധന തൊഴിലാളികളോട് എത്രയും വേഗം മടങ്ങി വരാൻ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് സംബന്ധിച്ച് നിലവിൽ […]

Share News
Read More

ബേബി പെരുമാലിൽ അന്തരിച്ചു.|ആദരാഞ്ജലികൾ അർപ്പിക്കുന്നു .

Share News

തിരുവമ്പാടി : പ്രമുഖ കർഷക നേതാവും എ കെ സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിൽ (64) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ 12:20- ഓടു കൂടി അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മണാശ്ശേരി ക്കു സമീപം അജ്ഞാത വാഹനം ഇടിച്ചായിരുന്നു അപകടം. കൊച്ചിയിൽ ഇൻഫാം നേതൃ യോഗത്തിൽ പങ്കെടുത്ത ശേഷം കോഴിക്കോട് ട്രെയിൻ ഇറങ്ങി തിരുവമ്പാടിയിലേക്ക് വരികയായിരുന്നു അദ്ദേഹം. സംസ്കാരം ബുധനാഴ്ച (03-08-2022) ഉച്ചകഴിഞ്ഞ് 03:00 മണിക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ […]

Share News
Read More

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്.

Share News

ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കൽ കോളേജ് എത്തിയിരിക്കുന്നത്.യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാർത്ഥികൾക്കോ ജീവനക്കാർക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കി. 2015ൽ രണ്ടാമത്തെ […]

Share News
Read More

എറണാകുളം-അങ്കമാലി അതിരൂപത യുടെ പുതിയ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ മാർപ്പാപ്പ നിയമിച്ചു.

Share News

കാക്കനാട:് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജര്‍ ആര്‍ച്ചു ബിഷപ്പിന്‍റെ വികാരി ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയിലിന്‍റെ രാജി സ്വീകരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ആര്‍ച്ചുബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ജൂലൈ 30 ശനിയാഴ്ച ഇറ്റാലിയന്‍ സമയം ഉച്ചയ്ക്ക് 12-ന് വത്തിക്കാനിലും ഉച്ചകഴിഞ്ഞ് 3.30-ന് സഭാകാര്യാലയമായ മൗണ്ട് സെന്‍റ് തോമസ്സിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്തൂം നടന്നു. അതിരൂപതയുടെ പുതിയ ഭരണ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പ് ജൂലൈ 29 വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍നിന്ന് അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ചുബിഷപ്പ് ലെയോപോള്‍ദോ […]

Share News
Read More

സഹകരണ ബാങ്കുകളിലെ ക്രമക്കേട് പരിഹരിക്കണം: സർക്കാരിനോട് വിഡി സതീശൻ

Share News

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ക്രമക്കേട് സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. 25 കോടി രൂപ കരുവന്നൂര്‍ സഹകരണ ബാങ്കിനു മാത്രം നല്‍കിയതുകൊണ്ട് കാര്യമില്ലെന്നും ബാക്കി ബാങ്കുകളില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് ആര് പണം നല്‍കുമെന്നും അദ്ദേഹം ചോദിച്ചു. നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെ കൂടി ഇത് ബാധിക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഫിലോമിനയുടെ മൃതദേഹം കരുവന്നൂര്‍ ബാങ്കിനു മുന്നിലെത്തിച്ചു പ്രദര്‍ശിപ്പിച്ചു രാഷ്ട്രീയ മുതലെടുപ്പു നടത്തിയെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കഴിഞ്ഞ ദിവസം […]

Share News
Read More

എം.​ടി​ക്ക്‌ പി​റ​ന്നാ​ൾ ആ​ശം​സ​കളുമായി മു​ഖ്യ​മ​ന്ത്രി എ​ത്തി: പിറന്നാള്‍ കോടി സമ്മാനിച്ചു

Share News

കോഴിക്കോട്: സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അദ്ദേഹത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ കോടിയും സമ്മാനിച്ചു. മുന്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി എന്നിവരും മുഖ്യമന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു. എംടിയുടെ ആരോഗ്യ വിവരങ്ങള്‍ മുഖ്യമന്ത്രി ആരാഞ്ഞു. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എംടി […]

Share News
Read More

പേരിന്റെ ഓരോ അക്ഷരങ്ങൾ വച്ചൊരു മംഗളപത്രം,ഇത് ജീസ് പോളിന്റെ മായാജാലം

Share News

കൊച്ചി: വിവിധ തരത്തിലുള്ള മംഗളപത്രങ്ങളുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ വ്യക്തിയുടെ പേരിലെ അക്ഷരങ്ങൾക്കൊണ്ടുള്ള മംഗളപത്രങ്ങൾ വിരളമാണ്. മംഗളപത്രത്തിലെ എല്ലാവരികളുടെയും തുടക്കം പേരിന്റെ ഓരോ അക്ഷരങ്ങളായാലോ…. അത്തരം നൂറോളം മംഗള പത്രങ്ങളാണ് വൈക്കം വെച്ചൂർ അച്ചിനകം സ്വദേശിയും എറണാകുളം സഹൃദയ മീഡിയ മാനേജറുമായ ജീസ് പോൾ എഴുതിയത്. കാർട്ടൂണിസ്റ്റും കവിയും ഗാനരചയിതാവുമായ ജീസ് പോൾ 15 വർഷത്തിലേറെയായി മംഗളപത്രങ്ങൾ എഴുതുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സഹൃദയ ഓഫീസിലെ യാത്രഅയപ്പിനാണ് ആദ്യമായി മംഗളപത്രമെഴുതിയത്. വരികളുടെ ആദ്യാക്ഷരങ്ങളായി പേരിലെ അക്ഷരങ്ങൾ വരുന്ന തരത്തിൽ […]

Share News
Read More