വീണ്ടും ഒരു പ്രളയം ?കേരളത്തിൽ കനത്ത മഴയാണ്. മണ്ണിടിച്ചിലും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.
ആദ്യമായിട്ടല്ല കേരളത്തിൽ മഴയും മണ്ണിടിച്ചിലും ഒക്കെ ഉണ്ടാകുന്നത്, പക്ഷെ രണ്ടായിരത്തി പതിനെട്ടിലെ മഹാ പ്രളയം കണ്ടതിന് ശേഷം നമുക്ക് മഴയെ പേടിയാണ്. ഏതൊരു വെള്ളപ്പൊക്കവും രണ്ടായിരത്തി പതിനെട്ടിലെ പോലെ ആകുമെന്നാണ് നാം പേടിക്കുന്നത്. അതുമായിട്ടാണ് താരതമ്യം ചെയ്യുന്നത്. ഈ വർഷത്തെ മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ “ഈ വർഷം കേരളത്തിൽ പ്രളയം ഉണ്ടാകുമോ” എന്നൊരു ക്ലബ്ബ് ഹൌസ് ചർച്ച നടത്തിയിരുന്നു. പ്രളയം ഉണ്ടാകുമോ എന്നത് മാസങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല എന്നും കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും മഴയെ […]
Read Moreമഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശനമായ ജാഗ്രത പുലർത്താനും സർക്കാർ സംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ പാലിക്കാനും ശ്രദ്ധിക്കണം. |മുഖ്യമന്ത്രി
അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരളത്തിലുട നീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാഹചര്യത്തിൻ്റെ ഗൗരവം പരിഗണിച്ച് സംസ്ഥാന അടിയന്തര കാര്യനിർവഹണ കേന്ദ്രം കൂടുതൽ […]
Read Moreഒക്‌ടോബര്‍ 16ഇന്ന് ലോക ഭക്ഷ്യദിനം.
വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ‘വിശപ്പ് വാഴുന്നിടത്ത് സമാധാനം നിലനില്‍ക്കുകയില്ല, വിശക്കുന്നവനു മുമ്പില്‍ യുക്തിയും മതവും പ്രാര്‍ഥനയും ഒന്നും വിലപ്പോകുകയുമില്ല’ -പ്രശസ്‌ത റോമന്‍ ചിന്തകന്‍ സെനേക്കയുടെ വാക്കുകളാണ് ഇവ. ഒരു മണി ചോറുപോലും വിലപ്പെട്ടതാണെന്ന് എപ്പോഴും.. എവിടെയും…!! World Food Day 2021: Theme, Significance And How To Reduce Food Waste World Food Day […]
Read Moreമികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നിൽക്കാം. |മഹാനവമി – വിജയദശമി ആശംസകൾ നേരുന്നു|മുഖ്യമന്ത്രി
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവർത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തിൽ നിരവധി കുഞ്ഞുങ്ങളാണു അറിവിൻ്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ദീർഘകാലം അടച്ചിട്ട വിദ്യാലയങ്ങൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തുറന്നു പ്രവർത്തിക്കാൻ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങൾക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കാനും നാടിൻ്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് […]
Read Moreഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കും: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാക്കിമാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഒരു ലക്ഷ്യം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് പുനസംഘടിപ്പിച്ച് രൂപീകരിച്ച ഏഴ് കമ്ബനികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ കമ്ബനികള്‍ രാജ്യത്തെ പ്രതിരോധ മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാരംഭിക്കുകയാണ്. ഗവേഷണത്തിനും നവീകരണത്തിനുമാവും ഈ കമ്ബനികള്‍ ഊന്നല്‍ നല്‍കുകയെന്ന് മോദി അറിയിച്ചു. പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ […]
Read Moreവെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 9872
October 15, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 781 കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് […]
Read Moreഇരുപത്തിയാറാം വയസ്സിൽ എഴുതിയ കാൽ നൂറ്റാണ്ടിൻ്റെ പ്രകാശന ചടങ്ങിൽ കേരളത്തിൽ മുഖ്യമന്ത്രിമാരായ ഏഴു പേർ പങ്കെടുത്തിരുന്നു.|ചെറിയാൻ ഫിലിപ്പ്
എൻ്റെ ആദ്യാക്ഷരങ്ങൾ ഒരു വിജയദശമി നാളിൽ മൂന്നാം വയസിലാണ് തൃശൂരിലെ അയൽവാസിയും കോൺഗ്രസ് നേതാവുമായ ധർമ്മരാജ അയ്യർ മുമ്പാകെ മാതാപിതാക്കൾ എന്നെ എഴുത്തിനിരുത്തിയത്. ചെങ്ങന്നൂർ ആണ് ജനിച്ചതെങ്കിലും ബാങ്കുദ്യോഗസ്ഥനായ പിതാവിനൊപ്പമായിരുന്നു ബാല്യം.തൃശൂർ കാങ്കപ്പാടൻ ഹൗസിലെ മുത്തശ്ശി അമ്മ, അണ തുടങ്ങിയ അ കാരത്തിൽ തുടങ്ങുന്ന അക്ഷരങ്ങൾ പഠിപ്പിച്ചു. എൻ്റെ അമ്മ തറ, പറ, പന എന്നിവ സ്ലേറ്റിൽ എഴുതിച്ചു. വീടിൻ്റെ മുന്നിലെ തോപ്പ് സ്റ്റേഡിയത്തിൻ്റ മതിലിലെ മായാതെ കിടന്ന ചുവരെഴുത്ത് അമ്മ വായിച്ചു കേൾപ്പിച്ചു. കെ.കരുണാകരന് നുകം […]
Read Moreഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെനാളെ കാതോലിക്കായായി വാഴിക്കും.
പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്ത മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ തീരുമാനം എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് അഭിവന്ദ്യ തിരുമേനി മലങ്കര മെത്രാപ്പോലീത്താ സ്ഥാനം ഏല്ക്കുകയും ചെയ്തു. അസോസിയേഷനെ തുടര്‍ന്ന് ചേര്‍ന്ന സുന്നഹദോസ് കാതോലിക്കാ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് അംഗീകരിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടത്.മലങ്കര മെത്രാപ്പോലീത്തയായ ഡോ. മാത്യൂസ് മാര്‍ […]
Read More