കർദിനാളിന് പിന്തുണ; ജീവവായു ഭരണഘടനാഅവകാശമാക്കണം: സിറിയക് ചാഴികാടൻ

Share News

മരണം വായുവിലെങ്ങും തങ്ങിനിൽക്കുമ്പോൾ കർദിനാൾ ആലഞ്ചേരി പിതാവിനെപ്പോലുള്ള ഇടയന്മാരുടെ വാക്കുകൾ ചെവിക്കൊള്ളാൻ വൈകിക്കൂടാ. ജീവവായു ജന്മാവകാശമായി പ്രഖ്യാപിക്കണമെന്ന കർദിനാളിന്റെ ആഹ്വാനം ഇന്നല്ലെങ്കിൽ നാളെ ജനങ്ങളുടെ പൊതു ആവശ്യമായി ഉയരും. ഭരണകൂടങ്ങൾക്ക് അത് അംഗീകരിക്കേണ്ടിയും വരും. മെഡിക്കൽ ഓക്സിജന്റെ ക്ഷാമം കോവിഡ് ബാധിതരുടെ ജീവനെടുക്കുന്നത് തുടരുകയാണ്. ഏറ്റവുമൊടുവിൽ, ആന്ധ്രാപ്രദേശിലെ വിജയനഗരത്തിൽ പത്തുപേരുടെ ജീവിതം ഇങ്ങനെ ദയനീയമായി അവസാനിപ്പിക്കേണ്ടി വന്നിരിക്കുന്നു. ദീർഘക്കാഴ്ചയോടെ പിണറായി സർക്കാർ ആരംഭിച്ച ഓക്സിജൻ പ്ലാന്റ് പോലെ, ജീവവായുവിന് നിലവിൽ ക്ഷാമം നേരിടേണ്ടി വരാനിടയില്ലാത്ത ശക്തമായ പൊതുജനാരോഗ്യശൃംഖല […]

Share News
Read More

നവസന്യാസിനികൾക്ക് പ്രാർത്ഥനാശംസകൾ

Share News

തിരുവമ്പാടി തിരുഹൃദയ ദൈവാലയത്തിൽ വച്ചു കർമ്മലീത്ത സന്യാസിനി സഭയിലെ ഏതാനും അർഥിനികൾക്ക് സഭവസ്ത്രം നൽകുകയും പ്രഥമവ്രത വാഗ്ദാന കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കുകയും ചെയ്തു. നവസന്യാസിനികൾക്ക് പ്രാർത്ഥനാശംസകൾ

Share News
Read More

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി.

Share News

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തിറക്കി. എത്രയും വേഗം കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഈ പുതുക്കിയ മാര്‍ഗരേഖ നടപ്പിലാക്കാന്‍ സർക്കാർ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കോവിഡ് രോഗികള്‍ക്ക് ആശുപത്രികളില്‍ വിദഗ്ധ ചികിത്സ നല്‍കുന്നത്. രക്തത്തിലെ ഓക്‌സിജന്റെ അളവ് 94 ന് മുകളിലുള്ള രോഗികളാണ് മൈല്‍ഡ് വിഭാഗത്തില്‍ വരിക. ഓക്‌സിജന്റെ അളവ് 91 മുതല്‍ […]

Share News
Read More

‘ശ്മശാനങ്ങളിൽ ഇടമില്ല’: ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ ‘മൂ​ടി​വച്ച്’​ ഡല്‍ഹി സര്‍ക്കാര്‍

Share News

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച്‌ മരിച്ച ആയിരത്തിന് പുറത്തു ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സ​ര്‍​ക്കാ​ര്‍ മൂ​ടി​വ​യ്ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഏപ്രില്‍ 18നും 24നും ഇടയില്‍ തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. 1,158 കോവിഡ് മരണങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ് കോ​വി​ഡ് മ​ര​ണ സം​ഖ്യ​യാ​യി എം​സി​ഡി ക​ണ​ക്കാ​ക്കു​ന്ന​ത്. […]

Share News
Read More

നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത

Share News

പത്തനംതിട്ട: ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ 104ാമത് ജന്മദിനം ഇന്ന്. മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച് 2007 മുതല്‍ വലിയ മെത്രാപ്പോലീത്ത പദവി സ്വീകരിച്ച് വിശ്രമജീവിതത്തിലായ മാര്‍ ക്രിസോസ്റ്റമിന് 2018ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ജന്മദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലാണെങ്കിലും മാർ ക്രിസോസ്റ്റത്തിനു വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർഥന നടത്തും. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. […]

Share News
Read More

വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യു.കെ. അശ്വതിയ്ക്ക് (24) ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Share News

ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി. ലാബ് ടെക്‌നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച് മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. വൃക്കസംബന്ധമായ അസുഖവും ഉണ്ടായിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണ്. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നു.

Share News
Read More

ഇതു ജനാർദനൻ, കണ്ണൂരിലെ ബീഡി തൊഴിലാളീ. ഇദ്ദേഹം തന്റെ സമ്പാദ്യമായ 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകി.

Share News

അദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധതക്കു അനുമോദനങ്ങൾ!

Share News
Read More

തിങ്കളാഴ്ച 21,890 പേർക്ക് കോവിഡ്, 7943 പേർ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവർ 2,32,812 ആകെ രോഗമുക്തി നേടിയവർ 11,89,267 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകൾ പരിശോധിച്ചു നാല് പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ തിങ്കളാഴ്ച 21,890 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂർ 2416, തിരുവനന്തപുരം 2272, കണ്ണൂർ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസർഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളിൽ […]

Share News
Read More

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ക്വാറന്റീൻ പാലിക്കണം

Share News

ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിദ്ധ്യം രണ്ടാം തരംഗത്തിൽ ശക്തമാണെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ കർശനമായി ക്വാറന്റീൻ പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും.ബ്രേയ്ക് ദ ചെയിൻ ക്യാമ്പെയിൻ ഗ്രാമ പ്രദേശങ്ങളിൽ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്. അതിന്റെ ഉത്തരവാദിത്വം അതാത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതും മാസ്‌കുകൾ ധരിക്കുന്നതും ഉൾപ്പെടെ കോവിഡ് പ്രതിരോധ മാർഗങ്ങളെല്ലാം കൃത്യമായി നടപ്പിൽ വരുത്തുന്നു എന്നുറപ്പിക്കാൻ ഓരോ തദ്ദേശഭരണ സ്ഥാപനവും ആരോഗ്യകരമായ മത്സരബുദ്ധിയോടെ പ്രവർത്തിക്കണം. […]

Share News
Read More

കര്‍ണാടകയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Share News

ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പപ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നാളെ രാത്രി 9മണിമുതലാണ് കര്‍ഫ്യു ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. രാവിലെ ആറുമുതല്‍ പത്തുവരെ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പത്തുമണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ല. കാര്‍ഷിക,നിര്‍മ്മാണ മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 60,000ലധികം പേര്‍ക്കാണ് […]

Share News
Read More