മുഖ്യമന്ത്രിയുടെ ‘കേരള പര്യടനം’ ഇന്ന് മുതൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന ‘കേരള പര്യടന’ത്തിന് ഇന്ന് തുടക്കം. ഇന്ന് കൊല്ലത്ത് നിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യ ദിനത്തിലെ പര്യടനം. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ ജില്ലകളിലും പര്യടനം നടത്തും. പൊതു സമ്മേളനങ്ങൾ ഉണ്ടാകില്ല. ഭാവി കേരളത്തെക്കുറിച്ചുള്ള എൽഡിഎഫ് കാഴ്‌ചപ്പാട് രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം. ഇതിന് പ്രമുഖരുടെ അഭിപ്രായം മുഖ്യമന്ത്രി തേടും. കോവിഡ് സാഹചര്യത്തിൽ വലിയ പരിപാടികൾ സംഘടിപ്പിക്കാൻ പരിമിതിയുള്ളതിനാലാണ് എല്ലാ ജില്ലകളും സന്ദർശിച്ച് നാനാതുറയിലുള്ളവരുമായി ആശയ വിനിമയം നടത്തുന്നത്. […]
Read More