തോമസുചേട്ടനുവേണ്ടി പ്രാർത്ഥിക്കണേ !
പ്രിയപ്പെട്ടവരേ , തോമസ് ചേട്ടനുവേണ്ടി പ്രാർത്ഥിക്കുവാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നു. സസ്നേഹം . സാബു ജോസ് , പ്രെസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .9446329343
Read Moreകോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലുൾപ്പെടെ ഇത്തവണ എൻഡിഎ വിജയിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കഴിഞ്ഞ തവണത്തേക്കാൾ നാലിരട്ടി സീറ്റുകൾ ലഭിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിൽ വരും. നരേന്ദ്ര മോദിയോടുള്ള ആഭിമുഖ്യം കേരളത്തിലുണ്ട്. ശക്തമായ പോരാട്ടമുണ്ടാകും. ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും എല്ലാ കുപ്രചരണങ്ങളെയും അതിജീവിക്കാനുള്ള ശക്തമായ സംഘാടന സംവിധാനവും എൻഡിഎ ഒരുക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. എല്ലാ വാർഡുകളിലും സുസംഘടിതമായി ശാസ്ത്രീയമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ടെന്നും മൊടക്കല്ലൂർ എയുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreകണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഞങ്ങളെ ഒന്ന് ക്ഷീണിപ്പിക്കാമെന്നും ഒന്ന് ഉലയ്ക്കാമെന്നുമാണ് വിചാരിച്ചത്. എന്നാല്‍ 16-ാം തീയതി വോട്ടെണ്ണിക്കഴിയുമ്പോള്‍ ആരാണ് ഉലഞ്ഞതെന്നും, ക്ഷീണിച്ചതെന്നും മനസ്സിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐതിഹാസികമായ വിജയമാകും എല്‍ഡിഎഫ് നേടുകയെന്നും പിണറായിയിലെ ചേരിക്കല്‍ സ്‌കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കില്‍ അവര്‍ക്ക് കടക്കാം. അതുമാത്രമേ ഇപ്പോള്‍ പറയാനുള്ളൂ. ഇതുവരെ വോട്ടു ചെയ്തവര്‍ […]
Read Moreചെന്നൈ : പ്രശസ്ത കലാസംവിധായകന്‍ പി. കൃഷ്ണമൂര്‍ത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. കലാസംവിധാനത്തിനും വസ്ത്രാലങ്കാരത്തിനുമായി അഞ്ചു തവണ ദേശീയപുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സ്വാതിതിരുനാള്‍, വൈശാലി, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, രാജശില്പി, പരിണയം, ഗസല്‍, കുലം, വചനം തുടങ്ങിയ സിനിമകളുടെ കലാസംവിധായകനാണ്. ജി വി അയ്യരുടെ ഹംസഗീത എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാകുന്നത്. കലാസംവിധാനം, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിങ്ങനെ സിനിമയിലെ വ്യത്യസ്ത മേഖലകളില്‍ കൃഷ്ണമൂര്‍ത്തി തിളങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 50 ല്‍പ്പരം […]
Read Moreദൈവം മനുഷ്യവംശത്തിനുമേല്‍ സ്ഥാപിച്ച സമയരഥത്തിന്‍റെ ചക്രങ്ങള്‍ തന്‍റെ ഹിതപ്രകാരമുള്ള ദശാസന്ധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടുന്ന് കന്യകയില്‍ ഭൂജാതനായി. പരിശുദ്ധ ദൈവിക ത്രിത്വം പൂര്‍ണ്ണമായും മുന്‍കൈയെടുത്ത പ്രവൃത്തിയായിരുന്നു വചനം മാംസമായി കന്യകയില്‍ പിറന്ന അത്യത്ഭുത സംഭവം. ദൈവത്വസമ്പൂര്‍ണ്ണത മുഴുവന്‍ നിലനിര്‍ത്തിക്കൊണ്ട്, സമ്പൂര്‍ണ്ണ മനുഷ്യനായവനെയാണ് മറിയം കാലിത്തൊഴുത്തില്‍ പ്രസവിച്ചത്. മനുഷ്യവംശത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതും മേലാല്‍ സംഭവിക്കാത്തതുമായ അത്ഭുതജനനത്തെയാണ് ക്രിസ്തുജയന്തി പ്രഘോഷിക്കുന്നത്. അനിതരസാധാരണമായ ഈ ജന്മത്തിലൂടെ, “തനിക്കു മുമ്പും (BC) തനിക്കു ശേഷവും (AD)” എന്ന രണ്ട് കാലഘട്ടങ്ങളാക്കി മനുഷ്യവംശത്തെ അവിടുന്ന് പകുത്തു. […]
Read Moreതിരുവനന്തപുരം : പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി (87) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മകളുടെ വീട്ടിൽവച്ചായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ഹേലിയായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.
Read Moreവൃക്ഷങ്ങളുടെ പേരിൽ.. സുഹൃത്തിൻ്റെ കൃഷിയിടം സന്ദർശിക്കുകയായിരുന്നു.കുള്ളൻ തെങ്ങുകൾ, കമുക്, കുരുമുളക്, കറുവപ്പട്ട എന്നു വേണ്ടാ അദ്ദേഹത്തിൻ്റെ കൃഷിയിടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.ഒരു പ്ലാവിന്നരികിലെത്തിയപ്പോൾ അയാൾ പറഞ്ഞു:”അച്ചാ, ചുരുങ്ങിയ വർഷങ്ങൾക്കൊണ്ട് ഫലം നൽകുന്ന മുന്തിയ ഇനം തേൻവരിക്കയാണെന്നു പറഞ്ഞ് ഒരു ഫാമിൽ നിന്നും വാങ്ങിയതാണ്. തൈ വാങ്ങുന്നതിനു മുമ്പ് അവർ ഇതിൻ്റെ പഴവും തിന്നാൻ തന്നിരുന്നു.കഴിഞ്ഞ വർഷം തേൻവരിക്കപ്ലാവ് കായ്ച്ചു. അസൽ കൂഴ!ചുമ്മാ പറ്റിക്കൽ ആയിരുന്നു.എന്തായാലും ഒറിജിനൽ തേൻവരിക്കയുടെ തൈകൾ ഞാൻ പിന്നീട് സംഘടിപ്പിച്ചു. അതും കൂഴയാകാതിരുന്നാൽ മതിയായിരുന്നു!”ഇതിനോടനുബന്ധിച്ച് മറ്റൊരു […]
Read Moreമലയാളി കത്തോലിക്കരുടെ ജനനനിരക്ക് 14.5 ശതമാനം മാത്രം .മറ്റു മതസ്ഥരാവട്ടെ 45 നു മുകളിൽ .നാം തന്നെ നമ്മുടെ വംശo അന്യം നിന്നുപോകാനുള്ള കരുക്കൾ നീക്കുന്നു.എന്തിനു മേതിനും പലപ്പോഴുംപാശ്ചാത്യരെ വിമർശിക്കുന്നു നാം . ഇത് ഒരു ആസ്ട്രേലിയൻ കത്തോലിക്കാ കുടുംബം . ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചാൽ കുടുംബം ഒരിക്കലും ഒരു ഭാരമാകില്ല .ഒരു കുഞ്ഞിനെ വളർത്തുമ്പോൾ പോലും മടുത്തുപോകുന്നുവെന്നു പറയുന്നുണ്ടോ നാം ? Cherian Joseph
Read Moreതൃശൂർ നെഹ്രുനഗർ എലുവത്തിൽ ആന്റണി മകൻ ഫാ. സൈമൺ (സൈമണച്ചൻ) ഒറീസയിലെ കാണ്ടമാൽ ഉൾപ്പെടുന്ന ബെരഹാം പൂർ രൂപതയിൽ ജാതി മത വർഗ്ഗ ഭേദമെന്യേ അനേകർക്ക് ദീർഘകാലം ആശ്രയമായി അപ്രതീക്ഷിതമായി പരലോകത്തേക്കു് യാത്രയായി. കാണ്ട മാലിൽ കലഹമുണ്ടായപ്പോൾ അവിടത്തെ ജനങ്ങളെ മാറോടു ചേർത്ത് കാട്ടിലും നാട്ടിലും വീട്ടിലും സർവ്വ ശക്തിയോടും കരുത്തോടും തന്റേടത്തോടും കൂടെ അവരോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ കാണ്ടമാൽ കലാപകാരികൾ ദൈവാലയങ്ങൾ തകർത്തും കൂട്ടകുരുതി നടത്തിയും തീവെയ്പും കൊള്ളയും മാനഭംഗവും നടത്തിയുള്ള മുന്നേററം സൈമണച്ചന്റെ […]
Read Moreജീവിതത്തിലുടനീളം മതനിരപേക്ഷതയും പുരോഗമനോന്മുഖവുമായ നിലപാട് കൈക്കൊള്ളുകയും തന്റെ സർഗാത്മക സാഹിത്യത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്തു യു എ ഖാദർ. ആ പ്രക്രിയയുടെ സ്വാഭാവിക ഫലമാണ് പുരോഗമന കലാസാഹിത്യ സംഘത്തെ നയിക്കാൻ അദ്ദേഹം കാട്ടിയ സന്നദ്ധത-മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ അറിയിച്ചു. തൃക്കോട്ടൂർ പെരുമ പോലെയുള്ള വിശിഷ്ടങ്ങളായ കൃതികളിലൂടെ മലയാളസാഹിത്യത്തിന്റെ അതിരുകൾ കടന്ന് ദേശീയതലത്തിലുള്ള ഇന്ത്യൻ എഴുത്തുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. പ്രാദേശിക ചരിത്രം കഥകളിൽ കൊണ്ടുവന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ചിത്രകാരൻ കൂടിയായ ഖാദർ, മനോഹരമായ ദൃശ്യങ്ങൾ […]
Read More