ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. ജോലിയേക്കാൾ ജീവിതത്തിന് പ്രാധാന്യം നൽകുവാൻ യുവതലമുറ തയ്യാറാകണമെന്നും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ജോലിഉപേക്ഷിക്കാനും സന്തോഷകരമായി ജോലിചെയ്യാനുള്ള സാഹചര്യം കണ്ടെത്തുവാനും ജോലിക്കാർ തയ്യാറാകണമെന്നും,വിവാഹം വൈകിമതിയെന്നും, കുട്ടികൾ വേണ്ടെന്നുമുള്ള […]

Share News
Read More

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരുകള്‍ അടിയന്തര ഇടപെടല്‍ നടത്തുക പ്രൊ ലൈഫ് അപ്പോസ്റ്റലേറ്റ്|Shekinah News Channel

Share News
Share News
Read More

“വ്യക്തിഹത്യയും വിവാദങ്ങളും വർധി ക്കുന്നതിൽ ആശങ്ക “| പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

Share News

വിവാദങ്ങളും വ്യക്തിഹത്യയും സാമൂഹ്യപുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നു. കൊച്ചി. സാമൂഹ്യപുരോഗതിക്ക്‌ വിഘാതം സൃഷ്ടിക്കുന്ന വിധത്തിൽ കേരളത്തിൽ വ്യക്തിഹത്യയും വിവാദങ്ങളും വർദ്ധിച്ചുവരുന്നതിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കും ജനാധിപത്യസംവിധാനങ്ങൾക്കും ശക്തിപകരുന്ന വിധത്തിൽ ഭരണ പ്രതിപക്ഷം ഒരേമനസ്സോടെ വനിതാ സംവരണ ബിൽ പാസ്സാക്കിയപ്പോഴും അതിന്റെ പ്രതിഫലനം സംസ്ഥാനങ്ങളിൽ ഉണ്ടാകാത്തത് വേദനാജനകമാണെന്ന് സമ്മേളനം വിലയിരുത്തി. വിവാദങ്ങൾക്ക് വിടനൽകി നാടിന്റെ നന്മകൾക്കും പുരോഗതിക്കുംവേണ്ടി മനുഷ്യമനസ്സുകളെ കോർത്തിണക്കുന്ന ആശയങ്ങൾക്കും പദ്ധതികൾക്കും രൂപം നൽകുവാൻ പഞ്ചായത്ത് മുതൽ പാർലമെന്റുവരെ രെയുള്ള ജനപ്രതിനിധികൾ തയ്യാറാകണമെന്ന് […]

Share News
Read More

ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

Share News

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവി ഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം. […]

Share News
Read More

ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയസംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്. കൊച്ചുകുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നുപോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്. അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് […]

Share News
Read More

അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി.|ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

*ഉമ്മൻചാണ്ടിക്ക് ആദരമർപ്പിച്ച് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് |അധികാരം മനുഷ്യസംരക്ഷണത്തിന്റെ കവചമാക്കി. കൊച്ചി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ പ്രോ ലൈഫ് അപ്പോസ്തലേറ്റ് അനുശോചിച്ചു. കേരളത്തിന് മുഖ്യമന്ത്രി, മന്ത്രി, എം എൽ ഏ, രാഷ്ട്രീയ നേതാവ് എന്നൊക്കയുള്ള വിവിധ തലങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകളെ ആദരവോടെ സ്മരിച്ചു. വഹിച്ച സ്ഥാനങ്ങളിലെല്ലാം മനുഷ്യ സ്നേഹത്തിൻെറയും ആദരവിൻെറയും സന്ദേശങ്ങൾ വിവിധ പദ്ധ്യതികളിലൂടെ അദ്ദേഹം നടപ്പിലാക്കി . ,ഭരണാധിപന്‍ എന്നനിലയ്‌ക്ക്‌ ജനകീയപ്രശ്നങ്ങള്‍ സമര്‍ത്ഥമായിപരിഹരിക്കുവാൻ അദ്ദേഹം നേതൃത്വം നൽകി നടപ്പിലാക്കി . രോഗങ്ങൾ ,പ്രതിസന്ധികൾ […]

Share News
Read More

ബ്രഹ്മപുരം വിഷയത്തിൽ ജനങ്ങളുടെ ആശങ്കപരിഹരിക്കണം | പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി .മാർച്ച്‌ 1ന് ഉണ്ടായ തീപിടുത്തിനുശേഷം വീണ്ടും തീപിടുത്തമുണ്ടായ സാഹചര്യത്തിൽ ജനങ്ങൾക്കുള്ള ആശങ്കപരിഹരിക്കണമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .. ബഹു. ഹൈകോടതി ഇടപെടൽ, ഹരിത ട്രൈബ്യൂണലിന്റെ 100 കോടിയുടെ പിഴയും ഒക്കെ ഉണ്ടായിട്ടും മനുഷ്യ ജീവനുംജീവിതത്തിനും വീണ്ടും പ്രതിസന്ധിയുണ്ടാകാതെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു

Share News
Read More

ഭക്ഷ്യവിഷം: മനുഷ്യജീവന് വെല്ലുവിളിയെന്ന് പ്രൊലൈഫ് അപ്പോസ്തലേറ്റ്

Share News

കൊച്ചി: മരവിച്ച മനസാക്ഷിയുള്ളവര്‍ക്ക് മാത്രമേ ആഹാരത്തില്‍ വിഷം ചേര്‍ക്കാന്‍ കഴിയുകയുള്ളുവെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്. മനുഷ്യജീവനും ഭാവി തലമുറയ്ക്കും അപകടമാകുന്ന വിധത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷം നിറയ്ക്കുന്നവരെ നിയന്ത്രിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കു സാധിക്കണം.അന്യസംസ്ഥാനങ്ങളില്‍ നിന്നും ഒഴുകുന്ന പച്ചക്കറി, പാല്‍, കറിപ്പൊടികള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിറയുന്ന മാരകവിഷങ്ങളെ പരിശോധിച്ചു കണ്ടെത്തി ശിക്ഷിക്കാന്‍ ആരുമില്ലെന്നാണ് മനുഷ്യര്‍ നേരിടുന്ന ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു രാജ്യങ്ങളില്‍ ആണെങ്കില്‍ ഇക്കൂട്ടരെ കൊടും കുറ്റവാളികളായി പരിഗണിക്കപ്പെടുകയും അവര്‍ ശിക്ഷിക്കപെടുകയും ചെയ്യും. നമ്മുടെ രാജ്യത്ത് […]

Share News
Read More

ജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസ്സും.|സാബു ജോസ്

Share News

എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ )സംസ്‌കാരത്തിന്റെ സവിശേഷതയാണ് . സ്വാര്‍ത്ഥതയുള്ള വ്യക്തികള്‍ക്കും ഉപഭോഗസംസ്‌കാരത്തിനും വരും തലമുറയെ മുന്‍കൂട്ടി കാണുവാനും ആഗ്രഹിക്കുവാനും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ സാധ്യമല്ല. രാജ്യത്തിന്റെ വികസനവും ജനസംഖ്യയും തമ്മില്‍ അഭേദ്യമായ ബന്ധങ്ങളുണ്ടെന്ന് ആധുനിക പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. സ്‌നേഹ സംരക്ഷണ […]

Share News
Read More

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !?

Share News

ടാറിട്ട റോഡിൽ കെട്ടിവലിച്ച നായയും ഉദരത്തിലെ കുഞ്ഞും !? കൊച്ചിയിൽ നായയെ ടാറിട്ട റോഡിലൂടെ കെട്ടിവലിച്ചതിൻെറ ചിത്രം ഇപ്പോൾ വലിയ വാർത്തയായി .പോലീസിൻെറ നടപടികൾ പെട്ടന്നുണ്ടായി .പ്രതിക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് ജില്ലാ കളക്ടർ പ്രഖാപിച്ചു . പ്രളയകാലത്തു എവിടെയോനിന്നും എത്തിയ നായയെ ,അതും പ്രസവിക്കുവാൻ സാദ്ധ്യതയും ഉള്ളതിനാലാണ് കളയാൻ കൊണ്ടുപോയതെന്ന് കാർ ഡ്രൈവർ പറഞ്ഞതായും വർത്തയിലുണ്ട് .ഡിക്കിയിൽ കയറാൻ മടിച്ചതുകൊണ്ടാണ് കയറിൽ കെട്ടിവലിക്കേണ്ടി വന്നതെന്നും ആ മനുഷ്യൻ പറഞ്ഞതായും വാർത്തയിൽ കാണുന്നു .കാറിനു പിന്നാലെ വന്ന അഖില്‍ […]

Share News
Read More