
വെറും 36 റൺസിന് ഓൾ ഔട്ടായ ടീം ഒടുവിൽ ചരിത്ര വിജയം നേടി.
പേരുകേട്ട ഓസ്ട്രേലിയൻ നിരയ്ക്കെതിരെ പല പ്രമുഖരും ഇല്ലാതെ ഇങ്ങനെ ഒരു റിസൾട്ട് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ ഇവർ ചെറിയ പുള്ളികൾ ഒന്നും അല്ല. ഒരു ടീം വർക്കിൻ്റെ വിജയം. ടീമിന് ആവശ്യം ക്രിക്കറ്റ് ദൈവങ്ങളെയല്ല, പോരാളികളെയാണ്. ഈ വിജയം ഓരോ ഇന്ത്യാക്കാരനും പ്രചോദനമാകട്ടെ. ക്രിക്കറ്റ് പഴയ ക്രിക്കറ്റ് തന്നെയാണെങ്കിലും നമ്മുടെ പിള്ളേർ പുതുപുത്തനാണ്.

ഇത് ചരിത്രമാണ്.അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്രം.തലക്കനമില്ലാതെ പതിനൊന്നു പേരുടെ പോരാട്ടം വിജയിച്ചിരിക്കുന്നു.നിസംശയം നമുക്ക് ഇവരെ വിളിക്കാം…ടീം ഇന്ത്യ