ആ വരികൾക്ക് ഇന്ന് അമ്പതു വയസ്സ്
മലയാള കാവ്യ സിംഹാസനത്തിൽ ലബ്ദ പ്രതിഷ്ഠ നേടിയ അനശ്വര കവി വയലാർ.
അദ്ദേഹത്തിൻ്റെ സ്വർണ്ണ തൂലികയിൽ ഏഴഴകിൽ ചാലിച്ചു എഴുതിയ അമൂല്യ ഗാനം.
അൻപതാണ്ടുകൾക്കപ്പുറം പ്രവാചകനെ പോലെ നമ്മുക്ക് നല്കിയ ഗാനം.ഇന്നും മലയാളികളിലേ സ്നേഹ സാഹോദര്യങ്ങളുടെ ഇഴയടുപ്പം വർദ്ധിപ്പിച്ചു കൊണ്ട് കള്ളികളിൽ തളച്ചിടാതെ നാം അറിയാതെ നമ്മേ ശരിയായി ചേർത്തു നിർത്തുന്ന ഗാനം .
“മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ” പിറവിയെടുത്തിട്ട് ഇന്നേ യ്ക്ക് അൻപതാണ്ട് .
മതങ്ങളും അതുയർത്തി കൊണ്ടുവന്ന ദൈവങ്ങളെയും മനുഷ്യൻ സൃഷ്ടിച്ചു.പിന്നിട് മനുഷ്യനും മതങ്ങളും ദൈവങ്ങളും മണ്ണും മനസ്സും പങ്കുവച്ചതിനെ കുറിച്ചും കേവലം ചെറിയ വരികളിലുടെ ഇത്രയും ഭംഗിയായും ലളിതമായും വിവരിക്കുവാൻ മറ്റാർക്കാണു സാധിക്കുക. അങ്ങനെയുള്ള പങ്കു വയ്ക്കലിലുടെ തമ്മിൽ കണ്ടാലറിയാത്തവരായി തീരണോ എന്നത് സമൂഹത്തേ കൊണ്ടു ചിന്തിപ്പിക്കുവാൻ കവിക്ക് സാധിക്കുന്നു. മതത്തിൻ്റെ പേരിൽ മനുഷ്യർ തെരുവിൽ തമ്മിൽ തല്ലി മരിക്കുമ്പോൾ ദൈവം മരിക്കുകയും ചെകുത്താൻ ആണ് ചിരിക്കുന്നതെന്ന സത്യം നമ്മേ ബോധ്യപ്പെടുത്തുന്നു.സത്യവും സൗന്ദര്യവും സ്വാതന്ത്ര്യവും നമ്മുടെ രക്ത ബന്ധങ്ങളും സ്നേഹവും നഷ്ടമാകുന്നു എന്ന് കവി പഠിപ്പിക്കുന്നു.
മഹാനായ കവി ഇതിലുടെ പറയുന്നു, സ്നേഹത്തിലധിഷ്ഠിതമായ തിനെ വിജയിക്കാനാവു എന്ന്. അദ്ദേഹത്തിൻ്റെ കവിതകളിലും ഗാനങ്ങളിലും നമ്മുക്കിത് അനുഭവപ്പെടുന്നുണ്ട്. ഈ സ്നേഹ സന്ദേ ശമാ ണ് നമ്മുടെ ഗ്രാമവും മലയാളി മനസ്സും ഹൃദയത്തിൽ സുക്ഷിക്കുന്നത്. അതാണ് എഴുതിയും വിധിച്ചും പഠിപ്പിക്കാത്ത നീതിശാസ്ത്രം – അത് മലയാളി മനസ്സിൽ പ്രതിഷ്ഠിക്കുവാൻ കഴിഞ്ഞ അദ്ദേഹം തന്നെയല്ലല്ലോ “ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ള അവതാരം ” .തത്തമ സ്വി എന്ന പോലെ ഞങ്ങളും വിശ്വസിക്കട്ടെ ആ പ്രവാചകൻ അങ്ങു തന്നെയല്ലായിരുന്നോ എന്ന്. അങ്ങയുടെ നാട്ടിൽ അങ്ങയുടെ ഗാനങ്ങളിലും കവിതകളിലുമുള്ള സ്നേഹത്തിൻ്റെ തണലിൽ ജീവിക്കുവാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. ജനകോടികളുടെ മനസ്സിലുടെ അങ്ങു വീണ്ടും വീണ്ടും പറയുന്നു എനിക്ക് മരണമില്ലെന്ന്.
സ്മരണാഞ്ജലികൾ.