
- Congress
- CPI(M)
- Elections
- NDA
- UDF
- ഉപതെരഞ്ഞെടുപ്പ്
- എല്‍ഡിഎഫ്
- ജനപ്രതിനിധി
- ജനവിധി
- ജനാധിപത്യം
- തിരഞ്ഞെടുപ്പ്
- തൃക്കാക്കര
- തൃക്കാക്കര മണ്ഡലം
- തൃക്കാക്കരയിലെ ജനവിധി
- തൃക്കാക്കരയില്‍
- നമ്മുടെ നാട്
- നിയമസഭ
ഉമ തോമസിൻെറ വിജയം ഉറപ്പാകുന്നു.
കൊച്ചി. തപാൽ വോട്ട് എണ്ണിയപ്പോൾ ലീഡ്നേടിയത് തുടർച്ചയായി അത് നിലനിർത്തുവാൻ ഉമക്ക് സാധിക്കുന്നു.
വോട്ടെണ്ണൽ തുടരുമ്പോൾ യൂ ഡി എഫ് അവരുടെ ലീഡ് നിലനിർത്തി. വോട്ടെണ്ണൽ കേന്ദ്രത്തിൽ എത്തിയ ഉമ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ സന്തോഷത്തിൽ മടങ്ങുന്നതിന്റെ സുചനകൾ വ്യക്തമാകുന്നു.



യൂ ഡി എഫ് വിജയം ഉറപ്പാണെന്ന് പറയുന്നതിനും അപ്പുറം അവരുടെ ഭൂരിപക്ഷം പതിനയ്യായിരത്തിന് മുകളിൽ ആയിരിക്കുമെന്ന് ആവർത്തിക്കുന്നു.

പി ടി തോമസിന് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് താഴെതട്ടിൽ പ്രവർത്തിച്ച യൂ ഡി എഫ് പ്രവർത്തികർ ഉറപ്പിച്ചുപറയുന്നു. അതിന് അടിസ്ഥമായി അവർക്ക് പറയുവാൻ നിരവധി കാരണങ്ങളുമുണ്ട്.എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

യൂ ഡി എഫിന്റെ മണ്ഡലം നിലനിർത്തുന്നതിനും അപ്പുറം പി ടി ക്ക് ലഭിച്ചതിനേക്കാൾ ഭൂരിപക്ഷം ലഭിച്ചാൽ അത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും കെ പി സി സി പ്രസിഡന്റ് സുധാകരന്റെയും വിജയം ആയിരിക്കും.
ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചെന്ന് യൂ ഡി എഫ് ഉറപ്പിച്ചു പറയുന്നു. വിജയഗാനം പോലും അവർ തയ്യാറാക്കിയിരിക്കുന്നു.
ഇടതുപക്ഷം മുഖ്യമന്ത്രിയും മന്ത്രിമാരും പാർട്ടിയുടെ സകല സ്വാധിനവും പ്രയോജനപ്പെടുത്തിയെങ്കിലും വിജയം നേടുവാൻ സാധിച്ചില്ല . പാർട്ടിനേതാവിന്റെ പേര് മാധ്യമങ്ങൾ പ്രഖാപിക്കുകയും, അണികൾ ചുവരെഴുത്തു കൾ നടത്തുകയും ചെയ്ത ശേഷം ഒട്ടും പരിചയമില്ലാത്ത ഒരു ഡോക്ടറെ അവതരിപ്പിച്ചതിൽ പാർട്ടിപ്രവർത്തകർ എങ്ങനെ സ്വീകരിച്ചുവെന്നും വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തുവന്നതിരഞ്ഞെടുപ്പ് ഫലം.
ഉപതെരഞ്ഞെടുപ്പ് മുൻകൂട്ടി കണ്ട് യൂ ഡി എഫ് ഒരുക്കങ്ങൾ നടത്തിയിരുന്നു. പി ടി യുടെ പ്രിയപ്പെട്ട ഭാര്യതന്നെ സ്ഥാനാർഥിയെ തീരുമാനിച്ചപ്പോൾ തന്നെ അവർ മേൽകൈ നേടി. സൂക്ഷ്മതയുള്ള വാക്കുകളും പ്രവർത്തനവും വഴി ആദ്യം മുതൽ മികവ് നിലനിർത്തുവാൻ ഉമ തോമസിന് സാധിച്ചു.
ഡോ. ജോയുടെ അവതരണം തന്നെ പാളിപ്പോയോ എന്ന് തോന്നിക്കുന്നതായിരുന്നു ലിസി ആശുപത്രിയിൽ നടന്ന പ്രഖ്യാപനചടങ്ങുകൾ. സഭയുടെ സ്ഥാനാർഥിയല്ല എന്ന് വ്യക്തമാക്കുവാൻ മത്സരിക്കുന്ന പ്രസ്താവനകളും കണ്ടു.
“സഭയുടെ സ്ഥാനാർഥി “-എന്ന അവതരണം ക്രൈസ്തവ സഭകളിൽ യാതൊരു ചലനവും ഉണ്ടാക്കിയതായി കണ്ടില്ല.
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉമ തോമസ് എത്തിയതുതന്നെ അവരുടെ ഉറച്ചആത്മവിശ്വാസം വ്യക്തമാക്കുന്നതായിരുന്നു . ഡോ. ജോ പാർട്ടിഓഫീസിൽ ആയിരുന്നു . അദ്ദേഹം ഇന്നലെ ലിസി ആശുപത്രിയിൽ ജോലിക്ക് പോയതുതന്നെ തുടർന്നും അദ്ദേഹം ആതുരശുശ്രുഷയിൽ തുടരുവാൻ ആഗ്രഹിക്കുന്നതിൻെറ സുചനയാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു .

ഉമ തോമസ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു .ഇനി ഇന്നലെ തയ്യാറാക്കിയ വിജയഗാനം പാടിതുടങ്ങാം .


റിസല്‍റ്റ് വരും മുന്നേ വിജയഗാനമിറക്കി യുഡിഎഫ്; ‘മന്ത്രിപ്പട വീട് കയറി നിരങ്ങിയിട്ടും തൃക്കാക്കരയില്‍ഉമാ തോമസ് വിജയിച്ചു’ഗാനരചന: അബ്ദുള്‍ഖാദര്‍കാക്കനാട്

Related Posts
- Family
- LIFE CARE
- LIFE CHANGING AFFIRMATIONS
- Life Is Beautiful
- marriage
- Right to life
- Satisfied Life
- Women. Mother, sister, daughter, wife, or lover
- കുടുംബ ജീവിതം
- ജീവിത പങ്കാളി
- ജീവിത ശൈലി
- തിരഞ്ഞെടുക്കുമ്പോൾ
- തിരഞ്ഞെടുപ്പ്
- വിവാഹം
- വിവാഹബന്ധം
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന 9 കാര്യങ്ങൾ I Nipin Niravath
- Condolences
- അനുശോചനം
- അന്തരിച്ചു
- ആദരവ്.
- ആദരാഞ്ജലികൾ
- ജീവിതശൈലി
- നമ്മുടെ നാട്
- പ്രണാമം
- മതമൈത്രി
- മതസൗഹാര്‍ദം
42 വർഷം മതസൗഹാർദത്തിന്റെ കണക്കെഴുതിയ പള്ളിമേനോൻ|ഇടയപുറത്ത് വീട്ടിൽ ഉണ്ണികൃഷ്ണമേനോനാണ് ഞായറാഴ്ച അന്തരിച്ചു |പള്ളിമേനോന്റെ ആത്മാർത്ഥത കണ്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.
- Condolences
- Congress
- അനുഭവം
- അനുശോചനം
- അനുസ്മരണം
- ഉമ്മൻ ചാണ്ടി
- നടൻ
- ഫേസ്ബുക്ക് പോസ്റ്റ്
- മമ്മൂട്ടിയും മോഹൻലാലും