എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ 40 ദിവസം പിന്നിടുന്ന മരുന്ന് വിതരണത്തിന് പിന്തുണയുമായി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി.

Share News

കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആവശ്യമായ വൈറ്റാമിൻ മരുന്നുകൾ, പ്രതിരോധ പ്രവർത്തകർക്കാവശ്യമായ പൾസ് ഓക്സി മീറ്ററുകൾ, സാനിറ്റൈസറുകൾ എന്നിവ അദ്ദേഹം ഹൈബി ഈഡന് നൽകി . 40 ദിവസം പിന്നിടുന്ന പദ്ധതിയിലൂടെ 28 ലക്ഷം രൂപയുടെ മരുന്നുകളാണ് ഇതിനകം വിതരണം ചെയ്തത്. കോവിഡ് പോസിറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും,അവർ സ്ഥിരമായി കഴിക്കുന്ന മറ്റു മരുന്നുകൾ കൂടി കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം,നൽകിയ പിന്തുണ പദ്ധതിയ്ക്ക് കൂടുതൽ ഊർജ്ജമേകും. പ്രിയ സുഹൃത്ത് രമേശ്‌ പിഷാരടിയും കൂടെയുണ്ടായിരുന്നു.

Share News
Read More

ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്; 21,429 പേര്‍ രോഗമുക്തി നേടി

Share News

June6, 2021 ചികിത്സയിലുള്ളവര്‍ 1,60,653 ആകെ രോഗമുക്തി നേടിയവര്‍ 24,62,071 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകള്‍ പരിശോധിച്ചു 27 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 5 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640, കോട്ടയം 499, ഇടുക്കി 489, കാസര്‍ഗോഡ് 423, പത്തനംതിട്ട 359, വയനാട് 198 […]

Share News
Read More

ന്യൂനപക്ഷ അവകാശങ്ങൾ ജനസംഖ്യാനുപാതികമാകണം:കത്തോലിക്ക കോൺഗ്രസ്‌.

Share News

കൊച്ചി : ന്യൂനപക്ഷ അവകാശങ്ങളെല്ലാം നീതിപൂർവം വിതരണം ചെയ്യണമെന്നും ഹൈകോടതി വിധി വേഗം നടപ്പിലാക്കണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു.കത്തോലിക്ക കോൺഗ്രസ്‌ സംഘടിപ്പിച്ച ന്യൂനപക്ഷവകാശ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി മറികടക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. സർക്കാർ ആരുടേയും സമ്മർദ്ദത്തിനു വഴങ്ങരുതെന്നും തുല്യ നീതി ഉറപ്പുവരുത്താൻ ബാധ്യസ്ഥമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പു വരുത്തുമ്പോൾ മത,സമുദായ ഐക്യം വർധിക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ച […]

Share News
Read More

മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപധനസഹായം: മന്ത്രി ആന്റണി രാജു

Share News

ടോട്ടേ ചുഴലിക്കാറ്റിന്റെ ദുരിതമനുഭവിച്ച മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 18.36 കോടി രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. ഒരു കുടുംബത്തിന് ആയിരത്തി ഇരുന്നൂറ് രൂപ വെച്ചാണ് ധനസഹായം നൽകുന്നത്. ടോട്ടേ ചുഴലിക്കാറ്റു മൂലം കഴിഞ്ഞ മാസം ഒരാഴ്ചയോളം മത്സ്യബന്ധനം നിരോധിച്ചിരുന്നു. അക്കാലയളവിൽ ബുദ്ധിമുട്ട് അനുഭവിച്ച, രജിസ്റ്റർ ചെയ്ത 1,24,970 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കും 28,070 മത്സ്യ തൊഴിലാളി അനുബന്ധ കുടുംബങ്ങൾക്കുമാണ് ധനസഹായം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനുള്ള തുക അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചുവെന്നും […]

Share News
Read More

ഫോട്ടോയുമെടുത്ത് ഒന്നും തോന്നാതെ നിഷ്കരുണം ആ കുട്ടിയെ കഴുകന്റെ മുന്നിൽ ഉപേക്ഷിച്ചു പോകുകയാണ് അന്ന് കെവിൻ ചെയ്തത്.!!

Share News

ആ ചിത്രത്തിൻറെ പേരായിരുന്നു… “The Vulture and the Little Girl “ ഈ ചിത്രത്തിൽ നിങ്ങൾ കാണുന്നത് വിശന്ന് പൊരിഞ്ഞ് അവശയായ ഒരു കൊച്ചു കുട്ടിയെയാണ്. ആ കുട്ടി മരിച്ചിട്ട് വേണം അതിനെ കൊത്തി തിന്നാൻ എന്ന് കാത്തിരിക്കുകയാണ് അടുത്ത് അക്ഷമനായി ഒരു കഴുകൻ….. കെവിൻ കാർട്ടർ എന്ന് പേരുള്ള ഒരു സൗത്ത് ആഫ്രിക്കക്കാരൻ ഫോട്ടോജേർണലിസ്റ്റാണ് ഈ ചിത്രം 1993 ൽ സുഡാനിലെ തെരുവിൽ നിന്ന് പകർത്തിയത്. സുഡാനിലെ കഠിനമായ വരൾച്ചക്കാലമായിരുന്നു അത്. ഭക്ഷണം ലഭിക്കാതെ […]

Share News
Read More

പരിസ്ഥിതി ദിനം മരം വെയ്പ്പ് ദിനമല്ല….മണ്ണിനേയും കൃഷിയേയും സ്നേഹിക്കേണ്ട ദിനമാണ്

Share News
Share News
Read More

ജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി

Share News

ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]

Share News
Read More

ക്ലബ് ഹൗസിനെ ഒരു വലിയ കടലിനോട് വേണമെങ്കിൽ ഉപമിക്കാം. പല തരം വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്ന ക്ലബ് ഹൗസ് വളരയധികം അഡിക്റ്റീവാണ്.

Share News

ക്ലബ് ഹൗസിനെ സൂക്ഷിക്കുക ! കേരളം കുറച്ച് ദിവസങ്ങളായി ക്ലബ് ഹൗസ് എന്ന ആപ്പിനു പിറകെയാണ്.ഒരു ഫോൺ കോൾ നടത്തുന്നത്ര ലാഘവത്തിൽ ആയിരക്കണക്കിന് ആളുകളുമായി സംവദിക്കാൻ കഴിയുന്ന നവ മാധ്യമമാണ് ക്ലബ് ഹൗസ്. ഇന്ത്യൻ വംശജനായ രോഹൻ സേത്തും, പോൾ ഡേവിസണും ചേർന്നാണ് ഈ ആപ് നിർമിച്ചിരിക്കുന്നത്. എന്ത് പുതിയത് വന്നാലും അതെല്ലാം പരീക്ഷിച്ച് നോക്കുന്ന കേരളീയർ ക്ലബ് ഹൗസിനെ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പക്വതയോടെ ഉപയോഗിച്ചാൽ വളരെ ക്രിയാത്മകമായി വ്യത്യസ്ത വിഷയങ്ങളിൽ ലോകത്തിൻ്റെ പല […]

Share News
Read More