പാ​ച​ക വാ​ത​ക വി​ല കു​റ​ഞ്ഞു

Share News

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. 1896.50 രൂപയാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറിന്റെ വില. 1863 ആയിരുന്നു പഴയ വില. എന്നാല്‍ ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. സെപ്തംബറില്‍ വാണിജ്യ സിലിണ്ടര്‍ വില 94.50 രൂപ കുറച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിന് ഇടയില്‍ 400 രൂപയ്ക്കടുത്ത് വാണിജ്യ സിലിണ്ടര്‍ വിലയില്‍ കുറവുണ്ടായിട്ടുണ്ട്.

Share News
Read More

സ്ത്രീകൾ കൂടുതൽ കരയുന്നതിന്റെ ശാസ്ത്രീയ അടിത്തറ എന്താണ്?| സ്ത്രീകൾ ക്ക്‌ താരതമ്യേന പെട്ടെന്നുളള സമ്മർദ്ദങ്ങൾ തരണം ചെയ്യാ൯ പ്രത്യേക കഴിവുണ്ട്.അവളുടെ ഉള്ളിൽ സൃഷ്ടിക്കാനും പരിപോഷിപ്പിക്കാനും രൂപാന്തരപ്പെടുത്താനുമുള്ള ശക്തിയുണ്ട്.

Share News

“എന്തിനാ ഇങ്ങനെ പെൺകുട്ടികളെ പോലെ കരയുന്നേ? നീ ഒരു ആൺകുട്ടി അല്ലെ? ആൺകുട്ടികൾ കരയില്ല!” ചെറുപ്പം മുതലേ ഒട്ടുമുക്കാൽ ആൺകുട്ടികളും കേട്ടുവന്നിരുന്ന ഒരു പതിവ് പല്ലവിയാണിത്. എന്ത് കൊണ്ടാണ് സ്ത്രീകൾ അധികം കരയുന്നത്? അല്ലെങ്കിൽ പുരുഷന്മാർ കരയാറില്ലേ? കരച്ചിലിന്റെ ഈ സാമൂഹികവും ശാസ്ത്രീയവുമായ വശങ്ങളെ ഒന്ന് വിശകലനം ചെയ്യാം. എന്ത് കൊണ്ടാണ് നമ്മൾ കരയുന്നത്? കരയുന്നതിന്റെ ഉദ്ദേശ്യം എന്താണ്? ദുഃഖം, ദേഷ്യം, കുറ്റബോധം, സന്തോഷം, ആശ്വാസം, പശ്ചാത്താപം, കൃതജ്ഞത എന്നിങ്ങനെ അസംഖ്യം കാരണങ്ങളിൽ നിന്നാണ് മനുഷ്യന്റെ കണ്ണിൽ […]

Share News
Read More

മൃഗാധിപത്യത്തിന്റെ കാവൽക്കാർ ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനത്തിന്റെ ലഹരിയിൽ ഉന്മാദ നൃത്തം ആടുമ്പോൾ വിരിയാൻ അനുവദിക്കാതെ തല്ലിക്കൊഴിച്ച ആ പിഞ്ചു കുസുമം പാലക്കാട് ജനറൽ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനായി കാത്തു കിടന്നു.

Share News

കാലം മാപ്പ് തരില്ല കൊലയാളികളെ…വിടരാൻ അനുവദിക്കാതെ വനം വകുപ്പ് തല്ലിക്കൊഴിച്ച പിഞ്ചു മാലാഖയ്ക്ക് ആദരാഞ്ജലികൾ കൃഷിയിടത്തിലിറങ്ങിയ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു എന്ന് ആരോപിച്ചു 16-09-22 തീയതിയിൽ രാവിലെ ആറുമണി സമയത്ത് ഒലവക്കോട് റേഞ്ച് ഓഫീസറും സംഘവും പട്ടികജാതി വിഭാഗത്തിൽപ്പെട്ട സാധുക്കൾ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചുകയറി മൂന്നു സഹോദരങ്ങളേ യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെ വലിച്ചിഴച്ചു കൊണ്ടുപോയപ്പോൾ അവരിൽ രണ്ടുപേരുടെ ഗർഭിണികളായ ഭാര്യമാർ അലമുറയിട്ട് കരഞ്ഞത് നരാധമന്മാരുടെ ചെവിയിൽ വീണില്ല. അവരിൽ ഒരാൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു. മതിയായ യാതൊരുവിധമായ […]

Share News
Read More

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍|പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്.

Share News

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍ കേരളം ലഹരിച്ചുഴിയില്‍ വീണു മുങ്ങിത്താഴുന്നതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? കൊച്ചുകുട്ടികള്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി വിദഗ്ധരും വരെ, യുവാക്കള്‍ മുതല്‍ യുവതികള്‍ വരെ, സാഹിത്യകാരന്‍മാര്‍ മുതല്‍ സിനിമതാരങ്ങള്‍ വരെ ലഹരി തേടി അലയുമ്പോള്‍ കേരളം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. പ്രതികരിക്കുന്നില്ല. എനിക്കും എന്റെ മക്കള്‍ക്കും ഒന്നും സംഭവിക്കരുത് എന്ന ഒറ്റ വാചകം മനസില്‍ ഉരുവിട്ടു കൊണ്ടു നടക്കുമ്പോള്‍ ഓര്‍ക്കേണ്ടതു നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മക്കളും […]

Share News
Read More

‘വാക്കുകള്‍ ഇടറി’: കോടിയേരിയുടെ അനുസ്മരണ പ്രസംഗം പാതിയില്‍ നിര്‍ത്തി മുഖ്യമന്ത്രിപിണറായിവിജയന്‍

Share News

കണ്ണൂര്‍: കോടിയേരിയുടെ അനുസ്മരണ പ്രസംഗത്തില്‍ വികാരഭരിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്കുകള്‍ ഇടറി പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചാണ് മുഖ്യമന്ത്രി വേദി വിട്ടത്. കോടിയേരിയുടെ വിയോഗത്തിലൂടെയുണ്ടായ നഷ്ടം കൂട്ടായ പരിശ്രമത്തിലൂടെ നികത്താന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കി പിണറായി പ്രസംഗം നിര്‍ത്തുകയായിരുന്നു. കോടിയേരിയുടെ വേര്‍പാട് ഞങ്ങളെയെല്ലാം ഏത് രീതിയില്‍ വേദനിപ്പിച്ചോ അതേ വികാരവായ്‌പോടെ കേരള സമൂഹം ഏറ്റെടുക്കാന്‍ തയ്യാറായി.അപ്പോളോ ആശുപത്രിയിലെത്തിയപ്പോള്‍ വലിയ പരിചരണമാണ് ലഭിച്ചത്. ചില കാര്യങ്ങള്‍ നമ്മുടെ ആരുടെയും നിയന്ത്രണത്തിലല്ലോ?. വല്ലാത്ത അവസ്ഥ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് സംഭവിച്ചിരുന്നു. […]

Share News
Read More

‘മൂന്നാമൂഴം’: സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി വീ​ണ്ടും കാ​നം രാ​ജേ​ന്ദ്ര​ൻ

Share News

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് കാനത്തെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്. പ്ര​കാ​ശ് ബാ​ബു​വോ വി.​എ​സ്. സു​നി​ൽ​കു​മാ​റോ മ​ത്സ​രി​ക്കു​മെ​ന്ന ത​ര​ത്തി​ൽ സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ കാ​നം വി​രു​ദ്ധ ചേ​രി ദു​ർ​ബ​ല​മാ​കു​ന്ന​താ​ണ് ക​ണ്ട​ത്. പ്രാ​യ​പ​രി​ധി നി​ർ​ദ്ദേ​ശം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ഇ​ത്ത​വ​ണ സം​സ്ഥാ​ന കൗ​ൺ​സി​ലി​ൽ നി​ന്ന് സി. ​ദി​വാ​ക​ര​നും കെ.​എ. ഇ​സ്മാ​യി​ലും പു​റ​ത്താ​യി. എ​തി​ർ സ്വ​ര​ങ്ങ​ളെ […]

Share News
Read More

ഈഴവ – തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ|1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ച, ഈഴവ തീയ്യ ചരിത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം.

Share News

ഈഴവ – തീയ്യ ചരിത്ര പഠനം. കെ. ജി നാരായണൻ1986 ലെ കേരള ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ലഭിച്ച, ഈഴവ തീയ്യ ചരിത്രത്തെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥം ഭാഗം ഒന്ന്1 ഈഴവ തീയ്യ ജനത അശോക കാലഘട്ടത്തിൽ2 നാമധേയത്തിന്റെ ഉത്ഭവം3 സമുദായോൽപ്പത്തിയേപ്പറ്റിയുള്ള ഐതിഹ്യങ്ങൾ4 ചരിത്രകാരൻമാരുടെ ദൃഷ്ടിയിൽ5 കുലവൃത്തികൾ6 ചേകോർ പ്രശസ്തി7 വിശ്വാസാചാരങ്ങൾ 1 മതസങ്കല്പം 2 വിവാഹം 3 താലികെട്ട് കർമ്മം 4 പുളികുടിയും തിരണ്ടുകുളിയും 5 ചരമക്രിയകൾ6 ദായക്രമം 7 പുലബന്ധം ഭാഗം രണ്ട് : പ്രാചീന […]

Share News
Read More

ജനകോടികളുടെ വിശ്വസ്ത സ്ഥാപനവുമായി വീണ്ടും മടങ്ങിയെത്താനാവുമെന്ന ആത്മവിശ്വാസത്തിനിടെഅറ്റ്‌ലസ് രാമചന്ദ്രൻ യാത്രയായി !

Share News

ബാങ്ക് ജീവനക്കാരനിൽ നിന്ന് നൂറുകണക്കിന് പ്രവാസി മലയാളികൾക്ക് തൊഴിൽ ദാതാവായി വളർന്ന ഒരു നല്ല മനുഷ്യൻ. കലയോടും കലാകാരന്മാരോടും ഇത്രയധികം സ്നേഹവും കരുതലുമുണ്ടായിരുന്ന പ്രവാസി സംരഭകർ തുലോം കുറവ്.ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആരെയും കൈയ്യയച്ച് സഹായിക്കാനുള്ള സന്മനസ്സിന്റെഉടമയായിരുന്നു. ഒപ്പം നിന്നവരും ബിസിനസ് എതിരാളികളും ചേർന്നൊരുക്കിയ ചതിക്കുഴിയിൽ വീണ് ഏറെ നാൾ ജയിലിൽ കഴിയേണ്ടി വന്നെങ്കിലും , അതിനു നിമിത്തമായവരോട് ഒരു പകയും സൂക്ഷിച്ചില്ല . തകർന്നു പോയ സംരഭങ്ങൾ വീണ്ടും തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയുള്ള അപ്രതീക്ഷിത വേർപാട് .നട്ടെല്ലിന്റെ […]

Share News
Read More

സംതൃപ്ത ജീവിതത്തിനുള്ള ഏറ്റവും ലളിത മാർഗം | Rev Dr Vincent Variath

Share News
Share News
Read More

എൻറെ അധ്യക്ഷ പറഞ്ഞു; “ധൈര്യമായി മത്സരിക്കൂ” | Shashi Tharoor Interview

Share News
Share News
Read More