![](https://nammudenaadu.com/wp-content/uploads/2023/06/AnyConv.com__132795-mbbs.jpg)
കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു.?|ഡോ :സി ജെ ജോൺ
കുട്ടികളുടെ മെഡിക്കൽ സീറ്റ് മോഹത്തിന്റെ പൊള്ളത്തരത്തെ കുറിച്ച് ചിലത് കുറിക്കേണ്ടി വരുന്നു. ഈ പ്രൊഫഷനോട് വല്ലാത്ത താൽപ്പര്യം ഉള്ളവരും, ഇതിൽ സ്വന്തം സാന്നിദ്ധ്യം അടയാളപ്പെടുത്താൻ കുറെയേറെ വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറുള്ളവരും തീര്ച്ചയായും ഇതിനായി ശ്രമിക്കണം.
![](https://nammudenaadu.com/wp-content/uploads/2023/06/353002929_713865143874690_3708012747558394720_n.jpg)
പാസ്സായാൽ ഉടൻ തൊഴിൽ കിട്ടുമെന്നോ, പ്രാക്ടീസ് വഴി ധാരാളം പണം ഉടനെ കിട്ടുമെന്നോ കരുതി ഇതിനായി പുറപ്പെടരുത്.
സ്വകാര്യ കോളേജുകളിൽ ചെലവാക്കിയ ഭീമമായ ഫീസ് എങ്ങനെയും നിരവധി ഇരട്ടിയായി തിരിച്ച് പിടിക്കണമെന്ന് മോഹിക്കുന്നവർ ഇനിയുള്ള കാലം നിരാശപ്പെടും.
![](https://nammudenaadu.com/wp-content/uploads/2023/06/maxresdefault-1024x576.jpg)
ഒരു ചെറിയ വിഭാഗത്തിന് വിദേശ പഠനവും ജോലിയുമൊക്കെ ആകാം.
കേരളത്തിൽ തൊഴിൽ രഹിതരായ മെഡിക്കൽ ഡോക്ടറന്മാരുണ്ടെന്നത് സത്യമാണ്. ഇതൊക്കെയാണ് വാസ്തവമെങ്കിലും എന്തിനാണ് ഇങ്ങനെ ഇനിയും മെഡിക്കൽ കോളേജുകളെന്ന ചോദ്യം ഉയരാം.
![](https://nammudenaadu.com/wp-content/uploads/2023/06/AnyConv.com__Doctor-pixabay-generic.jpg)
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിൽ ആധുനീക വൈദ്യ ശാസ്ത്രം പഠിച്ചവർ കുറവുണ്ട്.
പാസ്സാകുന്നവർ ഗതി കെട്ടാലും അങ്ങോട്ട് പോകുമോയെന്ന് അറിയില്ല.
![](https://nammudenaadu.com/wp-content/uploads/2023/06/352989343_6488891124538484_3291642764384973637_n-625x1024.jpg)
കേരളത്തിൽ എന്തായാലും ഇനി ഒരു മെഡിക്കൽ കോളേജ് വേണ്ട. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ആകാം.
മലയാളി പിള്ളേർ മെഡിക്കൽ സീറ്റിനായി ഇപ്പോൾ നടത്തുന്ന ഈ ഓട്ടവും കഷ്ടപ്പാടുകളും യാഥാർഥ്യ ബോധത്തിൽ നിന്നുള്ളതല്ല.
പല എൻട്രൻസ് കോച്ചിങ്ങ് കോൺസെൻട്രേഷൻ സെന്ററുകളും നീറ്റ് പരീക്ഷക്കുള്ള ആവേശം പല രീതിയിൽ നില നിർത്തുണ്ട്.
![](https://nammudenaadu.com/wp-content/uploads/2023/06/1600x960_181734-mbbs-admission-1024x614.jpg)
കഥ അറിയാതെ പിറകെ ഓടുന്ന മാതാപിതാക്കളും ഇതിനൊപ്പം തുള്ളുന്നു. അവരുടെ കുട്ടികളെയും തുള്ളിക്കുന്നു. എം. ബി. ബി. എസിന് ശേഷം ഒരു പി ജി ഒപ്പിച്ചാൽ എല്ലാം ഓക്കേയാകുമോ ?
അവിടെയും ഇപ്പോൾ ആൾ ബാഹുല്യം അവസരങ്ങൾ കുറയ്ക്കാൻ തുടങ്ങി. അഞ്ച് വര്ഷം കഴിയുമ്പോഴേക്കും മെഡിക്കൽ ബിരുദധാരികൾ മറ്റ് ജോലികൾക്കായി അപേക്ഷിക്കുന്ന കാലം വരാനിടയുണ്ട്.
![](https://nammudenaadu.com/wp-content/uploads/2023/06/352999989_6101246933306525_914810930146372305_n.jpg)
വൈദ്യ ശാസ്ത്രത്തിന്റെ പുത്തൻ മേഖലകൾ തുറന്ന് വരാം. എന്നാൽ അവയൊന്നും കൂടുതൽ ആളുകൾ വേണ്ട പരിപാടികൾ ആകണമെന്നില്ല.
കുറെ പണിയൊക്കെ പുത്തൻ സാങ്കേതിക വിദ്യകൾ ചെയത് തരും.
![](https://nammudenaadu.com/wp-content/uploads/2023/06/AnyConv.com__691eef_b6086bc8ba7a4ea6b98e93a00b9c424amv2.jpg)
കണ്ണടച്ച് മെഡിസിൻ പഠനം എടുക്കുന്ന ഏർപ്പാട് വേണ്ട.
നല്ല പോലെ ആലോചിച്ച് മതിയെന്ന സ്നേഹോപദേശം മാത്രം.
![](https://nammudenaadu.com/wp-content/uploads/2020/06/JOHN_0.jpg)
(ഡോ :സി ജെ ജോൺ)
Drcjjohn Chennakkattu