
കെഎസ്ആര്‍ടിസി പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ല: ഇപ്പോള്‍ നന്നായില്ലെങ്കില്‍ ഒരിക്കലും നന്നാകില്ല’: ബിജു പ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളൊന്നും താൻ ഉണ്ടാക്കിയതല്ലെന്ന് സിഎംഡി ബിജു പ്രഭാകര്‍. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസബുക്ക് ലൈവിൽ കെഎസ്ആർടിസിയുടെ വരവ് ചെലവ് കണക്കുകൾ വിശദീകരിച്ചായിരുന്നു സിഎംഡിയുടെ പ്രതികരണം.
കെഎസ്ആര്‍ടിസിയേയും എംഡിയേയും തകര്‍ക്കാൻ ചിലര്‍ ശ്രമിക്കുകയാണ്. സ്ഥാപനത്തെ സിഎംഎഡി നല്ല രീതിയില്‍ കൊണ്ടു പോയാല്‍ ചിലരുടെ അജണ്ട നടക്കില്ല. അതിനായി സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അഞ്ച് ഭാഗങ്ങളായി കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ യുട്യൂബിലൂടെ അവതരിപ്പിക്കാനാണ് എംഡി ശ്രമിക്കുന്നത്.
ഇപ്പോള്‍ നന്നായില്ലെങ്കില്‍ കെഎസ്ആര്‍ടിസി ഒരിക്കലും നന്നാകില്ല. എല്ലാ നഷ്ടങ്ങള്‍ക്കും സര്‍ക്കാര്‍ പണം നല്‍കണമെന്നു പറയാനാകില്ലെന്നും അദ്ദേഹം വീഡിയോയില്‍ വ്യക്തമാക്കി.
. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ചു ബസുകളില്‍ ബോര്‍ഡ് പതിപ്പിച്ചു. അവര്‍ക്കെതിരെ താൻ നടപടി സ്വീകരിച്ചില്ല. സമരം ചെയ്ത യൂണിയനുകള്‍ക്കെതിരേയും നടപടി സ്വീകരിച്ചില്ല.
കെഎസ്ആര്‍ടിസി എന്തു വന്നാലും നന്നാക്കണം എന്നാണ് സര്‍ക്കാര്‍ നിലപാട്. പൈസ കൈയില്‍ വച്ചിട്ട് ശമ്ബളം നല്‍കാത്തതല്ലെന്നു എല്ലാവരും മനസിലാക്കണമെന്നു അദ്ദേഹം പറഞ്ഞു. തെറ്റിദ്ധരിച്ചു വിമര്‍ശിക്കരുതെന്നും ബിജു പ്രഭാകര്‍ വീഡിയോയില്‍ വ്യക്തമാക്കി.
വരുമാനത്തില്‍ നിന്നു ശമ്ബളം കൊടുത്ത ശേഷം ബാക്കി ചെലവുകള്‍ നാക്കിയാല്‍ പോരെ എന്നാല്‍ ചിലര്‍ വാദിക്കുന്നത്. ഡീസലടിച്ചാലേ വണ്ടി ഓടു. വണ്ടി ഓടിയാലേ ശമ്ബളം കൊടുക്കാൻ പൈസ കിട്ടു. ഡിഡി നേരത്തെ കൊടുത്താല്‍ മാത്രമേ ഡീസല്‍ കിട്ടു.
200 കോടി രൂപ പ്രതിമാസ വരുമാനമുണ്ടെങ്കില്‍ 50 കോടി രൂപ ഡീസലിനു പോകും. ബാങ്കിലെ ലോണ്‍ തിരിച്ചടവു 30 കോടി രൂപയാണ്. അഞ്ച് കോടി രൂപ ബാറ്റയ്ക്കായി പോകും. സ്പെയര്‍പാട്സും മറ്റു ചിലവുകളും ചേര്‍ത്തു 25 കോടി രൂപ വേണം. ശേഷിക്കുന്ന 40 കോടി രൂപയാണ്. ശമ്ബളത്തിനു 91.92 കോടി രൂപയാണ് പ്രതിമാസം വേണ്ടത്. സര്‍ക്കാര്‍ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാൻ സാധിക്കു.
താൻ സിഎംഡിയായിട്ടു ജൂണില്‍ മൂന്ന് വര്‍ഷമാകുന്നു. ട്രാൻസ്പോര്‍ട്ട് സെക്രട്ടറിയും സിഎംഡിയുമായി ഒരു ഉദ്യോഗസ്ഥൻ പ്രവര്‍ത്തിക്കുന്നത് ആദ്യമാണ്. കെഎസ്ആര്‍ടിസിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടേയും പിന്തുണ വേണം ബിജു പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.
NNK