തെക്കൻ കേരളം -തെക്കൻ തമിഴ്നാട് തീരങ്ങൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് (Cyclone Alert) പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറിൽ 11 കിമീ വേഗതയിൽ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9.0° N അക്ഷാംശത്തിലും 80.3 °E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് കന്യാകുമാരിയിൽ നിന്ന് ഏകദേശം 320 കിമീ ദൂരത്തിലുമാണ്. ചുഴലിക്കാറ്റ് ഡിസംബർ 3 ന് ഉച്ചയോടുകൂടിയോ ഡിസംബർ 4 പുലർച്ചയോടുകൂടിയോ പാമ്പൻ തീരത്തെത്തുമ്പോൾ ചുഴലിക്കുള്ളിലെ കാറ്റിൻറെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 70 മുതൽ […]
Read Moreമുതിർന്ന കോൺഗ്രസ് നേതാവ് സി ആർ ജയപ്രകാശ് അന്തരിച്ചു
ആലപ്പുഴ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ സി ആര്‍ ജയപ്രകാശ് അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. കായംകുളം നഗരസഭാ മുന്‍ അധ്യക്ഷന്‍, ആലപ്പുഴ ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കായംകുളം, അരൂര്‍ നിയമസഭാ സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കരീലക്കുളങ്ങര ചക്കാലയില്‍ കുടുംബാംഗമാണ്. ഗിരിജാ ജയപ്രകാശ് ആണ് […]
Read Moreഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട്
നിലത്തിഴഞ്ഞ നാളുകളിൽ നിന്ന് എൻജിനിയറിംഗ് കോളജിലെ കംപ്യൂട്ടർ ലാബിലേക്കുള്ള ദൂരം ഷിന്റോയ്ക്ക് അതിജീവനത്തിന്റെ വിജയഗാഥയാണ്. ഭിന്നശേഷി ദിനത്തിൽ ഷിന്റോയ്ക്കും അദ്ദേഹത്തിനു കരുത്തായവർക്കും സല്യൂട്ട് https://www.deepika.com/News_Cat2_sub.aspx?catcode=Cat2…
Read Moreമനുഷ്യവതാരത്തിന്റെ ഓർമ്മ പുതുക്കുമ്പോൾ ജസ്സെയുടെ വൃക്ഷം ആഗമനകാലത്തെ സമ്പന്നമാക്കും.
പുൽക്കൂട്ടിലേക്ക്.. …25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 3, മൂന്നാം ദിനം ജസ്സെയുടെ കുറ്റിവചനംജസ്‌സെയുടെ കുറ്റിയില്‍നിന്ന് ഒരു മുള കിളിര്‍ത്തുവരും; അവന്റെ വേരില്‍നിന്ന് ഒരു ശാഖ പൊട്ടിക്കിളിര്‍ക്കും. ഏശയ്യാ 11 : 1 വിചിന്തനം ഏശയ്യാ പ്രവാചകന്റെ വാഗ്ദാനമനുസരിച്ചു വാഗ്ദത്ത മിശിഹാ വരുന്നത് ദാവീദിന്റെ സന്തതി പരമ്പരയിലാണ്. ജസ്‌സെയുടെ കുറ്റി എന്ന പരാമർശം മിശിഹായുടെ പൂർവ്വപിതാക്കന്മാരിലേക്കും കന്യകയിൽ നിന്നുള്ള ജനനത്തിലേക്കും വിരൽ ചൂണ്ടുന്നു. ജെസ്സയുടെ കുറ്റിയെക്കുറിച്ചുള്ള ചിന്തകൾ രക്ഷാകര ചരിത്രത്തിന്റെ സത്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണ് . ക്രൈസ്തവ വിശ്വാസത്തിന്റെ […]
Read Moreവൈറസ് തളർത്തിയെങ്കിലും; പൊരുതാനുറച്ച് യുവ ഡോക്ടർ
എറണാകുളം: കോവിഡിനെ ചെറുക്കാൻ മുന്നിട്ടിറങ്ങിയ യുവ ഡോക്ടർക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങൾ. ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാക്കുന്ന മയോകാർഡിയാറ്റിസ് എന്ന രോഗാവസ്ഥയിലൂടെ മരണമുഖത്തു വരെ ചെന്ന നാളുകൾ. ദുരിതം നിറഞ്ഞ കോവിഡ് കാലത്തിനെ അതിജീവിക്കാനായത് സ്വന്തം മനക്കരുത്തു കൊണ്ടും സഹപ്രവർത്തകരുടെ സഹകരണം കൊണ്ടും മാത്രം. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ.രാശി കുറുപ്പ്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി 2020 ഒക്ടോബർ 23 നാണ് രാശി കലൂർ […]
Read Moreമോളെ ഒരു സുരക്ഷിത കരങ്ങളിൽ എത്തിക്കുന്നിടം വരെ ജീവിക്കണം
സിംഗിൾ പേരെന്റ് ചലഞ്ച് ഒരിക്കലും പ്രതീക്ഷ ഇല്ലായിരുന്നു എനിക്ക് എന്റെ മോളെ ഇത്രയും വളർത്താൻ കഴിയും എന്ന്. 12വർഷം ആയി ഞാനും മോളും മാത്രം ആയിട്ട്. എന്നും കൂടെ ഉണ്ടാകും എന്നു കരുതി കൈ പിടിച്ച ആൾ മറ്റൊരു തണൽ തേടി പോയപ്പോൾ നിസ്സഹായത യോട് നോക്കി നിൽക്കേണ്ടി വന്നു. പരീക്ഷണങ്ങൾ ഒരു പാടെ കടന്നു. രോഗങ്ങൾ ഓരോന്ന് ആയി അലട്ടുമ്പോഴും ഒറ്റ പ്രാർത്ഥന മാത്രം ആയിരുന്നു മോളെ ഒറ്റയ്ക്കാക്കി എന്നെ കൊണ്ടു പോകരുത് എന്ന്. ഇവൾ […]
Read Moreഗുരുവും ജാതിയും
1920ൽ ശ്രീനാരായണഗുരു രചിച്ച ‘ജാതിനിർണയം’ എന്ന കൃതിയിലാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന സൂക്തം പ്രകാശിതമായത്. ഈ വിശ്വമാനവിക സന്ദേശത്തിന്റെ രചനാശതാബ്ദി ഗ്രന്ഥം പ്രണത ബുക്സ് പ്രസിദ്ധീകരിക്കുന്നു. പ്രൊഫ.എം.കെ സാനുവിന്റെ അവതാരികയോടെ. സ്വാമി സച്ചിദാനന്ദ, മുനി നാരായണപ്രസാദ്, ഫാ. എസ് പൈനാടത്ത് എസ് ജെ, സുനിൽ പി. ഇളയിടം, ഷൗക്കത്ത്, ഡോ.ആർ ഗോപിമണി, പ്രൊഫ. എസ് രാധാകൃഷ്ണൻ, മങ്ങാട് ബാലചന്ദ്രൻ, എം.കെ.ഹരികുമാർ, സജയ് കെ.വി. എം എൻ ഗോപികൃഷ്ണൻ, ഡോ.എസ്. ഷാജി, ഡോ.ബി. […]
Read More