ഭിന്നശേഷിക്കാരുടെ അവകാശരേഖപ്രഖ്യാപനവുമായി സഹൃദയ എബിലിറ്റി ഫെസ്റ്റ്
തങ്ങൾക്ക് അർഹതപ്പെട്ട ആനുകുല്യങ്ങളെയും അവകാശങ്ങളെയും പറ്റി ശരിയായ അറിവ് നേടി കൂട്ടായ്മയോടെ അതിജീവനത്തിലേക്ക് മുന്നേറാനുള്ള അവസരമായി ഭിന്നശേഷിദിനാചരണം ഉപകാരപ്പെടണമെന്ന് എറണാകുളം ജില്ലാ സ്‌പെഷ്യൽ എംപ്ലോയ്‌മെന്റ് ഓഫീസർ എസ് .എസ്. സാജു അ ഭിപ്രായപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ ഭിന്നശേഷിദിനത്തോടനുബന്ധിച്ച് പൊന്നുരുന്നിയിൽ സംഘടിപ്പിച്ച എബിലിറ്റി ഫെസ്റ്റിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികൾക്കും സഹൃദയ സ്പർശൻ ഫെഡറേഷന്റെ നേതൃത്വത്തിൽ സമർപ്പിക്കുന്ന അവകാശരേഖ സമ്മേളനം അംഗീകരിച്ചു. സിനിമാതാരം ഹരിപ്രശാന്ത് എബിലിറ്റീഫെസ്റ്റിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഭിന്നശേഷിയുള്ള കലാകാരന്മാരുടെ കൂട്ടായ്മയിൽ ആരംഭിക്കുന്ന സഹൃദയ മെലഡീസ് യു […]
Read Moreവാട്ട്സാപ്പിലൂടെ അപമാനിക്കപ്പെട്ടോ? വാട്ട്സ്ആപ്പിന് പരാതി നൽകാം
വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്. എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ […]
Read Moreഒറ്റത്തിരഞ്ഞെടുപ്പ് ജനാധിപത്യത്തിനു ഭൂഷണമോ?
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയമുദ്രാവാക്യം രാജ്യം ഭരിക്കുന്ന എന്‍.ഡി.എ. സര്‍ക്കാരിന്റെ മുഖ്യകക്ഷിയായ ബിജെപി വിളംബരം ചെയ്തിട്ടു കാല്‍നൂറ്റാണ്ടിലധികമായി. തിരഞ്ഞെടുപ്പുസമയത്തില്‍ ഏകീകരണമുണ്ടാവണമെന്ന ആശയം ഇരുപതുവര്‍ഷംമുമ്പ് ലോ കമ്മീഷനും ചര്‍ച്ച ചെയ്തതാണ്. തിരഞ്ഞെടുപ്പുകമ്മീഷന്‍തന്നെ ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യനാളുകളില്‍ ഇത്തരമൊരഭിപ്രായം ഉന്നയിച്ചിരുന്നു. നാലുവര്‍ഷംമുമ്പാണ് ഒറ്റത്തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിച്ചുതുടങ്ങിയത്. അന്നു പക്ഷേ, കോണ്‍ഗ്രസും പ്രധാന പ്രാദേശികപാര്‍ട്ടികളും അതിശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് കൂടിയാലോചനകളോ ചര്‍ച്ചകളോ നടന്നില്ല. ഇക്കഴിഞ്ഞ നവംബര്‍ 26 ന് ഭരണഘടനാദിനത്തില്‍ ഒരു രാജ്യം, ഒരു തിരഞ്ഞടുപ്പ് എന്ന രാഷ്ട്രീയ […]
Read Moreസമുദായ ഐക്യം അല്മായ നേതൃത്വത്തിലൂടെ|ബിഷപ് ജോസഫ് കല്ലറങ്ങാട്ട്
ഭാരതത്തിലെ അതിപുരാതനമായ ക്രൈസ്തവസമൂഹമാണു നസ്രാണികൾ എന്ന പൊതുപേരിൽ അറിയപ്പെടുന്നത്. ഇവർ സമുദായചിന്തയും സ്വജാതിബോധവും മികവുറ്റ രീതിയിൽ കാത്തുസൂക്ഷിച്ചിരുന്നു. തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തോടുള്ള അടുപ്പത്തിൽ നിന്നുരുവായ തോമ്മാമാർഗത്തിൽ അവർ അഭിമാനം കൊണ്ടിരുന്നു. നസ്രാണിജീവിതശൈലി വാർന്നുവീണ രൂപമാണ് തോമ്മാമാർഗം. ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തോടു ചേർന്നുനിന്ന് ഒരു ഒന്നാംകിട ഭാരതീയസമുദായമായി അതു വളർന്നുകൊണ്ടിരുന്നു. ബാബിലോണിലെ കല്‍ദായ (പൗരസ്ത്യ) സുറിയാനി സഭയിലെ പിതാക്കന്മാർ ആത്മീയനേതൃത്വവും സ്വജാതിയിൽ നിന്നുള്ള അർക്കദിയാക്കോൻമാർ ഭരണപരമായ പൊതുക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നു. നസ്രാണി സമൂഹത്തിലെ കുടുംബത്തലവന്മാർ വളരെ സജീവമായി സഭാകാര്യത്തിലും സമുദായത്തിന്റെ […]
Read Moreലളിതാംബിക അന്തർജനം സാഹിതി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.ബി ലാലിന്
നാൽപത്തി നാലായിരത്തി നാൽപത്തി നാലു രൂപ ( 44444 രൂപ )യും സാക്ഷിപത്രവും സർട്ടിഫിക്കറ്റും അടങ്ങിയതാണ് അവാർഡ്. സാഹിതി ഏർപ്പെടുത്തിയ ലളിതാംബിക അന്തർജനം സാഹിത്യ പുരസ്ക്കാരത്തിന് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.ബി ലാൽ അർഹനായി |: ടി.ബി ലാലിന്‍റെ കഥകൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. ലളിതാംബിക അന്തർജനത്തിന്‍റെ ശ്രദ്ധേയ കൃതിയായ അഗ്നി സാക്ഷി പുറത്തിറങ്ങിയതിന്‍റെ നാൽപത്തിനാലാമത് വാർഷികവുമായി ബന്ധപെട്ടാണ് സാഹിതി പുരസ്കാരം ഏർപ്പെടുത്തിയതെന്ന് ചെയർമാർ വി.സി. കബീർ മാസ്റ്ററും സെക്രട്ടറി ജനറൽ ബിന്നി സാഹിതിയും പറഞ്ഞു. […]
Read Moreകുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്ക് ഡോക്ടർ നൽകിയ മരുന്ന്
1996-ലായിരുന്നു സോണിയയുടെയും ബാബുവിൻ്റെയും വിവാഹം. രണ്ടു വർഷം കഴിഞ്ഞ് സോണിയ ഗർഭിണിയായെങ്കിലും കുഞ്ഞിന് രണ്ടുമാസം പ്രായമുള്ളപ്പോൾ ജീവൻ നഷ്ടമായി.പിന്നീട് ചികിത്സകളോടുകൂടിയ നീണ്ട കാത്തിരിപ്പായിരുന്നു. ഇതിനിടയിൽ സോണിയയുടെ മൂന്ന് അനുജത്തിമാരുടെയും വിവാഹം കഴിഞ്ഞു. അവർക്കെല്ലാവർക്കും കുഞ്ഞുങ്ങളായി. ഭർത്താവിൻ്റെ അനുജൻ്റെ വിവാഹം കഴിഞ്ഞ്, അവർക്കും കുഞ്ഞുങ്ങളുണ്ടായി.ഈ കുഞ്ഞുങ്ങളെയെല്ലാം പരിചരിക്കുമ്പോഴും സോണിയയെ മാത്രം ദൈവം കടാക്ഷിച്ചില്ല. തനിക്ക് മാത്രം ഒരു കുഞ്ഞില്ലല്ലോ എന്ന് കരുതി അവൾ ഏറെ നിരാശപ്പെട്ടു. ഇനിയെന്തിന് ജീവിക്കണം എന്നുവരെ കരുതിയ ദിവസങ്ങൾ ഉണ്ട്. കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ […]
Read Moreആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.
അമ്മയുടെ സമ്മാനം യുവതീ യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായ് ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേക്ക് പോകുന്നത്.വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു. അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാനത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും. കത്ത് തുറന്ന് ഞാൻ വായിച്ചു:മോനെ, ഇതിലുള്ള ജപമാല നിനക്കുള്ള […]
Read More