മഴകോരിച്ചൊരിയുകയാണ്.|കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല…

Share News

മഴ കോരിച്ചൊരിയുകയാണ്. ഇരുട്ടുംകുത്തി പെയ്യുന്നു എന്ന ഇന്നലെയുടെ ചൊല്ലുകളെ ഓർമിപ്പിച്ചുകൊണ്ട് ഇടവം നിറഞ്ഞു പെയ്യുന്നു, നേർത്ത ഇടിമുഴക്കങ്ങളോടെ. മൂടിക്കിടന്നിരുന്ന അന്തരീക്ഷത്തിൽ മുന്നോടിയായി നനുത്ത ചാറ്റലുകളും സന്ധ്യയും വളരെ നേരത്തെ തന്നെ എത്തിയിരുന്നു. കോരിച്ചൊരിയുന്ന മഴയ്ക്കിടയിലൂടെ കുടയ്ക്ക് കീഴെ മുഖമൊളിപ്പിച്ച മനുഷ്യർ ഒറ്റയ്ക്കും തെറ്റയ്ക്കും താഴെ നിരത്തിലൂടെ സന്ധ്യയെ വാരിച്ചുറ്റി പതുങ്ങി നീങ്ങുന്നു. നിരത്തോരങ്ങളിൽ പലരും കൂനിപ്പിടിച്ചു നിൽക്കുന്നു. ഇന്നലെകളിൽ കണ്ടിരുന്ന അതേ ചിത്രങ്ങൾ. കാലമെത്ര കഴിഞ്ഞിട്ടും മഴച്ചിത്രങ്ങൾക്ക് മാറ്റമില്ല… ഓർമ്മകൾ ഒരുപാട് മനസ്സിൽ ഒഴുകിനിറയുന്നുണ്ട് ഈ നിമിഷങ്ങളിൽ. […]

Share News
Read More

വി. മദർ തെരേസ ഗർഭശ്ചിദ്രം എന്ന ഭീകരതയെക്കുറിച്ച്.. 😔🔥മദർ തെരേസ..

Share News

ഇക്കാലത്തു ലോകത്ത് ഏറ്റവും അധികമായി സമാധാനം നശിപ്പിക്കുന്നത്, നിരപരാധിയായ പിഞ്ചു കുഞ്ഞിൻ്റെ നിലവിളി മൂലമാണ്. ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ സ്വന്തം ഗർഭപാത്രത്തിൽ വച്ച് കൊല്ലാൻ കഴിയുമെങ്കിൽ, എനിക്കും നിങ്ങൾക്കും പരസ്പരം കൊല്ലാൻ എന്താണ് ബാക്കിയുള്ളത്. വിശുദ്ധ ഗ്രന്ഥത്തിൽ പോലും ഇങ്ങനെ എഴുതിയിരിക്കുന്നു, “അമ്മയ്ക്ക് തൻ്റെ കുഞ്ഞിനെ മറക്കാൻ കഴിഞ്ഞാലും ഞാൻ നിന്നെ മറക്കില്ല, ഞാൻ നിന്നെ എൻ്റെ കൈവെള്ളയിൽ കൊത്തിയെടുത്തു.”

Share News
Read More

മൊത്തത്തിൽ പറഞ്ഞാൽ മനുഷ്യനെ അപമാനിക്കാൻ വേണ്ടി മാത്രമാണ് ഈ പരിഷ്‌കാരം….|”ബഫേ”

Share News

പരിഷ്‌കാരമെന്ന പേരിൽ കല്യാണ വീടുകളിൽ കാണുന്ന ഒരു ഏർപ്പാടാണ് “ബഫേ” തീരെ സൗകര്യമില്ലാത്ത സ്ഥലത്ത് ലളിതമായ കല്യാണം നടക്കുമ്പോൾ “ബഫേ”സമ്പ്രദായം ഏർപ്പാട് ചെയ്‌താൽ അത് സമ്മതിച്ചു കൊടുക്കാം വേറെ വഴിയില്ലല്ലോ എന്നുള്ള നിലയിൽ പക്ഷെ ഇന്ന് നല്ലോണം സൗകര്യമുള്ള ചില വീടുകളിൽ “ബഫേ” ഏർപ്പാട് തന്നെയാണ് കാണുന്നത് അതായത് നാല് നേരം ഭക്ഷണം കഴിക്കാൻ നിവൃത്തി ഉള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചിട്ട് ഭക്ഷണം വാങ്ങിക്കാൻ ക്യു നിർത്തിക്കുക എന്ന് മാത്രമാണ് ഇതുകൊണ്ട് എനിക്ക് മനസിലാക്കാൻ സാധിച്ചത് “ബഫേ” ടേബിളിൽ […]

Share News
Read More

മദ്യവും മയക്കുമരുന്നും കുത്തിനിറച്ച ദൃശ്യമാധ്യമ സംസ്‌കാരംപുതുതലമുറയെ നാശത്തിലേക്ക് തള്ളിവിടും:ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍

Share News

കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലൈയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവല്‍ക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം […]

Share News
Read More

സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ ജീവൻ എല്ലായ്പോഴും തുറന്നുവയ്ക്കപ്പെട്ട ഒരു വേഗയന്ത്രമാണ് ഇരുചക്രവാഹനങ്ങൾ

Share News

ഇരുമെയ്യാണെങ്കിലും…12.O വാഹനയാത്രയിൽ സുരക്ഷയാണ് പ്രധാനം, യാത്രാസുഖം രണ്ടാമതാണ്. ഇന്ന് പക്ഷെ വീടിനുള്ളിലെ സുഖസൗകര്യങ്ങളും സ്വകാര്യതയും വാഹനയാത്രയിലും ആഗ്രഹിക്കുന്ന ആവശ്യപ്പെടുന്ന കാലഘട്ടമാണ്. പഴി സൂര്യനും ചൂടിനുമാണെങ്കിലും കൂളിംഗ് ഫിലിമുകൾ, കർട്ടനുകൾ എന്നിവ ഈ സ്വകാര്യകാരണങ്ങളാൽ പ്രചാരം നേടിയ നിയമലംഘനങ്ങളുമാണ് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കംഫർട്ട് കൺവീനിയൻസ് പ്രൈവസി അതായത് സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത വാഹനങ്ങളാണ് ഇരുചക്രവാഹനങ്ങൾ. ടൂവീലറുകളുടെ ഇനവിവരണം അഥവാ specification-നിൽ Comfort and Convenience എന്നൊരു കോളം തന്നെ ഉണ്ടാകില്ല…!! സുഖസൗകര്യസ്വകാര്യതകൾ ഒട്ടുമില്ലാത്ത, എല്ലാത്തരം അപകടഭീഷണികൾക്കും നടുവിലായി യാത്രികരുടെ […]

Share News
Read More

ഹോം നേഴ്സിങ്ങും നേഴ്സിങ് ഹോമും|സത്യത്തിൽ വീടിനുള്ളിൽ സ്ഥിരമായി ഹോംനേഴ്‌സ് ഉണ്ടാകുക എന്നത് അത്ര നല്ല കാര്യമല്ല|മുരളി തുമ്മാരുകുടി

Share News

കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോൾ പതിവുപോലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പോയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ പോയ പത്തു വീടുകളിലെങ്കിലും ഹോംനേഴ്‌സുമാർ ഉണ്ടായിരുന്നു. പ്രായം കൊണ്ടോ രോഗം കൊണ്ടോ കിടപ്പിലായവർ ഉള്ളയിടത്തൊക്കെ ഹോം നേഴ്‌സ് ഉണ്ട്. കിടപ്പിലായവരുടെയും വീട്ടിലെ മറ്റുള്ളവരുടെയും ജീവിതത്തിന്റെ ഗുണനിലവാരം ഹോംനേഴ്‌സുമാരുടെ സാന്നിധ്യം വർധിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല ഹോംനേഴ്‌സുമാരെ കിട്ടാൻ പ്രയാസമാണ്. ഹോംനേഴ്‌സുമാർക്ക് കേരളത്തിലെ സാഹചര്യത്തിൽ നല്ല ശന്പളവുമുണ്ട്. ഏറെ വിദ്യാഭ്യാസവും പരിചയവുമുള്ള സ്വകാര്യമേഖലയിലുള്ള നേഴ്‌സുമാരേക്കാളും അധ്യാപകരേക്കാളും ശന്പളം ഹോം നേഴ്‌സുമാർക്ക് ലഭിക്കുന്നുണ്ട്. എന്നാൽ പോലും ഈ […]

Share News
Read More

2010 ലെ കണക്കനുസരിച്ച് കേരളത്തിലും പത്തു ലക്ഷം വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. 2030 ആകുന്പോഴേക്ക് പല കാരണങ്ങളാൽ അത് ഇരട്ടിയെങ്കിലും ആകും.

Share News

ജപ്പാനിലെ ഒഴിഞ്ഞ വീടുകൾ, കേരളത്തിലെ ഒഴിയുന്ന വീടുകൾ… ജപ്പാനിൽ 90 ലക്ഷത്തോളം ഒഴിഞ്ഞ വീടുകൾ, എന്താണ് ജപ്പാനിൽ സംഭവിക്കുന്നത് എന്നാണ് ചോദ്യം? റാഡിക്കൽ ആയ സംഭവം ഒന്നുമല്ല. ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് കുറയുന്ന പ്രദേശങ്ങളിൽ പുറത്തു നിന്നും കുടിയേറ്റം സംഭവിച്ചില്ലെങ്കിൽ ഇത് സ്വാഭാവികമാണ്. ഇതാണ് ഇപ്പോൾ ജപ്പാനിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനിൽ 1960 കളിൽ തന്നെ ഫെർട്ടിലിറ്റി റേറ്റ് രണ്ടിന് താഴെ ആയി. എന്നിട്ടും ജപ്പാൻ കുടിയേറ്റത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നിലനിർത്തി. ജപ്പാനിലെ ആളുകളുടെ ശരാശരി ആയുസ്സ് […]

Share News
Read More

നിങ്ങൾ വിമാന സഞ്ചാരിയെങ്കിൽ, സീറ്റിലുരുന്നാൽ ദയവുചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കുക..യാത്രക്കിടയിൽ അത്യാവശ്യത്തിനല്ലാതെ യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് അഴിക്കരുത്..

Share News

അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേയുണ്ടായ ആകാശചുഴിയിൽ (AIR POCKET ) വീഴുകയും കടുത്ത പ്രക്ഷുബ്ധത (TURBULANCE ) മൂലം വെറും അഞ്ചു മിനിറ്റുള്ളിൽ 37000 അടിയിൽ നിന്നും 31000 അടിയിലേക്ക് കൂപ്പുകുത്തുകയും , അതിഭീകരമായി അലറി കരഞ്ഞു ഭയന്നുപോയ യാത്രക്കാരിൽ 73 കാരനായ ഒരു ബ്രിട്ടീഷുകാരൻ സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയും, തലയ്ക്ക് പരിക്കേറ്റ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും […]

Share News
Read More

ഒരിക്കലും ഒരു ക്രിസ്ത്യാനിയാകാൻ ഞാൻ ആഗ്രഹിച്ചില്ല. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താൽപ്പര്യമുള്ള ഒരു നിരീശ്വരവാദിയായിരുന്നു|പ്രൊ. റിക്കാർഡോ വാഗ്നർ

Share News

വിശുദ്ധ കുർബാനയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വാസം ഇല്ലായ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തം: പ്രൊ. റിക്കാർഡോ വാഗ്നർ 2024 ഈസ്റ്റർ രാത്രി മാമ്മോദീസാ സ്വികരിച്ചു കത്തോലിക്കാ സഭയിൽ അംഗമായ പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നറിന്റെ സഭയെക്കുറിച്ചും വിശുദ്ധ കുർബാനയെക്കുറിച്ചുമുള്ള തന്റെ ബോധ്യങ്ങൾ പങ്കുവെയ്കുന്നു 2024 ഈസ്റ്റർ രാത്രി റിക്കാർഡോ വാഗ്നറിനു ഒരു പുതിയ രാത്രിയായിരുന്നു . നവ തുടക്കത്തിൻ്റെ സ്നാനത്താൽ മുദ്രിതമായ ദിനം. പ്രസിദ്ധനായ ജർമ്മൻ മാനേജ്മെൻ്റ് പ്രൊഫസറർ റിക്കാർഡോ വാഗ്നർ കോളോണിലെ […]

Share News
Read More

“മാനസിക രോഗം ഉണ്ടായത് കൊണ്ട് പ്രവർത്തന മണ്ഡലത്തിൽ ഒരു കോട്ടവും ഇല്ലാതെ ജീവിതത്തെ മുന്നോട്ടു കൊണ്ട് പോയ ധാരാളം പേരെ അറിയാം”|ഡോ :സി .ജെ .ജോൺ

Share News

ഒരൽപ്പം ഉന്മാദമുണ്ടെങ്കിൽ എന്തും സാധ്യമാണെന്ന് സംവിധായകൻ ബ്‌ളസ്സി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ . ബൈപോളാർ ഡിസോർഡർ രോഗമുള്ളവർ മാനിയയുടെ മിതമായ അവസ്ഥയായ ഹൈപ്പോ മാനിയയെ കുറിച്ച് ഇങ്ങനെ പറയാറുണ്ട് .എന്നാൽ രോഗത്തിന്റെ കാഠിന്യം നിശ്ചയിക്കാൻ പാവം രോഗിക്കാവില്ലല്ലോ ?ഉന്മാദത്തെ ഓരോ സാഹചര്യത്തിലും പൊതു ബോധം വ്യത്യസ്തങ്ങളായ രീതിയിലാണ് പ്രയോഗിക്കുന്നത് . രാഷ്ട്രീയക്കാർ എതിർചേരിയിൽ ഉള്ളവരെ താഴ്ത്തി പറയാൻ ഈ വാക്ക് ഉപയോഗിക്കും. കവിയും കലാകാരനുമൊക്കെ ചിലപ്പോൾ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് നൽകും .രണ്ടും സ്റ്റിഗ്മ കൂട്ടുകയാണ് ചെയ്യുന്നത് […]

Share News
Read More