കേരളാ കോൺഗ്രസിനെ പുറത്താക്കിയ യുഡിഎഫ് നിലപാട് വേദനിപ്പിച്ചു| മന്ത്രി റോഷി അഗസ്റ്റിൻ

Share News
Share News
Read More

പ്രണയസാഫല്യമാണേലും രോഗരക്ഷയാണേലും യഥാർത്ഥ പരിഹാരം അടച്ചുപൂട്ടലല്ല എന്ന് നാം തിരിച്ചറിയണം.!

Share News

ഒറ്റമുറിയിൽ ആരോരുമറിയാതെ പത്തു കൊല്ലം..പ്രഥമ ദൃഷ്ട്യാ അവിശ്വസനിയം, എന്നാൽ സത്യമെങ്കിൽ അതിശയകരമായ ആത്‍മനിയന്ത്രണം.Lockdown കാലത്തു വൈറലായ ഈ വാർത്ത lockdown നീട്ടാൻ കാരണമാകല്ലേ എന്നും പ്രാർത്ഥന. സജിത റഹ്‌മാന് 10 വർഷം അടച്ചു പൂട്ടിയിരിക്കാമെങ്കിൽ നമുക്കൊക്കെ 10 ആഴ്ച ആയാലെന്താ എന്ന് ചില lockdown ഉത്സാഹികൾ ചിന്തിച്ചേക്കാം.പ്രണയസാഫല്യമാണേലും രോഗരക്ഷയാണേലും യഥാർത്ഥ പരിഹാരം അടച്ചുപൂട്ടലല്ല എന്ന് നാം തിരിച്ചറിയണം.! ആരെയും അടച്ചുപൂട്ടാതെ ഇവയെല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സമൂഹമായി നാം മാറണം. Jacob Punnoose

Share News
Read More

പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്.

Share News

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത വളര്‍ത്തുന്ന കുറിപ്പുകളും കമന്റുകളും അസാനിപ്പിക്കുക. പരസ്പര വിദ്വേഷമോ, സംശയമോ, ആശങ്കയോ വളര്‍ത്തുന്ന ഒരു പരാമര്‍ശവും ആരും ഇനി നടത്തരുതേ. അപേക്ഷയാണിത്. എന്തെങ്കിലും പരിഹരിക്കാനുണ്ടെങ്കില്‍ അതു ബന്ധപ്പെട്ടവരും സര്‍ക്കാരും കോടതികളുമാണു പരിഹരിക്കേണ്ടത്. വിശ്വാസികള്‍ സംയമനം പാലിക്കുക. ഹിന്ദുക്കളും ക്രൈസ്തവരും മുസ്‌ലിംകളും എത്ര സ്‌നേഹത്തോടെയാണു കേരളത്തില്‍ കഴിയുന്നത്, അല്ലെങ്കില്‍ കഴിഞ്ഞിരുന്നത്. കാഞ്ഞിരപ്പള്ളിയിലെ ജെസ്യൂട്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളായ എ.കെ.ജെ.എമ്മിലും അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും പാലാ സെന്തോമസ് കോളജിലുമാണ് ഞാന്‍ പഠിച്ചത്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്‌ലിം […]

Share News
Read More

ഗവ. സ്കൂളുകളിൽ പഠനം മുൻപുള്ളതിനേക്കാൾ വളരെയധികം മെച്ചപ്പെട്ടതായാണ് അനുഭവത്തിൽനിന്ന് മനസിലാകുന്നത്.

Share News

കൊറോണ സംബന്ധിച്ച് ജോലിയും കൂലിയുമൊക്കെ കുറഞ്ഞതിനാൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽനിന്ന് ഒരുപാട് കുട്ടികൾ ഗവ. സ്കൂളുകളിലേക്ക് മാറുന്നതായാണ് അറിയുന്നത്. മുൻപ് പ്രൈവറ്റ് സ്കൂളിലായിരുന്നെങ്കിലും, സ്വയം എഴുത്തും വായനയുമൊക്കെ തുടങ്ങിയപ്പോഴേ, കൊറോണയൊക്കെ വരുന്നതിന് മുൻപ് തന്നെ വീട്ടിലെ പീക്കിരീസിനെ ഗവ. സ്കൂളിലേക്ക് മാറ്റിയിരുന്നു. ഒരുതരത്തിൽ അൺഎയ്ഡഡ് സ്കൂളുകളുടെ വളർച്ചയ്ക്ക് കാരണം തന്നെ ഗവ. സ്കൂളുകളിൽ നിലനിനിരുന്ന അനാസ്ഥയാണ്. ഗവ. സ്കൂളിൽ ജോലിക്ക്‌ ശ്രമിക്കുന്നവരും ശ്രമിക്കാത്തവരും ശ്രമിച്ചിട്ട് കിട്ടാത്തവരുമൊക്കെയാണ് അൺഎയ്ഡഡ്‌ സ്കൂളുകളിൽ പഠിപ്പിക്കുന്നത്. പക്ഷെ കുട്ടികൾ നേരാവണ്ണം പഠിക്കണമെങ്കിൽ അൺഎയ്ഡഡ്‌ സ്കൂളുകളിൽത്തന്നെ […]

Share News
Read More

കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിലെ കോൺഗ്രസ്സ് പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകാൻ സമർപ്പണ ബോധത്തോടെ പരിശ്രമിക്കും|പി ടി തോമസ്

Share News

കെപിസിസി വർക്കിംഗ് പ്രസിഡന്റായി എന്നെ ചുമതലപ്പെടുത്തിയ കോൺഗ്രസ്സ് ഹൈക്കമാന്റിനോടും, കോൺഗ്രസ്സിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സാധാരണക്കാരായ പ്രവർത്തകർ മുതൽ അധികാരശ്രേണിയുടെ എല്ലാ തലങ്ങളിലുമുള്ള നേതാക്കന്മാരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. കോൺഗ്രസ്സ് പ്രസ്ഥാനത്തെ ഒപ്പം നിന്ന് സ്നേഹിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരോടും, നേതാക്കന്മാരോടും, കോൺഗ്രസ്സ് സജീവമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന ഈ നാട്ടിലെ ജനാധിപത്യ വാദികളും മതേതര വിശ്വാസികളുമായ എല്ലാ നല്ലവരായ ആളുകളോടും എന്റെ ഈ സ്ഥാനലബ്ദിയിലെ സന്തോഷം ഞാൻ ചേർത്ത് വയ്ക്കുന്നു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ വിനയപൂർവം […]

Share News
Read More

സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്.

Share News

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ലോകത്തിലെ ആദ്യ രാജ്യാന്തര വിമാനത്താവളമായ നെടുമ്പാശ്ശേരി എയർപോർട്ട് എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ച സിയാൽ എം.ഡി. ശ്രീ. വി.ജെ. കുര്യൻ 20 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് ഇന്ന് പടിയിറങ്ങുകയാണ്. കൊച്ചിക്ക് അന്തർദേശീയ നിലവാരത്തിലുള്ള ഒരു പുതിയ എയർപോർട്ട് എന്ന ആശയം ഉയർന്നുവന്നപ്പോൾ ലീഡർ കെ കരുണാകരനാണ് വി.ജെ കുര്യനെപോലെയുള്ള പ്രഗൽഭരെ നിയോഗിച്ച് ഈ നൂതന പദ്ധതിയുമായി മുന്നോട്ടു പോയത്. അന്നത്തെ എറണാകുളം എം.പി. എന്ന നിലയിൽ ഈ വികസനപദ്ധതിയിൽ പങ്കാളിയാവാൻ […]

Share News
Read More

നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം

Share News

നേതാക്കന്മാരുടെ സ്മാരകം പണിയുന്നവർ ഒരു കാര്യം ആലോചിക്കുക, നാലു ലക്ഷം രൂപയുണ്ടെങ്കിൽ ഒരു ചെറിയ വീട് നിർമിക്കാം, അപ്പോൾ നാലു കോടി കൊണ്ട് 100 വീടുകൾ നിർമ്മിച്ച് പാവപ്പെട്ടവർക്ക് കൊടുക്കാം, എന്നിട്ട് ഈ ഹൗസിംഗ് കോളനിക്ക് ബാലകൃഷ്ണപിള്ള കോളനി എന്നോ ഗൗരിയമ്മ കോളനി എന്നോ പേരിടാം, ഇങ്ങനെ പാവങ്ങളുടെ കണ്ണീരൊപ്പിയാൽ അവരുടെ മനസ്സിൽ ഒരു പ്രതിമ പോലെ ഇവരുടെ രൂപം എന്നും ഉണ്ടാവും. കൂടെ അവരുടെ പ്രാർത്ഥനയും, അതിന്റെ കൂടെ അവിടെ തന്നെ ഇവരുടെ പേരിൽ ഒരു […]

Share News
Read More

കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു|കെ സി വേണുഗോപാൽ

Share News

കേരളത്തിലെ കോൺഗ്രസിന് ഉണർവും ആവേശവും നൽകി സംഘടനയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ നിയുക്ത കെ പി സി സി അധ്യക്ഷൻ, പ്രിയ സഹപ്രവർത്തകൻ കെ. സുധാകരന് കഴിയട്ടെ എന്നാശംസിക്കുന്നു. കെ എസ് യു എന്ന മഹത്തായ വിദ്യാർഥിപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കെ സുധാകരൻ ഏറെ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടും എതിരാളികളെ പ്രതിരോധിച്ചും പാർട്ടിക്ക് വേണ്ടി പൊരുതിയുമാണ് ഇക്കാലമത്രയും താണ്ടി വന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് എന്നീ […]

Share News
Read More

ചില ക്ലബ്ഹൗസ് വിചാരങ്ങള്‍

Share News

ഓഡിയോ ബേസ്ഡ് ആയ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ഹൗസ്. വാതോരാതെ സംസാരിക്കാന്‍ താല്‍പര്യമുള്ള മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ ഈ പുത്തന്‍ ആപ്പിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. 2021 മെയ് 21ന് ക്ലബ്ഹൗസിന്റെ ആന്‍ഡ്രോയിഡ് പതിപ്പെത്തിയതോടെയാണ് ആപ്പ് ജനപ്രിയമായത്. യഥാര്‍ത്ഥത്തില്‍ ഇത് ഒരു ലോക്ക്ഡൗണ്‍ ഉല്‍പന്നമാണ്. 2020 മാര്‍ച്ചില്‍ അമേരിക്കയില്‍ ആല്‍ഫ എക്സ്സ്പ്ലൊറേഷന്‍ കമ്പനിയാണ് ക്ലബ്ഹൗസ് അവതരിപ്പിച്ചത്. ഏതാനും ദിവസങ്ങള്‍ മുമ്പുള്ള കണക്കനുസരിച്ച് 10 മില്യണിലധികം ഉപഭോക്താക്കളുള്ള ഈ ആപ്പ് കഴിഞ്ഞ ഒരാഴ്ചയിലധികമായി മലയാളികളുടെ ഇടയില്‍ ട്രെന്റിങ്ങ് […]

Share News
Read More