ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ…|കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു

Share News

ജസ്റ്റിസ് ഹേമയോട് ചില ചോദ്യങ്ങൾ… കയ്യൂക്കുള്ളവൻ കാര്യക്കാരനായി മദിച്ചു രസിക്കുന്ന സിനിമാ വ്യവസായത്തിൽ ബലമില്ലാത്തവർ ചവിട്ടി അരയ്ക്കപ്പെടുന്നു എന്ന വസ്തുത വെളിച്ചത്തു കൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി പ്രശംസ അർഹിക്കുന്നു. സൂപ്പർ താരങ്ങൾ, സൂപ്പർ സംവിധായകർ, സൂപ്പർ സംഘടനാ നേതാക്കൾ, സൂപ്പർ കങ്കാണികൾ എന്നിവരെല്ലാം രാവണപ്രഭുക്കളും പ്രമാണിമാരുമായി വിരാചിക്കുന്ന കാര്യവും ഈ റിപ്പോർട്ട് സമർത്ഥിക്കുന്നു. ദു:ശ്ശാസനന്മാർ പരസ്യമായി പെണ്ണിൻ്റെ ഉടുതുണി ഉരിഞ്ഞുകൊണ്ട് മദലഹരിയിൽ അഴിഞ്ഞാടുന്ന അരങ്ങ് കൂടിയാണ് സിനിമ എന്നും ഈ റിപ്പോർട്ട് വെളിവാക്കുന്നു. ജസ്റ്റിസ് ഹേമയോട് […]

Share News
Read More

എന്താണ് നോട്ടറി? അധികാരങ്ങൾ എന്തൊക്കെ?

Share News

നോട്ടറി എന്ന് ധാരാളം കേട്ടിട്ടുണ്ടാവും. നോട്ടറി പബ്ളിക് എന്നാണ് പല രാജ്യങ്ങളിലും നോട്ടറി അധികാരികൾ അറിയപ്പെടുന്നത്. സർട്ടിഫൈ ചെയ്ത് കൊടുക്കൽ മാത്രമല്ല നോട്ടറീസ് നിയമപ്രകാരം മറ്റു വിപുലമായ കാര്യങ്ങൾക്ക് അധികാരമുള്ള സർക്കാർ അംഗീകൃത ഓഫീസർ തന്നെയാണ് നോട്ടറി. നോട്ടറിമാരുടെ പ്രവർത്തനങ്ങൾ നിയമപ്രകാരം നോട്ടറി ആക്ട് എട്ടാം വകുപ്പിൽ പറയുന്നു. അവനോക്കാം. വകുപ്പ് 8(1) ഒരു നോട്ടറിക്ക് താഴെപ്പറയുന്ന എല്ലാ പ്രവൃത്തികളും ചെയ്യാൻ ഔദ്യോഗിക അധികാരമുണ്ട്. (എ) ഏതെങ്കിലും പ്രമാണത്തിൻ്റെ നിലവിൽ വരുത്തൽ, സ്ഥിരീകരണം, ആധികാരികമാക്കൽ, സാക്ഷ്യപ്പെടുത്തൽ. (ബി)ഏതെങ്കിലും […]

Share News
Read More

അഷ്ഫക്ക് ആലം|വധ ശിക്ഷയുടെ വഴികൾ …

Share News

ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂര ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടന്ന് നാല് മാസത്തിനകം പ്രതികക്ക് വധശിക്ഷ വിധിച്ചത് ചരിത്ര വിധിയായി. കഴിഞ്ഞ നവംബർ നാലിന് ആലം ​​കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി കെ സോമൻ ശിക്ഷയെ പറ്റി ഇരുകൂട്ടരുടെയും (പ്രോസിക്യൂഷൻ-പ്രതിഭാഗം) വാദം കേട്ടിരുന്നു. ഇന്ന് വധ ശിക്ഷ വിധിച്ചു.. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ ആക്ട്) പ്രകാരമുള്ള കുറ്റകൃത്യങ്ങൾ സംബന്ധിച്ച കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ഡിസ്ട്രിക്ട് […]

Share News
Read More

‘റിട്ട് ‘ഹർജികൾ..

Share News

പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷകരാണ് ഇന്ത്യയുടെ പരമോന്നത കോടതിയും ഹൈക്കോടതികളും. അതിനായി മൗലികവും വിശാലവുമായ അധികാരങ്ങൾ അവയ്ക്ക് നൽകിയിട്ടുണ്ട്. പൗരന്മാരുടെ മൗലികാവകാശങ്ങൾ നടപ്പിലാക്കുന്നതിനായി അഞ്ച് തരത്തിലുള്ള റിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് ഭാരത ഭരണഘടനയിൽ അനുശാസിക്കുന്നു. അഞ്ച് തരം റിട്ടു ഹർജികൾ ഇവയാണ്: 1.ഹേബിയസ് കോർപ്പസ് 2.മാൻഡാമസ് 3. സെർഷിയോരാരി 4. ക്വോ-വാറന്റോ 5. പ്രോഹിബിഷൻ 1.ഹേബിയസ് കോർപ്പസ് ‘ഹേബിയസ് കോർപ്പസ്’ എന്ന വാക്കിന്റെ ലാറ്റിൻ അർത്ഥം ‘ശരീരം ഹാജരാക്കുക’ (Produce the body) എന്നാണ്. അനധികൃത തടങ്കലിനോ, വ്യക്തിയെ […]

Share News
Read More

എന്താണീ ‘അമിക്കസ് ക്യൂറി’..?

Share News

ഇന്ത്യൻ നിയമവ്യവസ്ഥയിൽ, ‘അമിക്കസ് ക്യൂറി’ എന്ന പദം സുപ്രിം കോടതി നിർവചിച്ചിരിക്കുന്നത് “ജയിലിൽ നിന്നോ മറ്റേതെങ്കിലും ക്രിമിനൽ വിഷയത്തിൽ നിന്നോ ഒരു ഹർജി ലഭിച്ചാൽ പ്രതിയെ ആരും പ്രതിനിധീകരിക്കുന്നില്ലെങ്കിൽ ഒരു അഭിഭാഷകനെ കോടതിയുടെ സുഹൃത്തായി ‘അമിക്കസ് ക്യൂറി’യായി നിയമിക്കുന്ന രീതി ‘ എന്നായിരുന്നു. പ്രതിയുടെ കേസ് വാദിക്കാനും വാദിക്കാനും കോടതിയിൽ ആരും പ്രതിനിധീകരിക്കാത്ത ഒരു കക്ഷിയുടെ കാര്യത്തിലും ആവശ്യമെന്നു തോന്നിയാൽ സിവിൽ വിഷയങ്ങളിലും കോടതിക്ക് ഒരു അഭിഭാഷകനെ ‘അമിക്കസ് ക്യൂറി’യായി നിയമിക്കാം; പൊതു പൊതു പ്രാധാന്യമുള്ള അല്ലെങ്കിൽ […]

Share News
Read More

കുറ്റവാളികളെ കൃത്യമായി കുരുക്കാൻ ക്രിമിനൽ നടപടിക്രമം (ഐഡന്റിഫിക്കേഷൻ) ബിൽ, 2022

Share News

ഇതുവരെ നിലവിലുണ്ടായിരുന്ന 1920-ലെ തടവുകാരെ തിരിച്ചറിയൽ നിയമം, കുറ്റവാളികളും അറസ്റ്റിലായവരും ഉൾപ്പെടെയുള്ള വ്യക്തികളുടെ തിരിച്ചറിയാവുന്ന ചില വിവരങ്ങൾ (വിരലടയാളങ്ങളും കാൽപ്പാടുകളും) ശേഖരിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ അനുവദിക്കുന്നുണ്ടായിരുന്നു. കൂടാതെ, ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നതിന് ഒരു വ്യക്തിയുടെ അളവുകളോ ഫോട്ടോകളോ എടുക്കാൻ ഒരു മജിസ്‌ട്രേറ്റ് ഉത്തരവിടാമെന്ന അവസ്ഥയുമുണ്ടായിരുന്നു. വ്യക്തിയെ കുറ്റവിമുക്തനാക്കുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്താൽ, എല്ലാ വസ്തുക്കളും നശിപ്പിക്കപ്പെടണമെന്നുമായിരുന്നു ചട്ടം. ക്രിമിനൽ അന്വേഷണത്തിന് മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയിൽ ഇന്ന് പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎൻഎ ടെക്‌നോളജി (ഉപയോഗവും […]

Share News
Read More

ഇന്ത്യൻ ശിക്ഷാ നിയമം 1860|1860 ഒക്ടോബർ ആറിനാണ് ഇന്നുള്ള ഇന്ത്യൻ ശിക്ഷാ നിയമം അംഗീകരിക്കപ്പെട്ടത്.

Share News

നിയമം നിലവിൽ വന്നതാകട്ടെ, 1862 ജനുവരി ഒന്ന് മുതല്ക്കും. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഏകീകൃത കോഡ് ആണിത്.ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ്‌ ഇന്ത്യൻ ശിക്ഷാനിയമം 1860. പഴയ ശിക്ഷാ നിയമം ഇപ്പോൾ പരിഷ്കരിച്ച് ‘ഭാരതീയ നിയമ സംഹിത’ ആക്കുവാൻ ആണല്ലോ പുതിയ നീക്കം. ശിക്ഷാ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായോ വീഴ്ചവരുത്തിയോ ഇന്ത്യയ്ക്കുള്ളിൽ പ്രവർത്തിച്ച് കുറ്റക്കാരനാകുന്ന ഏതൊരു വ്യക്തിയേയും ഈ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാർഹനായി […]

Share News
Read More

റിമാൻഡ്, കസ്റ്റഡി – വ്യാഖ്യാനമില്ലാത്ത ക്രിമിനൽ നിയമ പദങ്ങൾ.

Share News

കോടതിയും പോലീസുമായി ബന്ധപ്പെട്ട് വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്. റിമാൻഡ് എന്ന ആംഗലേയ പദം അതേ പടി ഉപയോഗിക്കുകയാണ് പതിവ്. ഇതിപ്പോൾ ഒരു മലയാള പദം പോലെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞ പദമാണ്. ‘തടവിൽ വയ്ക്കുക’ എന്നാണു റിമാൻഡ് എന്ന പദത്തിനർത്ഥം എന്നു പറയാം. പ്രതിയെ തടവിൽ വയ്ക്കുന്നതിനുള്ള റിപ്പോർട്ട് (റിമാൻഡ് റിപ്പോർട്ട്) പോലീസ് നൽകണം, കോടതി പരിഗണിച്ചിട്ട്, കോടതിയാണ് റിമാൻഡ് അനുവദിക്കുകയോ, ജാമ്യ അപേക്ഷ ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കുകയോ ചെയ്യുക. റിമാൻഡ് കാലയളവിൽ ‘കസ്റ്റഡി’യിൽ […]

Share News
Read More

ക്രിസ്ത്യാനികൾ പൊതുവെ, അനാർക്കിസ്റ്റുകളല്ല. നിയമം പാലിക്കുന്നവരും, ‘റൂൾ ഓഫ് ലോ’ എന്ന ആശയം സഭയിലും രാഷ്ട്രത്തിലും മുറുകെ പിടിക്കുന്നവരുമാണ്.

Share News

കത്തോലിക്കാ സഭയെ നിലനിർത്തുന്നത് യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണോ? അല്ല എന്നാണ് ഉത്തരം. വിശ്വാസം ജീവിക്കുന്ന മനുഷ്യസമൂഹം എന്ന നിലയിൽ, വിശ്വാസത്തെ ആഘോഷിക്കുന്ന കർമ്മങ്ങളും ആചാരക്രമങ്ങളുമുണ്ട്. വിശ്വാസത്തിന്റെ ചൈതന്യം നിലനിർത്തുന്ന ആത്മീയതയും പ്രാർത്ഥനകളും ഇത്തരം ആചാരങ്ങളെ അർത്ഥവത്തായി അവതരിപ്പിക്കുകയും ജീവിതത്തിൽ അവ പാലിക്കാൻ വിശ്വാസികളെ സഹായിക്കുകയും ചെയ്യുന്നു. വിശ്വാസം വെളിച്ചമാകുന്നത് അതിനെ യുക്തിപൂർവം ഗ്രഹിക്കുമ്പോഴാണല്ലോ. ഇതിനു സഹായിക്കുന്ന ദൈവശാസ്ത്ര ചിന്തകളും സഭാ ജീവിതത്തിന്റെ ഭാഗമാണ്. മറ്റേതു മേഖലയിലും എന്നതുപോലെ സഭയിൽ വിശ്വാസികൾ ജീവിക്കേണ്ട ജീവിത ക്രമവും അതിനാവശ്യമായ പരിശീലനവുമുണ്ട്. […]

Share News
Read More

അധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം.

Share News

അറസ്റ്റ് എല്ലാവരും കേൾക്കാറുള്ള പദമാണ് അറസ്റ്റ്. എന്നാൽ പോലീസ് പിടിച്ച് രേഖപ്പെടുത്തുന്നത് മാത്രമല്ല യഥാർത്ഥത്തിൽ അറസ്റ്റ്. അധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം. ഹൗസ് അറസ്റ്റ് അഥവാ വീട്ടുതടങ്കൽ എന്ന് കേട്ടിട്ടില്ലേ… പദം വന്ന വഴി, ‘നിറുത്തുക’ അഥവാ ‘തടയുക’ എന്നർത്ഥം വരുന്ന ‘അററ്റർ’ എന്ന ഫ്രഞ്ചു വാക്കിൽ നിന്നുമാണ് അറസ്റ്റ് എന്നവാക്ക് ഉരുത്തിരിഞ്ഞത്. നിർഭാഗ്യവശാൽ അറസ്റ്റ് ഇന്ത്യൻ നിയമങ്ങളിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല എന്നതാണ് രസകരം. ക്രിമിനൽ നടപടി നിയമങ്ങളിൽ ഉള്ളത് […]

Share News
Read More