കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.|5 വർഷത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയവർ 36000.

Share News

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു. ഡൽഹി. വിവാഹ ജീവിതത്തിലെ താ ളപിഴകളിൽ മനം നീറി ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനറിപ്പോർട്ട്‌. കുടുംബപ്രശ്നങ്ങളുടെ പേരിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 36000-ലധികം പേരെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെകാർഡ്‌സ് ബ്യുറോ (എൻ. സി ആർ. ബി )യുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ് സയ്ഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.2016മുതൽ 2020-വരെ 36872 പേരാണ് വിവാഹജീവിതത്തിലെ പ്രശ്നത്താൽ ആത്മഹത്യ ചെയ്തത്. വിവാഹ […]

Share News
Read More

മധുരമീ ജീവിതം… |ജീവിതങ്ങൾ മധുരമുള്ളതാകുന്നത് എപ്പോഴും സന്തോഷം കൊണ്ടു മാത്രമല്ല… ദുഃഖങ്ങളുടെ നേരത്തു കരം ചേർത്ത് പിടിയ്ക്കാനായി ചിലരൊക്കെ കൂടെയുണ്ടാവുന്നത് കൊണ്ടുകൂടിയാണ്…

Share News

ദേ ങ്ങള് താക്കോൽ എടുക്കാൻ മറന്നു…” ഭാര്യ ലിസ താക്കോലെടുത്ത് അയാൾക്ക് നേരെ നീട്ടി… അതൊരു തുടക്കമായിരുന്നു…. താനാരെന്നു പോലും മറന്നു പോകുന്ന അൽഷിമേഴ്സിന്റെ തുടക്കം… പതിയെ പതിയെ അയാളെല്ലാം മറന്നു തുടങ്ങി… മറവികൾ തീർത്ത മതിലിനുള്ളിൽ മുന്നോട്ട് നീങ്ങാനാവാതെ അയാൾ കുഴഞ്ഞു… പീറ്ററെന്ന ആ മനുഷ്യന് വയസ്സപ്പോൾ വെറും അൻപത്തിമൂന്ന്.. വിഷമം വിതച്ചത് ഭാര്യ ലിസിയുടെ ജീവിതത്തിലാണ്… ഒരു ദിവസം, അയാളെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുന്ന വഴിയിൽ, അവളെയും അയാൾ മറന്നു പോവുകയാണ്…. അന്നേരം […]

Share News
Read More

മാനസികാരോഗ്യവകുപ്പ് ? |പ്രണയക്കൊലയില്‍ നിന്ന് പെണ്‍കുട്ടികളെ ആര് രക്ഷിക്കും? ഡോ . സിജെ ജോണ്‍ സംസാരിക്കുന്നു

Share News

മാനസികാരോഗ്യ ദിനത്തില്‍ മീഡിയ വൺ എഡിറ്റര്‍ പ്രമോദ് രാമനുമായി ഒരു സംഭാഷണം. വ്യത്യസ്ത വീക്ഷണത്തിലൂടെ ചില കാര്യങ്ങൾ വിശകലനം ചെയ്യാന്‍ ഒരു ശ്രമം. സമൂഹത്തിന്റെ സ്വാസ്ഥ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കേരളത്തില്‍ ഒരു മാനസികാരോഗ്യ വകുപ്പ് നല്ലതെന്ന നിർദ്ദേശം വന്നു. നോ ഹെല്‍ത്ത് വിത്ത് ഔട്ട് മെന്റല്‍ ഹെല്‍ത്ത് എന്നാണല്ലോ ചൊല്ല്. സോഷ്യല്‍മീഡിയയുടെ സൃഷ്ടിപരമായ തലവും, ഹിംസാത്മകമായ തലവും ഇതിൽ ചർച്ച ചെയ്യപ്പെട്ടു. തുല്യത ഇല്ലായ്മയുടെ വേറിട്ട തലങ്ങള്‍ അന്വേഷിക്കാന്‍ ഒരു ശ്രമം ഉണ്ടായി. ഡോ . സിജെ […]

Share News
Read More

കേരളത്തില്‍ മൊത്തം ജനസംഖ്യയുടെ 12.8 ശതമാനത്തോളം ആളുകള്‍ ശാസ്ത്രീയമായ ചികിത്സ ആവശ്യമുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരാണ്.|മന്ത്രി വീണ ജോർജ്

Share News

മാനസിക ആരോഗ്യ സാക്ഷരത അനിവാര്യമാണ്. ഏത് സമൂഹത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അനിവാര്യമാണ് ആളുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം. ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം തന്നെ വളരെ പ്രധാനപ്പെട്ടതാണ് മനസിന്റെ ആരോഗ്യവും. അസ്വസ്ഥതകളും വേദനകളും രോഗങ്ങളും തിരിച്ചറിയുന്നതിനും യഥാസമയം ചികിത്സ തേടാനും എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ മനസിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍, രോഗലക്ഷണങ്ങള്‍, രോഗാവസ്ഥകള്‍ എന്നിവ തിരിച്ചറിയുന്നതിനും ശാസ്ത്രീയമായ ചികിത്സ തേടുന്നതിനും ഭൂരിപക്ഷം ആളുകള്‍ക്കും കഴിയുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. മാനസികാരോഗ്യം സംബന്ധിച്ചിട്ടുള്ള കൃത്യമായ അവബോധം ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നുള്ളതാണ് ഇതിന് […]

Share News
Read More

“എല്ലാ അന്ധകാരങ്ങൾക്കിടയിലും വെളിച്ചമുണ്ടെന്ന ഓർമപ്പെടുത്തലാണ് പ്രത്യാശ “

Share News

ദിഗ് വിജയിയായ അലക്‌സാണ്ടർ ചക്രവർത്തി തന്റെ പിതാവ് ഫിലിപ്പ് രാജാവിന്റെ മരണത്തെ തുടർന്നു ഇരുപതാം വയസ്സിൽ രാജ്യഭാരം ഏറ്റെടുത്തപ്പോൾ പൈതൃകമായി തനിക്കു ലഭിച്ച ഭൂമി മുഴുവനും സുഹൃത്തുക്കൾക്കായി വീതിച്ചു നൽകി. ‘അങ്ങേക്കുവേണ്ടി എന്താണ് നീക്കി വെച്ചിരിക്കുന്നത് ‘ എന്ന ഒരു സുഹൃത്തിന്റെ ചോദ്യത്തിന് മഹാനായ ആ ചക്രവർത്തിയുടെ മറുപടി കാലദേശങ്ങൾക്കപ്പുറം ഇന്നും പ്രസക്തമാണ് . “ഏറ്റവും വലിയ സ്വത്തായ പ്രത്യാശയാണ് മുന്നോട്ടുള്ള യാത്രക്കുള്ള എന്റെ കരുതൽ ” ഈ മനോഭാവമാണ് മാസിഡോണിയയിലെ അലക്‌സാണ്ടറെ മഹാനായ അലക്‌സാണ്ടറാക്കി മാറ്റുന്നത്. […]

Share News
Read More

മലയാള സീരിയൽ.|വ്യക്തികളുടെയും കുടുംബങ്ങളുടെയും അതുവഴി സമൂഹത്തിന്റെ ആകെ മാനസിക ആരോഗ്യത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടാക്കാൻ പര്യാപ്തമാണ്

Share News

തിങ്കൾ മുതൽ വെള്ളിവരെ 6 PM മുതൽ 9 PM വരെ സീരിയലുകൾ നടത്തുന്നത് സാംസ്കാരിക ശൂന്യമായ അധമ വ്യാപാരം. ജീവിതവുമായി പുലബന്ധം പോലുമില്ലാത്ത വലിച്ചു നീട്ടിയ കോപ്രായങ്ങൾ, ഗർഭം അലസിപ്പിക്കൽ, കുശുമ്പ്, കുന്നായ്മകൾ, ആത്മഹത്യകൾ, വിവാഹമോചനം, അവിഹിത ബന്ധം, കൊലപാതകങ്ങൾ, ആഭിചാര ക്രിയകൾ, ഗുണ്ടാ പ്രവർത്തനം തുടങ്ങി അങ്ങനെ പോകുന്നു തിന്മയുടെ ചിത്രങ്ങൾ. 50,000 രൂപയുടെ സാരിയുടുത്ത് വലിയ സ്വർണമാലയും ഇട്ടു ലിപ്സ്റ്റിക്കും തേച്ചുള്ള കെട്ടുകാഴ്ച്ച അമ്മായി അമ്മമാർ, കുടുംബ അന്തരീക്ഷത്തിൽ നന്മയുടെ സന്ദേശം അല്പംപോലും […]

Share News
Read More