ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

Share News

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ തിരിച്ചറിയുവാനും അവരെ ആർദ്രതയോടെ കേൾക്കുവാനും വൈകാരിക പിന്തുണ നൽകുവാനും ഞാൻ ശ്രദ്ധിക്കും. ആത്മഹത്യാ ചിന്തകളെ അകറ്റി ജീവിക്കാനുള്ള ഇച്ഛാശക്തിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കും. വിഷാദം പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കും.സഹായം തേടും. മറ്റേത് […]

Share News
Read More

കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണത: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

Share News

ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ ആയി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൽ കൊച്ചുകുട്ടികളുടെ ആത്മഹത്യ വളരെയധികമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസ് […]

Share News
Read More

കേരളത്തിൽ,ആത്മഹത്യചെയ്ത പെൺകുട്ടിക്കും അവളുടെ വീട്ടുകാർക്കും നീതി കിട്ടാൻഭരണകർത്താക്കളും രാഷ്ട്രീയ നേതാക്കളും എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തമല്ലേ?

Share News

ഛത്തീസ്‌ഗഡിൽ രണ്ടു കന്യാസ്ത്രീകൾക്കും അവരോടൊപ്പമുണ്ടായിരുന്നവർക്കും നീതികിട്ടാൻ രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഭരണകർത്താക്കളുടെയും സഹായം ലഭിച്ചു എന്ന കാര്യം കത്തോലിക്കാ സഭ ഉറക്കെ പറയുകയും സഹായിച്ച എല്ലാവരോടും നന്ദി പറയുകയും ചെയ്തു! അതു പക്ഷേ ചിലർക്ക് ഇഷ്ടമായില്ല! കേരളത്തിൽ ഒരു പെൺകുട്ടി പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തു. പീഡനമത്രയും മതം മാറണം എന്ന ഒറ്റ കാരണത്താൽ ആയിരുന്നെന്നും അതിനായി താങ്ങാനാവത്ത മാനസിക ശാരീരിക പീഡകളാണ് അവൾ ഏൽക്കേണ്ടിവന്നതെന്നുമാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പും കൂട്ടുകാരിയുടെയും കുടുംബാംഗങ്ങളുടെയും മാധ്യമങ്ങളോടുള്ള പ്രതികരണവും, […]

Share News
Read More

ഓർക്കുക ആത്മഹത്യ അല്ല പോരാട്ടമാണ് അതിജീവനവഴി

Share News

ഷാൾ കൊണ്ട് രണ്ട് മക്കളെയും ചേർത്തു കെട്ടി അമ്മ പുഴയിൽ ചാടി മരിച്ചു. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞു മരിച്ചു അമ്മ മൂത്ത കുട്ടിയേയും കൊണ്ട് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.. ഇങ്ങനെയുള്ള അനിഷ്ടസംഭവങ്ങൾ ഈയിടെയായി ആവർത്തിച്ചു നമ്മൾ കേൾക്കുന്നുണ്ട്. മരണത്തിന് പിന്നിൽ പല കാരണങ്ങൾ ഉണ്ടാകാം, എങ്കിലും അതിൽ പ്രധാനപ്പെട്ട കാരണമാണ് പോസ്റ്റ്‌ പാർട്ടം ഡിപ്രെഷൻ എന്ന വിഷാദാവസ്ഥ. പ്രസവശേഷം സ്ത്രീയുടെ ചുറ്റുപാടിലും ദിനചര്യയിലും പെട്ടെന്ന് ഉണ്ടാകുന്ന മാറ്റങ്ങൾ അംഗീകരിക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും അമ്മമാർക്ക് മനസ്സിനെ […]

Share News
Read More

സമൂഹമേ നിന്റെ കൂടെ ഉള്ള ഒരുവൻ|ഒരുവൾ ആത്മഹത്യ ചെയ്യുന്നുവെങ്കിൽ അതിന് കാരണം നീ തന്നെ ആണ്.. നീ നിന്നെ തന്നെ പഴിക്കു

Share News

ഏതൊരു ആത്മഹത്യയുടെ പിന്നിലും മരിക്കാനാഗ്രഹിക്കാത്ത മനുഷ്യരുടെ കഥയുണ്ട്. അഥവാ, ജീവിക്കാനേറെ ആഗ്രഹിക്കുന്നവരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നവരിലേറെയും. അവൻ / അവൾ തന്റെ ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്തു. ഇന്ന് എല്ലാരും അവന്റെ ചുറ്റും കൂടിനിന്നു വിങ്ങിപ്പൊട്ടി കരയുന്നു. ആത്മഹത്യ വരെയുള്ള ഒറ്റപ്പെടലിൽ ഇവർ കൂടെ ഉണ്ടായിരുന്നേൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്നു അവർ തിരിച്ചറിഞ്ഞില്ല. മനുഷ്യനെ ജീവിപ്പിക്കുന്നതും ജീവിക്കാൻ പ്രേരിപ്പിക്കുന്നതും താൻ ഒറ്റക്കല്ല എന്ന തോന്നലാണ്… A man is a social animal (സമൂഹവുമായി ഇടപഴകി […]

Share News
Read More

കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നമ്മൾ ഇക്കിഗായ് പോലെയുള്ള ആശയങ്ങൾ പ്രവർത്തികമാക്കേണ്ടിയിരിക്കുന്നു. മാനസിക ആരോഗ്യത്തിനും, ആത്മഹത്യകൾ കുറയ്ക്കാനും ഇവ സഹായകരമാവാം.

Share News

Ikigai, ഇക്കിഗായ് എന്നത് ഒരു ജാപ്പനീസ് ആശയമാണ്. ലക്ഷ്യബോധം എന്ന് നമുക്ക് വേണെമെങ്കിൽ ഇതിനെ കാണാം. ഇക്കിഗായ് മൂലം നമ്മൾ പ്രചോദിതർ ആവുകയും ജീവിത സാഫല്യ സംതൃപ്തിയും അർത്ഥബോധവും ലഭിക്കും എന്നാണ് തത്വം. നമ്മൾ ഇഷ്ട്ടപെടുന്നവ, നമ്മൾക്ക് കഴിവുള്ളവ, നാടിന് ആവശ്യമുള്ളവ, നമുക്ക് പ്രതിഫലം ലഭിക്കുന്നവ എന്ന എല്ലാ മൂല്യങ്ങളും ഒരുമിക്കുമ്പോൾ ഇക്കിഗായ് അനുഭവിക്കാം. ജാപ്പനീസ് സൈക്കോളജിസ്റ് മിച്ചിക്കോ കുമാനോ നടത്തിയ ഒരു പഠനമനുസരിച്ച്, സാധാരണയായി ഇക്കിഗായി ആളുകൾ അവരുടെ അഭിനിവേശം പിന്തുടരുമ്പോൾ ഉണ്ടാകുന്ന നേട്ടത്തിൻ്റെയും സംതൃപ്തിയുടെയും […]

Share News
Read More

എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്.? കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു.!

Share News

” ഞാൻ തോറ്റുപോയി.. ” – ആത്മഹത്യ ചെയ്ത കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനി കെ. ജി പ്രസാദിന്റെ ആത്മഹത്യയ്ക്ക് തൊട്ടുമുൻപുള്ള വിലാപവും വാക്കുകളും ഇത് കുറിക്കുമ്പോഴും കാതിൽ വല്ലാത്തൊരു നൊമ്പരമായി മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നമുക്ക് പക്ഷെ ഇപ്പോഴും രാജ്യാന്തര വിഷയങ്ങളിലാണ് ആകുലത മുഴുവൻ. നാം ലോകത്ത് ഒന്നാമതാണെന്നാണ് നമ്മുടെ വീമ്പിളക്കലുകൾ. എങ്ങോട്ടാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. കർഷക ആത്മഹത്യകൾ ആവർത്തിച്ചുണ്ടാവുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുള്ള ആത്മഹത്യകൾ തുടർ സംഭവങ്ങളായി മാറിക്കഴിഞ്ഞു. അധികാരത്തിലും അതിന്റെ ആസക്തികളിലുമാണ് നാം നിത്യവും […]

Share News
Read More

സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്

Share News

സെപ്റ്റംബർ പത്താം തിയതി ആത്മഹത്യാ പ്രതിരോധ ദിനമാണ്.ആളുകൾ സ്വയം ഉയിരെടുക്കുന്ന വാർത്തകൾ എന്നുമുണ്ട്. മകളുടെ വിവാഹം ആഡംബരപൂർവം നടത്തിയ അതേ പഞ്ച നക്ഷത്ര ഹോട്ടലിൽ മാതാ പിതാക്കൾ ഒരുമിച്ച് ആത്മഹത്യ ചെയ്ത വാര്‍ത്ത ഈ ആഴ്ചയുണ്ടായി . കടക്കെണിയാണെന്ന്‌പറയപ്പെടുന്നു. വിഷമ ഘട്ടങ്ങളിൽ ആത്മഹത്യയെ ഒരു പരിഹാര മാർഗ്ഗമായി കാണരുതെന്നുള്ള ഒരു ചെറിയ സന്ദേശം ഈ ദിവസങ്ങളിൽ എല്ലാവരും പോസ്റ്റ് ചെയ്ത് ആത്മഹത്യാ പ്രതിരോധ ദിനത്തെ ജീവിച്ചു പൊരുതാനുള്ള ദിനമാക്കി മാറ്റുക. സർഗാത്മകത ഉണരട്ടെ. (സി ജെ ജോൺ) […]

Share News
Read More

ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്.

Share News

ക്രൈസ്തവ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ അപലപനീയം: സീറോമലബാർ സിനഡ് കാക്കനാട്: കേരളത്തിലെ പ്രമുഖ കലാലയമായ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ സമീപകാലത്തുണ്ടായ സംഭവങ്ങൾ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നൽകുന്നതെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. കലാലയങ്ങളിൽ അച്ചടക്കവും ധാർമികതയും നിലനിൽക്കണമെന്നു നിർബന്ധം പിടിക്കുന്നത് മഹാപരാധമാണെന്ന നിലയിൽ മാധ്യമചർച്ചകൾ പുരോഗമിക്കുന്നത് ഒരിക്കലും ഇളം തലമുറയുടെ പരിശീലനത്തിന് സഹായിക്കില്ല. ഏവർക്കും ദുഃഖകരമായ ആത്മഹത്യകളെ ചില തത്പരകക്ഷികൾ വർഗ്ഗീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത് ആശങ്കയോടെയാണ് ക്രൈസ്തവസമൂഹം നോക്കികാണുന്നത്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളുമെല്ലാം […]

Share News
Read More

ആത്മഹത്യകളിൽ മതം കലർത്തുമ്പോൾ..!

Share News

15നും 20നും ഇടയില്‍ പ്രായമുള്ള മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒരു മാസത്തിനിടെ ആത്മഹത്യചെയ്തു എന്നത് കേരളത്തിലെ മത, രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു. ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താലുടന്‍ ആ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനത്തെയും അധ്യാപകരെയും മാനേജ്മെന്‍റിനെയും പ്രതിക്കൂട്ടിലാക്കി ആക്രമിക്കുക, അവിടെ കലാപം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുക… ഇപ്രകാരം ഒരുതരം പ്രാകൃതബോധമാണ് ഇപ്പോൾ കേരളസമൂഹത്തില്‍ വ്യാപരിക്കുന്നത്. സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതപോലെ ഗുരുതരമായി കാണേണ്ട സംഗതിയാണ് സംസ്കാരശൂന്യമായ ഇത്തരം പ്രതികരണരീതികളും. സാമൂഹിക പ്രതിബദ്ധത ഏറെ പ്രകടിപ്പിക്കേണ്ട […]

Share News
Read More