ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ സേവനം ചെയ്യാനുള്ള അവസരം ഡോ. സി. ജീൻ റോസ് എസ് ഡി.

Share News

മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനിയാണ് അഗതികളുടെ സന്യാസിനീ സമൂഹത്തിൽ അംഗമായ സി. ജീൻ. പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലാണ്. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. ഒട്ടേറെ ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ […]

Share News
Read More

പരസഹായ ആത്മഹത്യാ ബിൽ: ദുരിതങ്ങളിൽനിന്നുള്ള മോചനമോ, അതോ മരണ സംസ്കാരത്തിന്റെ തുടക്കമോ?

Share News

‘അചഞ്ചലമായ ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനായി ഒരു ജീവിതം അവസാനിപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെ നടത്തുന്ന ബോധപൂര്‍വമായ ഇടപെടല്‍’ എന്നാണ് ബ്രിട്ടീഷ് ഹൗസ് ഓഫ് ലോര്‍ഡ്സ് സെലക്ട് കമ്മിറ്റി ഓഫ് മെഡിക്കല്‍ എത്തിക്സ് ദയാവധത്തെ നിര്‍വചിക്കുന്നത്. ഡോക്ടറുടെ സഹായത്തോടെ ദയാവധം നടത്തുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കുവാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നീക്കം നടക്കുന്നതിനിടെ ജീവന് വേണ്ടി പോരാട്ടവുമായി മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. മാരകരോഗികള്‍ക്ക് “തങ്ങളുടെ ജീവിതാവസാനം തിരഞ്ഞെടുക്കുവാന്‍ അവസരം” എന്ന പേരില്‍ ലേബർ എം.പി കിം […]

Share News
Read More

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”|ഇപ്പോൾ 40 വയസ്സിനു താഴെയുള്ള ഡോക്ടർമാരിൽ പലരും മരണപ്പെടുന്നത് പുതിയ രോഗാതുരതയായ സ്ട്രെസ് സിൻഡ്രോം കൊണ്ടാണ്.

Share News

ജൂലൈ ഒന്ന് “ഡോക്‌ടേഴ്‌സ് ഡേ”, ഡോക്ടർമാരുടെ സേവനങ്ങളെ അംഗീകരിക്കുവാനും അവരെ അനുമോദിക്കാനും ഓർമ്മപ്പെടുത്തുന്ന ദിനം. പൊതുജനം കരുതുന്നതുപോലെ ഡോക്ടർമാർ അത്ര ഭാഗ്യവാന്മാരല്ലെന്ന് ഓർക്കണം. കർക്കശപ്രകൃതക്കാരായ മാനേജ്മെന്റുകൾക്കും എന്തിനും വിമർശനം തൊഴിലായി വച്ചിരിക്കുന്ന പൊതുജനത്തിനും ഇടയിൽ നട്ടംതിരിയുന്ന ഡോക്ടർമാരുടെ പ്രശ്നങ്ങൾ ആരും കാണാറില്ല. പകലന്തിയോളം ചെയ്തുകൂട്ടുന്ന ജോലിയും ഒടുങ്ങാത്ത സ്‌ട്രെസും വിശ്രമമില്ലായ്മയും ഡോക്ടർമാരുടെ ആയുസ്സ് കുറച്ചുകളയുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ 39 ശതമാനം ഡോക്ടർമാരും മരണപ്പെട്ടത് ഹൃദയസംബന്ധമായ രോഗങ്ങളാൽ. 25 ശതമാനം പേരുടെ മരണത്തിനു അർബുദം കാരണമായി. ഇന്ത്യയിലെ […]

Share News
Read More

പ്രമേഹവും വൃക്ക തകരാറും|ഡോ. അപ്പു സിറിയക്ക്

Share News

പ്രമേഹം നിയന്ത്രിക്കപ്പെടാതെ തുടരുന്ന അവസരത്തിൽ, ചെറുപ്പക്കാരിൽ ആണെങ്കിലും, മധ്യവയസ്കരിലാണെങ്കിലും, പ്രായമായവരിൽ ആണെങ്കിലും, ഇത് വൃക്കകളെ സാരമായി ബാധിക്കും.ചെറുപ്പക്കാരിലും, മധ്യവയസ്കരിലും, ഇത് ബാധിക്കുമ്പോൾ, കുടുംബത്തെ തന്നെ ആകമാനം ബാധിക്കുന്നു. ചികിത്സാചെലവകൾ വളരെയേറെ വർദ്ധിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ, കുടുംബങ്ങളെ തന്നെ, ഒരു അർത്ഥത്തിൽ, ഈ സങ്കീർണത പിടിച്ചുലക്കും. വൃക്ക പരാജയം അഥവാ കിഡ്നി ഫെയിലിയർ ഉൾപ്പെടെയുള്ള അവസ്ഥയിലേക്ക് പോയി, ഡയാലിസിസും, കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള സങ്കീർന്നതകളിലേക്കും കാര്യങ്ങൾ കൈവിട്ടു പോകുന്നു . ആയതിനാൽ ചെറുപ്പക്കാരിലും, മധ്യവയസ്ക്കരിലും, പ്രമേഹരോഗ […]

Share News
Read More

എങ്ങനെ വാർദ്ധക്യം ഭയമില്ലാതെ നേരിടാനാകും?|ആരോഗ്യകരമായ വാർദ്ധക്യം ലഭിക്കാൻ, ആരോഗ്യകരമായ ജീവിതരീതികൾ ചെറുപ്പം മുതലേ ആരംഭിക്കണം

Share News

60 വയസ്സാവുമ്പോൾ മുതൽ തങ്ങൾ വാർദ്ധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകൾ ആണ് മനസ്സിൽ പിന്നീട് ഉത്ഭവിക്കുന്നത്. ആരോഗ്യം തന്നെ മുഖ്യ പ്രശ്നം. എന്നാൽ ഈ പറയുന്ന വാർധക്യ കാലത്തിനെ അത്ര തന്നെ ഭയപ്പെടേണ്ടതുണ്ടോ? ഒന്ന് നോക്കാം. പലകാരണങ്ങൾ കൊണ്ട് വാർദ്ധക്യകാലത്തെ മനുഷ്യായുസ്സിന്ടെ സുവർണ്ണ വർഷങ്ങൾ എന്ന് വിളിക്കപ്പെടുന്നു. പ്രായമാകുന്നതിന് അതിന്റെ ആനുകൂല്യങ്ങളുണ്ട്. ഒന്ന്, നമ്മൾ പഠിച്ച കാര്യങ്ങൾ ഉപയോഗിക്കുന്നതിൽ നമ്മൾ മിടുക്കരാകുമ്പോൾ ഇതിനെ ക്രിസ്റ്റലൈസ്ഡ് ഇന്റലിജൻസ് എന്ന് വിളിക്കുന്നു. […]

Share News
Read More

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു

Share News

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു. നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. […]

Share News
Read More

ഈ വർഷത്തെ ലോക ഹൃദയ ദിനാചരണ സന്ദേശം “ഹൃദയത്തെ അറിയാൻ ഹൃദയം ഉപയോഗിക്കാം” എന്നതാണ്.|ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു

Share News

ലോക ഹൃദയ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ബഹു. ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് നിർവ്വഹിച്ചു ഹൃദയസ്പർശം – കാക്കാം ഹൃദയാരോഗ്യം എന്ന പേരിൽ സംസ്ഥാനത്ത് ആരംഭിക്കുന്ന പ്രത്യേക ഹൃദയാരോഗ്യ സംരക്ഷണ ക്യാമ്പയിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിച്ചു. ബഹു. വടക്കാഞ്ചേരി എം.എൽ.എ. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ. ഡേവിസ് […]

Share News
Read More

24 മണിക്കൂറിൽ 28 ഹെർണിയ സർജറി. ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

Share News

ഒരു ദിവസം കൊണ്ട്28 ഹെർണിയ സർജറികൾ നടത്തി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രി. താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകളും കൈകാര്യം ചെയ്തത്. ഹെർണിയ കേസുകൾ വളരെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തിൽ ലാപ്രോസ്കോപ്പിക് ഹെർണിയ റിപ്പയർ ക്യാമ്പിലൂടെ കണ്ടെത്തിയ രോഗികളുടെ ശസ്ത്രക്രിയക്ക് നേതൃത്വം ആശുപത്രിയിലെ സീനിയർ കൺസൽട്ടൻറ് സർജൻ ഡോ. സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ. മധു, ഡോ. സൂസൻ, ഡോ. രേണു, ഡോ. ഷേർളി എന്നിവരുടെ ടീമിനെ അഭിനന്ദിക്കുന്നു. സംസ്ഥാനത്ത് […]

Share News
Read More

നിപ; 24 സാമ്പിളുകള്‍കൂടി നെഗറ്റീവ്; ഒന്‍പതുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടുവെന്ന് വീണാ ജോര്‍ജ്

Share News

കോഴിക്കോട്: നിപ പരിശോധനയ്ക്ക് അയച്ച 24 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പോസിറ്റീവ് കേസുകളില്ലെന്നും മൂന്ന് പരിശോധാന ഫലം കൂടി വരാനുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു. ഓക്സിജന്‍ സപ്പോര്‍ട്ടും മാറ്റിയതായും മന്ത്രി അറിയിച്ചു.ആദ്യ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പര്‍ക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേര്‍ മെഡിക്കല്‍ കോളേജിലെ ഐസോലഷനിലുണ്ട്. ആരോഗ്യ വകുപ്പിന്റെ ജില്ലാ സര്‍വലന്‍സ് ടീം തുടക്കത്തില്‍ തന്നെ […]

Share News
Read More

നിപ പ്രതിരോധം ജില്ലകള്‍ ജാഗ്രത തുടരണം: മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച്‌ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്ബര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്ബര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയേണ്ടതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് […]

Share News
Read More