ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞു ഒപ്പം നിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം ?

Share News

അഴിമതി രഹിതമായ ഉദ്യോഗ ചരിത്രവും, ഭരണത്തിലിരിക്കുന്ന അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്‌ടീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ ഈ ഉദ്യോഗസ്ഥൻ വല്ലാത്ത ഒറ്റപ്പെടലിലും നിസ്സഹായതയിലും വീണ്‌ പോയോ?എന്നാലും എന്നോട് ഇത് ചെയ്തല്ലോയെന്ന നൈരാശ്യം പിടി കൂടെയോ ?അതും ഒരു സാധ്യതയാണ്. ഒരു രാഷ്ട്രീയ പാർട്ടിയിലെ ഭരിക്കുന്ന സ്വാധീനമുള്ള വർഗ്ഗമെന്ന ഒരു വിഭാഗവും അവർക്ക് വിരട്ടാവുന്ന മറ്റുള്ളവരെന്ന വർഗ്ഗവും അതേ പാർട്ടിക്കുള്ളിൽ തന്നെ രൂപപ്പെട്ട് വരുന്നത് ദൗർഭാഗ്യകരമാണ് . തെരഞ്ഞെടുക്കപ്പെട്ട ആ ജനപ്രതിനിധി ഇടിച്ചു കയറി വന്ന് […]

Share News
Read More

മനസ്സിന് മറയില്ല|ശരിയായ മാനസികാരോഗ്യം വ്യക്തികളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്.

Share News

ഡോ സെമിച്ചൻ ജോസഫ് കവികളും കാല്പനികരും കലാകാരൻമാരും എല്ലാം മനസ്സിനെ നമുക്ക് പിടിതരാത്ത മാന്ത്രിക കൂടായും മറയില്ലാത്ത സ്നേഹ കടലായും ഒക്കെ വർണ്ണിക്കുന്നതിൽ പിശുക്ക് കാണിച്ചിട്ടില്ല.സങ്കീർണമെങ്കിലും സുന്ദരമായ ഒരു സംവിധാനമാണ്‌ മനുഷ്യ മനസ്സ്‌. മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. ശാരീരികമായ ആരോഗ്യ സംരക്ഷണത്തോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് നമ്മുടെ മാനസികാരോഗ്യം. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കാൻ ശരിയായ മാനസികാരോഗ്യം കൂടിയേതീരു. മനുഷ്യ മനസ്സു അതി സങ്കീർണ്ണമായാ […]

Share News
Read More

വീട്ടിലെ കറിക്ക് രുചിയില്ലെങ്കിൽ പാത്രവുമെടുത്ത് അയലക്കത്തേക്ക് ഒറ്റയോട്ടമായിരുന്നു…..|.എവിടുന്നും എപ്പോഴും ഭക്ഷണമോ വെള്ളമോ വാങ്ങിക്കഴിച്ചിരുന്നു…..|പ്രത്യേകിച്ച് എന്തെങ്കിലും പാകം ചെയ്താൽ ഓരോ ഓഹരി അയൽവീടുകളിലും എത്തിയിരുന്നു…..

Share News

വിശേഷാവസരങ്ങളിൽ മാത്രം അതി വിശിഷ്ടമായി കാണപ്പെടുന്ന. …ഉണ്ടാക്കിയാൽ നാലുവീടുകൾക്കപ്പുറത്തേക്ക് മണം പരക്കുന്ന.. …അയല്പക്കങ്ങളിലെല്ലാം ഓരോ കോപ്പയിൽ കൊണ്ടുപോയ് കൊടുത്താലും പിറ്റേദിവസത്തേക്കും കൂടെ കുറച്ചു ചാറ് ബാക്കിയുണ്ടാവുമായിരുന്ന ഒരു സംഭവമായിരുന്നു ചെറുപ്പത്തിൽ ഞങ്ങൾകണ്ട കോഴിക്കറി……. .അതിനുവേണ്ടി ജീവനെടുക്കപ്പെട്ടിരുന്ന കോഴികൾ വീട്ടുവളപ്പിൽ തന്നെ ചിക്കി ചികഞ്ഞു നടക്കുന്നവയായിരുന്നു… .പുഴുങ്ങിയാൽ അകമേ ചുവന്ന നിറമുള്ള മുട്ട….!അത് യഥേഷ്ടമുണ്ടാകുമായിരുന്നു മിക്ക വീടുകളിലും…. . കുഞ്ഞുങ്ങൾക്ക് കൊടുത്തു ബാക്കി വന്നത് വീടുകളിൽ കൂട്ടിവയ്ക്കപ്പെടുന്ന മുട്ടകൾ, വാങ്ങി കച്ചവടം ചെയ്യുന്ന വയസ്സൻ മൂസ മാപ്പിള വരുമായിരുന്നു […]

Share News
Read More

അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയും ചെയ്യുന്ന ദമ്പതികൾ !

Share News

‘നെന്മ’രങ്ങളാൽ സമൃദ്ധമാണു കേരളം .. സ്വിച്ചമർത്തിയാൽ കോടികൾ സ്വരൂപിക്കാൻ കഴിവുള്ളവരെക്കണ്ട് കണ്ണുമിഴിച്ചു പോകാറുണ്ട്. അമ്പരപ്പിക്കുന്നവർ മാത്രമല്ല പ്രചോദിപ്പിക്കുന്നവരും പലരുണ്ട്. എന്നാൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം തിരുവള്ളൂർ ഗീതാഞ്ജലിയിലെ ഷിനോദും, ബിന്ദുവും അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമല്ല ഞെട്ടിക്കുകയാണ്.എങ്ങനെ ഞെട്ടാതിരിക്കും? https://www.mathrubhumi.com/good-news/role-models/couples-donate-their-pension-and-salary-to-poor-people-1.6341359 ഈ ദമ്പതികൾ പ്രതിമാസം എഴുപതിനായിരം രൂപയോളം അവർ പാവപ്പെട്ടവർക്ക് കൈമാറുന്നു!ശമ്പളക്കുടിശ്ശികയായി കിട്ടിയ മൂന്ന് ലക്ഷവും അർഹരെ കണ്ടുപിടിച്ച് അവർക്കുവേണ്ടി ചിലവഴിച്ചു! ഇനി, ഏറ്റവും ശ്രദ്ധേയമായ കാര്യം ഇവർ പരമ്പരാഗത ഭൂവുടമകളോ, കുബേരപുംഗവൻസോ ഒന്നുമല്ല എന്നതാണ്. എൽഐസി അഡ്മിനിസ്ട്രേറ്റർ ഓഫീസറായിരുന്നു […]

Share News
Read More

നന്മയുള്ള വ്യക്തി |സ്നേഹമുള്ള കുട്ടി |മിടുക്കരായ കുട്ടികൾ |വളരട്ടേ….ഉയരട്ടേ…||

Share News

രക്ഷിതാക്കളറിയാൻ ❇സീരിയലുകൾ ഒഴിവാക്കുക. ❇8 മണിക്കൂർ കുട്ടികൾ ഉറങ്ങട്ടേ. ❇പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ. ❇ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക. ❇ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക. ❇വീട്ടിലെ പണികളിൽ പങ്കാളിയാക്കുക. ❇യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക. ❇ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക. ❇ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കിക്കുക. ❇പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക. ❇വൈകുന്നേരങ്ങളിൽ ബേക്കറി ഒഴിവാക്കൂ. ❇ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, […]

Share News
Read More

സമാധാന ആഹ്വാനവുമായി വിവിധ മത സമുദായ സംഘടനകളുടെ നേതാക്കളുടെ യോഗം

Share News

തിരുവനന്തപുരം: വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ ആഹ്വാനം ചെയ്ത് വിവിധ മത, സമുദായ സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്നു. വിവിധ സമുദായങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാദേശിക ഫോറങ്ങള്‍ കൂടുതല്‍ സജീവമാകണമെന്നു യോഗം നിര്‍ദേശിച്ചു. മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, […]

Share News
Read More

ഈ ലോക്ഡൗൺ സമ്പൂർണ്ണ വിജയമാക്കാൻ കേരള ജനത ഒന്നടങ്കം ഒരേ മനസ്സോടെ പ്രവർത്തിക്കണം. |മുഖ്യ മന്ത്രി

Share News

അതിശക്തമായ കോവിഡ് തരംഗം ആഞ്ഞടിക്കുന്ന ഒരു ഘട്ടത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നു പോകുന്നത്. പരിഭ്രാന്തമായ ഒരു അന്തരീക്ഷം ഉടലെടുക്കാതെ നമ്മൾ നോക്കേണ്ട ഒരു സമയം കൂടിയാണിത്. ഇപ്പോൾ ജാഗ്രത മുറുകെപ്പിടിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. ഈ രോഗവ്യാപനം തടഞ്ഞു നിർത്താനും മനുഷ്യജീവനുകൾ സംരക്ഷിക്കാനും ഉത്തരവാദിത്വബോധത്തോടെയുള്ള നമ്മുടെ പെരുമാറ്റത്തിനു മാത്രമാണ് സാധിക്കുക എന്ന് തിരിച്ചറിയണമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ നിർദേശിച്ചു . അതിൻ്റെ ഭാഗമായി ഒഴിച്ചു കൂടാനാവാത്ത ആവശ്യങ്ങൾക്കല്ലാതെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പരിപൂർണമായും ഒഴിവാക്കണം. സമ്പർക്കങ്ങൾ പരമാവധി […]

Share News
Read More